രാമൻ പിള്ളയുടെ ചീട്ട് കീറാൻ അതിജീവത കളത്തിലിറങ്ങുന്നു! ദിലീപിന്റെ മാസ്റ്റർ ബ്രെയിൻ തകർന്നടിയും...തള്ളേ ഇത് പ്രതീക്ഷിച്ചില്ല

ഒരു അപ്രതീക്ഷിത ട്വിസ്റ്റ് നടിയെ ആക്രമിച്ച കേസിൽ വന്നു ചേരാനുള്ള സാധ്യത മുന്നിൽ കാണുകയാണ്.രാമൻപിള്ളക്കെതിരെ ശക്തമായ തെളിവുകൾ അന്വേഷണ സംഘത്തിൻ്റെ കൈയിലുണ്ട്.അതിജീവിതയായ നടിക്ക് ശ്രീജിത്ത് അതിൻ്റെ വിശദാംശങ്ങളെല്ലാം കൈമാറിയിട്ടുണ്ട്.ഇതിൽ ഡിജിറ്റൽ തെളിവുകളുണ്ട്. പീഡനത്തിന് ഇരയായ നടി കോടതിയിൽ ഒരു സ്വകാര്യ അന്യായം ഫയൽ ചെയ്ത് രാമൻ പിള്ളയെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പരാതിപ്പെട്ടാൽ അന്വേഷിക്കാൻ
കോടതി ഉത്തരവിടും.
രാമൻപിള്ളയെ രക്ഷിക്കാൻ കീഴ് കോടതിക്ക് ഒരു താത്പര്യം ഉണ്ടാകില്ല. ഇങ്ങനെയൊരു ട്വിസ്റ്റ് കേസിൽ ഉണ്ടാകുമെന്ന കാര്യം രാമൻപിള്ളയും തള്ളിക്കളയുന്നില്ല. അങ്ങനെ വന്നാൽ ഹൈക്കോടതിയിൽ കാണാമെന്നാണ് പിള്ളേച്ചൻ്റെ മനസിലിരുപ്പ്.ഹൈക്കോടതിക്ക് മുന്നിലും കാര്യകാരണസഹിതം ഒരു പരാതി കിട്ടിയാൽ അന്വേഷിക്കരുതെന്ന് പറയാനാവില്ല. കാരണം കോടതികൾ പ്രവർത്തിക്കുന്നത് നിയമാനുസരണമാണ്.
റ്റി.പി.ചന്ദ്രശേഖരൻ കേസിലെ പ്രതികളെ രക്ഷിച്ചുവെന്ന സ്നേഹം മാത്രമാണ് സി പി എമ്മിന് രാമൻപിള്ളയോടുളളത്. അത്തരം താത്പര്യങ്ങൾ കോടതിക്ക് ഉണ്ടാകണമെന്നില്ല.എന്നാൽ ഹൈക്കോടതിയിലെ സർക്കാർ വൃത്തങ്ങൾ രാമൻപിള്ളയെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്.പീഡനത്തിന് ഇരയായ നടിയും ക്രൈംബ്രാഞ്ചിൻ്റെ ഇപ്പോഴത്തെ അന്വേഷണ സംഘവും തമ്മിൽ ആശയ വിനിമയം നടക്കുന്നുണ്ട്.
എന്നാൽ ദർവേഷ് സാഹിബുമായി നടിക്ക് യാതൊരു ആശയ വിനിമയവുമില്ല. ക്രൈംബ്രാഞ്ച് മുൻ മേധാവിയുടെ നിർദ്ദേശാനുസരണമാണ് ദിലീപിൻ്റെ അഭിഭാഷകൻ ബി.രാമൻപിള്ളക്ക് എതിരായ പരാതി നടി ബാർ കൗൺസിലിന് നൽകിയത്. ദിലീപിൻ്റെ അഭിഭാഷകൻ കേസ് അട്ടിമറിക്കുന്നു എന്നായിരുന്നു പരാതി. എന്നാൽ ബാർ കൗൺസിൽ അതെല്ലാം ആവിയാക്കി.
അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെയായിരുന്നു പരാതി. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചതായി പരാതിയിൽ പറയുന്നു. രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു.
കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷകനായ രാമൻപിള്ളയാണെന്നും എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നു.
ക്രൈംബ്രാഞ്ച് രാമൻപിള്ള വക്കീലിനെതിരെ കരുക്കൾ നീക്കിയെങ്കിലും വിജയിച്ചില്ല.രാമൻപിള്ള ക്രൈംബ്രാഞ്ചിനെ വെട്ടി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. ഇതോടെയാണ് ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് നേരിട്ട് കളത്തിൽ ഇറങ്ങിയത്. അതോടെ ശ്രീജിത്തിനെ സർക്കാർ വെട്ടി.
രാമൻപിള്ളയാണ് ദിലീപിനെ ഉപദേശിക്കുന്നതെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ചുള്ളത്. രാമൻപിള്ളയെ കുടുക്കിയാൽ ദിലീപ് കുടുങ്ങുമെന്ന്ക്രൈംബ്രാഞ്ച് വിശ്വസിക്കുന്നു. ശ്രീജിത്ത് പോയെങ്കിലും ഇതിൽ വെള്ളം ചേർക്കാൻ അന്വേഷണം സംഘം തയ്യാറല്ല.
അങ്ങനെയാണ് നടിയെ ആക്രമിച്ചകേസിൽ കൂറുമാറിയവരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്താൻ തുടങ്ങിയത്. കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമാ മേഖലയിൽ നിന്നടക്കം കൂറുമാറിയവരെ വരും ദിവസങ്ങളിൽ നോട്ടീസ് നൽകി വിളിച്ചുവരുത്തും.ഇത്തരം നീക്കങ്ങൾക്ക് അന്വേഷണ സംഘത്തെ നയിക്കുന്നത് സംഘം തന്നെയാണ്. മേധാവിയുടെ പിന്തുണ തീർത്തും ലഭിക്കുന്നില്ല.
https://www.facebook.com/Malayalivartha