Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

തെളിവ് മുന്നിൽ വെയ്ക്കും.. വാ പിഴച്ചാൽ അറസ്റ്! കാവ്യയും പെടും.. മെയ് അവസാനിക്കും മുൻപ് ദിലീപ് കുടുങ്ങും

05 MAY 2022 06:09 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം കൂടുതല്‍ ശക്തമാക്കി ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. അതേസമയം ഇപ്പോഴിതാ കാവ്യയുമായി ബന്ധപ്പെട്ട നീക്കം കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം.കാവ്യാ മാധവന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരനെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ആലപ്പുഴ സ്വദേശിയും കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ"യിലെ മുൻ ജീവനക്കാരനുമായ സാഗർ വിൻസെന്റിനെയാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ സംഘം ചോദ്യം ചെയ്തത്.

കേസില്‍ പോലീസ് നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഹൈക്കോടതി അനുവദിച്ച സമയം തീരുന്ന സാഹചര്യത്തിലാണിത്. വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ നോട്ടീസ് നല്‍കി അന്വേഷണ സംഘം വിളിപ്പിക്കും. ദിലീപിന്റെ ഭാര്യയായ നടി കാവ്യമാധവനെ ചോദ്യം ചെയ്യുന്നതിനുള്ള അവസരവും പോലീസ് തേടുന്നുണ്ട് എന്നാണ് വിവരം.നേരത്തെ കേസില്‍ കൂറുമാറിയവരെയാണ് അന്വേഷണ സംഘം വിളിപ്പിക്കുന്നത്. സിനിമാ മേഖലയിലുള്ളവരെയാണ് ഇനി പ്രധാനമായും വിളിപ്പിക്കുക.

 

നടി ആക്രമിക്കപ്പെട്ട കേസ് വേഗത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം ആദ്യം കരുതിയത്. 2017 ഫെബ്രുവരിയില്‍ സംഭവമുണ്ടായ ഉടനെ തന്നെ പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത് പോലീസിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ദിലീപ് കേസില്‍ പ്രതിയായി വന്നതോടെയാണ് അന്വേഷണ സംഘം വെല്ലുവിളി നേരിട്ടത്.

 

അന്വേഷണത്തിലെ ഓരോ പാളിച്ചകളും കോടതിയില്‍ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി.ആക്രമിക്കപ്പെടുന്ന വേളയില്‍ നടിയുടെ ഡ്രൈവര്‍ ആയിരുന്ന മാര്‍ട്ടിനെ മണിക്കൂറുകള്‍ക്കകം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ക്കകം കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെയും സഹായിയെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് സുനി അറസ്റ്റിലായത്. പിന്നീടാണ് കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്.

 

സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കേസിലെ സാക്ഷികളില്‍ കൂടുതലും സിനിമാ ബന്ധമുള്ളവരായിരുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കുരുക്കാകുന്ന പല മൊഴികളും അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണ ഘട്ടത്തില്‍ പലരും കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമാകുന്ന രീതിയില്‍ മൊഴി മാറ്റി. ഇതാണ് കേസിനെ കൂടുതല്‍ ദുര്‍ബലമാക്കിയത്.

 

കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്നു സാഗര്‍ വിന്‍സെന്റ്. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തി ഒരു കവര്‍ കൈമാറി എന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. നടി ആക്രമിക്കപ്പെട്ട പിന്നാലെയാണ് ഈ മൊഴി നല്‍കിയത്. താന്‍ പറയാത്ത കാര്യങ്ങളാണ് പോലീസ് തന്റെ മൊഴിയായി രേഖപ്പെടുത്തിയത് എന്ന് പിന്നീട് കോടതിയില്‍ ഇയാള്‍ മൊഴി മാറ്റി.

 

ദുബായില്‍ വിജയ് ബാബുവിന് കുരുക്ക്; താമസ സ്ഥലത്ത് പോലീസ് എത്തും... പണം വന്ന വഴി തേടുന്നുദുബായില്‍ വിജയ് ബാബുവിന് കുരുക്ക്; താമസ സ്ഥലത്ത് പോലീസ് എത്തും... പണം വന്ന വഴി തേടുന്നു.സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന് തെളിയിക്കുന്ന ശബ്ദരേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദരേഖകള്‍ നിര്‍ണായകമായിരുന്നു. ഇതോടെയാണ് സാക്ഷികളുടെ കൂറുമാറ്റം കൂടുതല്‍ സംശയകരമാക്കിയത്. ഇപ്പോള്‍ കിട്ടിയ തെളിവ് വച്ചാകും ഇനി സാക്ഷികളെ ചോദ്യം ചെയ്യുക.

 

പോലീസിന് ലഭിച്ച പല ശബ്ദരേഖകളും അതീവ നിര്‍ണായകമാണ്. ഇവ കേള്‍പ്പിച്ചുകൊണ്ട് സാക്ഷികളെ വീണ്ടും ചോദ്യം ചെയ്യാനാണ് ആലോചന. ഇതില്‍ സിനിമാ രംഗത്തുള്ള പ്രമുഖരും ഉള്‍പ്പെടും. തെളിവുകള്‍ മുന്നില്‍ വച്ചാകും ഇനി മൊഴിയെടുക്കല്‍. അതേസമയം, പോലീസ് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അന്വേഷണത്തിന് ബാക്കിയുള്ളത്.

 

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണത്തിന് മെയ് 30 വരെയാണ് ഹൈക്കോടതി സമയം നല്‍കിയിരിക്കുന്നത്. സമയം നീട്ടി നല്‍കരുതെന്നും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഇക്കാര്യം തള്ളിയാണ് ഹൈക്കോടതി മെയ് 30 വരെ സമയം നീട്ടിയത്. ഇനി കൂടുതല്‍ സമയം ചോദിക്കരുത് എന്നും കോടതി വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ച്ചയ്ക്കകം നിരവധി സാക്ഷികളെ വിളിപ്പിക്കണം, മൊഴി രേഖപ്പെടുത്തണം, കാവ്യമാധവനെ ചോദ്യം ചെയ്യുകയും വേണം. ഈ സാഹചര്യത്തിലാണ് നടപടികള്‍ ത്വരിതപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (2 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (2 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (2 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (2 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (2 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (2 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (3 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (3 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (3 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (3 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (4 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (4 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (4 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (4 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (4 hours ago)

Malayali Vartha Recommends