മലയാള സിനിമയില്‍ വന്‍ സെക്‌സ് റാക്കറ്റ്; ആ നിലവിളിയ്ക്ക് പിന്നില്‍ മഞ്ജുവല്ല ആ വമ്പന്‍; പരാതി മറയാക്കി വന്‍ നീക്കം

അതി നാടകീയമായിരുന്നു ഇന്നത്തെ സനല്‍ കുമാര്‍ ശശിധരന്റെ അറസ്റ്റ്. എന്നെ കൊല്ലാന്‍ കൊണ്ടു പോകുകയാണേ. പൊലീസ് എന്നും പറഞ്ഞ് കുറേ ഗുണ്ടകള്‍ എന്നെ പിടിച്ചു കൊണ്ടു പോകാന്‍ പോകുവാണെ എന്നെ രക്ഷിക്കണേ എന്നുള്ള സനല്‍ കുമാര്‍ ശശിധരന്റെ ആ നിലവിളിയില്‍ മരണ ഭയം ഉണ്ടായിരുന്നു. അത് പൊലീസ് ആണോ എന്നുള്ള സനലിന്റെ സംശയം തന്നെയാണ് അദേഹത്തെ ഫേസ്ബുക്ക് ലൈവിടാന്‍ പ്രേരിപ്പിച്ചത്. പിന്നീട് പൊലീസ് വന്നു വന്നത് ഉദ്യോഗസ്ഥര്‍ തന്നെയാണ് എന്ന് മനസ്സിലായതോടെയാണ് സനല്‍ അവരോടൊപ്പം പോകാന്‍ തയ്യാറാകുന്നതും.
പ്രത്യക്ഷത്തില്‍ നോക്കുമ്പോള്‍ നടി മഞ്ജുവാര്യറുടെ പരാതിയിലുള്ള ഒരു അറസ്റ്റ്. ഒരാളോട് പ്രണയാഭ്യര്‍ത്ഥന നടത്തി ശല്യം ചെയ്തതിന് ഇങ്ങനെയാണോ അറസ്റ്റ് ചെയ്യേണ്ട്. പൊലീസിന്റെ ഇനോവ കാര്‍ ചെയ്‌സ് ചെയ്താണ് സനലിനെ പിടികൂടുന്നത്. ഇവിടെയാണ് ട്വിസ്റ്റ്. ഈ അറസ്റ്റ് മഞ്ജുവിന്റെ പരാതിയിലാകാനുള്ള സാധ്യത വളരെ കുറവാണ്. മഞ്ജുവിന്റെ പരാതിയെ മറയാക്കി ചിലരുടെ ഗൂഡ ശ്രമമാണ്. ഇങ്ങനെയൊക്കെ ഉണ്ടായതില്‍ നാം കണ്ടിട്ടുള്ള നാം അറിഞ്ഞിട്ടുള്ള മഞ്ജുവാര്യര്‍ വിഷമത്തിലാകാനാണ് സാധ്യത. മഞ്ജുവിനൊപ്പം കൂടിയിരിക്കുന്ന ചില മാനേജര്‍ മാരുണ്ട് അവരുടെ പങ്ക് സംശയിക്കേണ്ടത് തന്നെയാണ്. അതുപോലെ തന്നെ സനല്‍ കുമാര്‍ ശശിധരന്‍ കഴിഞ്ഞ ദിവസമിട്ട ആ ഫേസ് ബുക് പോസ്റ്റിലേയ്ക്കു കൂടി പോകേണ്ടതുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടാത്തതും. അതുപോലെ തന്നെ. മലയാള സിനിമയിലെ സെക്‌സ് റാക്കറ്റിനെ തുറന്നു കാട്ടിയുമാണ് ആ ഫേസ്ബുക് പോസ്റ്റ്. അതില്‍ മനം നൊന്ത വന്‍ സ്രാവുകള്‍ മലയാള സിനിമയിലുണ്ടല്ലോ ഈ റിപ്പോര്‍ട്ടില്‍ പേരുള്ളവര്‍. അവരുടെ സമ്മര്‍ദ്ധവും ഇടപെടലും ഇവിടെ സംശയിക്കേണ്ടത് തന്നെയാണ്. കാരണം ഈ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സെക്‌സ് റാക്കറ്റുമൊക്കെ പൊതു സമൂഹത്തില്‍ ഇങ്ങനെ ചര്‍ച്ചയായി നില്‍ക്കുന്നത് ഈ വമ്പന്‍ മാരുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. അങ്ങനെ മലയാള സിനിമയില്‍ തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ പൂട്ടും എന്നുള്ള സന്ദേശം കൂടിയാണ് അവര്‍ നല്‍കുന്നത്. അതിനായി കേരളാ പോലീസിനെ അതി വിദഗ്ദമായി കൂട്ടു പിടിച്ചിരിക്കുന്നു.
നടി പാര്‍വതി തിരുവോത്ത് പറഞ്ഞതു പോലെ മലയാള സിനിമയില്‍ നിലനില്‍ക്കുന്ന സെക്‌സ് റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്തു വരാതിരിക്കാനാണോ റിപ്പോര്‍ട്ട് പുറത്തു വിടാത്തതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫേസ്ബുക്കിലും സനല്‍കുമാര്‍ ശശിധരന്‍ തന്റെ നിലപാട് തുറന്നു പറഞ്ഞിരുന്നു.
അത് ഇങ്ങനെയാണ്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ല എന്ന കേരള സര്‍ക്കാരിന്റെ ശാഠ്യത്തിനു പിന്നിലുള്ളത്, മലയാള സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത് ഉറക്കെ വിളിച്ചുപറഞ്ഞ സെക്‌സ് റാക്കറ്റിന്റെ വിവരങ്ങള്‍ പുറത്തുവരാതിരിക്കുക എന്ന ലക്ഷ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാര്‍വതി അത് പറയുമ്പോള്‍, കൂടുതല്‍ വെളിപ്പെടുത്താത്തത് ജീവനില്‍ ഭയമുള്ളതുകാരണമാണ് എന്നുകൂടി കൂട്ടിച്ചേര്‍ത്തിരുന്നു. സെക്‌സ് റാക്കറ്റ് ഉണ്ടെന്ന വിവരം പുറത്തുവന്നാല്‍ അതിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളും ആരെന്ന വിവരവും പുറത്തുകൊണ്ടുവരാന്‍ അന്വേഷണം വേണ്ടിവരും. അത് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.
അതിനാലാണ് റിപ്പോര്‍ട്ട് ഒരു കാരണവശാലും പുറത്ത് വിടില്ല എന്ന് സര്‍ക്കാര്‍ വാശിപിടിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ ആരും അതിനെ ചോദ്യം ചെയ്യാത്തത് എന്നും ന്യായമായും സംശയിക്കാം. വെള്ളിത്തിരയിലെ ധീരോദാത്ത നായികമാര്‍ക്ക് ജീവനില്‍ ഭയമുണ്ടെന്ന് അവര്‍ പരസ്യമായി പറയുമ്പോള്‍ അത് വെറും തമാശയായി എടുക്കാനുള്ള മാനസികവളര്‍ച്ച മാത്രമേ മാദ്ധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും ഉള്ളു. സത്യം പറഞ്ഞതിന്റെ പേരിലും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ സാദ്ധ്യതയുണ്ട് എന്നതിന്റെ പേരിലും ഈ സ്ത്രീകള്‍ എന്തെങ്കിലും ഭീഷണികള്‍ നേരിടുന്നുണ്ടോ എന്ന് ആരും ചിന്തിക്കുന്നില്ല. അവരുടെ സുരക്ഷയിലും ആര്‍ക്കും ആശങ്കയില്ല. എന്തെങ്കിലും തരത്തിലുള്ള ബ്ലാക്ക്‌മെയിലിംഗുകള്‍ ഉണ്ടെങ്കില്‍ അവരുടെയൊക്കെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലും മൗനം പാലിക്കും എന്ന സാദ്ധ്യതയും ആരും ചിന്തിക്കുന്നില്ല.
അവര്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ അവര്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ മതിയാകുമല്ലോ എന്ന് ലളിതമായി ചിന്തിക്കുകയാണ് എല്ലാവരും. സെക്‌സ് റാക്കറ്റിനെ സഹായിക്കാനാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കുന്നത് എങ്കില്‍ അതിനെക്കുറിച്ച് പരാതിപറയുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമോ? വളരെ വളരെ സങ്കടകരവും ഗുരുതരവുമായ അവസ്ഥയാണ്.
ഈ ഫേസ്ബുക്ക് പോസ്റ്റ് മലയാള സിനിമയിലെ സെക്‌സ് റാക്കറ്റ് അംഗങ്ങള്‍ക്ക് എന്നപോലെ പിണറായി സര്‍ക്കാരിനും കൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഒരു കൃമിനലിനെ അറസ്റ്റ് ചെയ്യുന്നതുപോലെ സനല്‍ കുമാറിനെ കേരളാ പോലീസ് അറസ്റ്റ് ചെയ്തത്.
''എന്റെ ജീവന്‍ അപകടത്തിലാണ്. പോലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ പിടിച്ചുകൊണ്ടുപോയി കൊല്ലാന്‍ നോക്കുന്നു. മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്നു. എന്റെ മൊബൈല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. കാറിന്റെ താക്കോല്‍ തട്ടിപ്പറിച്ചു വാങ്ങാന്‍ ശ്രമിക്കുന്നു. മഞ്ജുവിന്റെ പരാതിയുമായി ബന്ധപ്പെട്ട് എന്നെ പോലീസ് ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ ഒളിവിലല്ല. കേസുണ്ടെങ്കില്‍ പോലീസ് എന്നെ അറസ്റ്റ് ചെയ്യണം. '' എന്നാണ് അദേഹം ലൈവില്‍ പ്രധാനമായും ചോദിച്ച കാര്യങ്ങള്‍. ഇന്നു തന്നെ ഇങ്ങനെ ഒരു അറസ്റ്റ് ഉണ്ടാകുമ്പോള്‍ ഇന്നലത്തെ ആ ഫേസ്ബുക്ക് പോസ്റ്റുമായി അതിനെ കൂട്ടിവായിക്കേണ്ടതാണ്
https://www.facebook.com/Malayalivartha