Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

നാളെ മൂന്ന് മണിക്ക് സി ജെ എം കോടതിയില്‍ ദിലീപിന് വേണ്ടി കുരുക്ക് മുറുകും... ജയിലിടിഞ്ഞാലും പുറത്ത് വരില്ല! സായി എല്ലാം ഒളിപ്പിച്ചത് ആ ഒരൊറ്റ ലക്ഷ്യത്തിന്.. കോടതി നോട്ടീസ് നല്‍കി.. ഇനി രക്ഷയില്ല

06 MAY 2022 09:16 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഇനി വെറും ആഴ്ചകൾ മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. മെയ് 31 നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ വരുംദിവസങ്ങളില്‍ കൂടുതല്‍ പേരെ നോട്ടീസ് നല്‍കി അന്വേഷണ സംഘം വിളിപ്പികാണാൻ സാധ്യത. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് മറ്റൊരു വാർത്തയാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ ഏഴാം പ്രതി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ മാപ്പ് സാക്ഷിയാവും. ക്രൈം ബ്രാഞ്ചിന്റെ നിര്‍ണായക നീക്കത്തിനൊടുവില്‍ മാപ്പ് സാക്ഷിയാകാന്‍ കാണിച്ച് സിജെഎം കോടതി സായ് ശങ്കറിന് നോട്ടീസ് അയച്ചിരിക്കുകയാണ്. സി ആര്‍ പി 306 വകുപ്പ് പ്രകാരം സായ് ശങ്കറിനെ കേസില്‍ മാപ്പ് സാക്ഷിയാക്കാനാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. ഈ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. മേയ് ഏഴാം തീയതി മൂന്ന് മണിക്ക് സി ജെ എം കോടതിയില്‍ സായ് ശങ്കറിനെ ഹാജരാക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തെ കേസിലെ ഈ കേസിലെ ഒന്നാം പ്രതിയും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയുമായ നടന്‍ ദിലീപിന്റെ ഫോണില്‍ നിന്നും നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചാറ്റുകളും രേഖകളും നീക്കം ചെയ്തതെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ച രേഖകളില്‍ കോടതി രേഖകളുണ്ടായിരുന്നു എന്ന് സായ് ശങ്കര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകളാണ് ഉണ്ടായിരുന്നത് എന്നും ജഡ്ജി കോടതിയില്‍ എഴുതുന്ന പുസ്തകത്തിലെ കൈയ്യെഴുത്തുകളും ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജഡ്ജി എഴുതിയ ഒറിജിനല്‍ പേജുകളുടെ പകര്‍പ്പുകളായിരുന്നു അവ. ദിലീപിന്റെ ഫോണ്‍ ഗാലറിയില്‍ രേഖകള്‍ ഉണ്ടായിരുന്നുവെന്നും അത് വാട്സാപ്പില്‍ വന്നത് ഗാലറിയില്‍ സേവ് ആയതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കം ചെയ്തവയില്‍ കൂടുതലും രേഖകളായിരുന്നു എന്നും എന്നാല്‍ വ്യക്തിഗത ചിത്രങ്ങളും ചാറ്റുകളും ഉണ്ടായിരുന്നു എന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു. ചില ഓഡിയോ ചാറ്റുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. എല്ലാ ഓഡിയോ ചാറ്റുകളും താന്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്പ് പറഞ്ഞിട്ട് ഹയാത്ത് ഹോട്ടലില്‍ റൂമെടുത്തത് രണ്ട് ദിവസം കൊണ്ടാണ് ഡാറ്റകള്‍ മായ്ച്ചു കളഞ്ഞത്. രേകള്‍ നശിപ്പിക്കാന്‍ അവലംബിച്ചത് ഷ്രെഡ്ഡിങ്ങ് രീതിയല്ലെന്നും കാണരുതെന്ന് ആഗ്രഹിക്കുന്ന ഡേറ്റയ്ക്ക് മുകളില്‍ ജങ്ക് ഡേറ്റ ഇട്ട് മറയ്ക്കുകയാണ് ചെയ്തതെന്നും സായ് ശങ്കര്‍ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ ഉള്ളടക്കം മായ്ച്ച ശേഷം ആ സ്ഥലത്ത് അനാവശ്യ വിവരങ്ങള്‍ പകരം സ്ഥാപിച്ച് ഫോറന്‍സിക്കിന് എന്ത് കിട്ടണമെന്ന് നമുക്ക് തീരുമാനിക്കാവുന്ന രീതിയില്‍ ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.

ഐ ഫോണ്‍ 12 പ്രോ, 13 എന്നീ ഫോണുകളിലായിരുന്നു രേഖകള്‍ ഉണ്ടായിരുന്നത്. ഐ ക്ലൗഡ് ഒന്ന് തന്നെയായിരുന്നുവെന്നും ടൈം സ്റ്റാമ്പ് മായ്ക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഫോണിലും ഒരേ വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. അഡ്വ. ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ ദിലീപാണ് ഡേറ്റ മായ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും ദിലിപും താനും അഞ്ച് മണിക്കൂര്‍ ഒരുമിച്ചുണ്ടായിരുന്നു എന്നും സായ് ശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജനുവരി 29 നായിരുന്നു കൂടിക്കാഴ്ച്ച. ഫോറന്‍സിക് പരിശോധനയില്‍ രേഖകള്‍ കിട്ടരുതെന്നായിരുന്നു ദിലീപിന്റേയും അദ്ദേഹത്തിന്റെ അഭിഭാഷകരുടേയും ആവശ്യം. ഫോറന്‍സിക് പരിശോധനയില്‍ എന്തൊക്കെ രേഖകള്‍ കിട്ടണമെന്നും കിട്ടരുതെന്നും തനിക്ക് നിര്‍ദേശം ലഭിച്ചിരുന്നു. അതേസമയം ദിലീപിന്റെ ഫോണില്‍ നിന്ന് മായ്ച്ചതെല്ലാം വീണ്ടെടുക്കാന്‍ തനിക്ക് കഴിയുമെന്ന് സായ് ശങ്കര്‍ പറഞ്ഞിട്ടുണ്ട്. നേരത്തെ കഴിഞ്ഞ ഏപ്രില്‍ 11 ന് സായ്ശങ്കറിന്റെ രഹസ്യമൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിൽ കാവ്യയെ കൂടാതെ നേരത്തെ കേസില്‍ കൂറുമാറിയവരെയാണ് അന്വേഷണ സംഘം വിളിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാവ്യമാധവന്റെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സാഗര്‍ വിന്‍സെന്റിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ സിനിമാ മേഖലയിലുള്ളവരെയാണ് ഇനി പ്രധാനമായും വിളിപ്പിക്കുക. നടി ആക്രമിക്കപ്പെട്ട കേസ് വേഗത്തില്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘം ആദ്യം കരുതിയത്. 2017 ഫെബ്രുവരിയില്‍ സംഭവമുണ്ടായ ഉടനെ തന്നെ പ്രതികളില്‍ ചിലരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചത് പോലീസിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ ദിലീപ് കേസില്‍ പ്രതിയായി വന്നതോടെയാണ് അന്വേഷണ സംഘം വെല്ലുവിളി നേരിട്ടത്. അന്വേഷണത്തിലെ ഓരോ പാളിച്ചകളും കോടതിയില്‍ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. ആക്രമിക്കപ്പെടുന്ന വേളയില്‍ നടിയുടെ ഡ്രൈവര്‍ ആയിരുന്ന മാര്‍ട്ടിനെ മണിക്കൂറുകള്‍ക്കകം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ക്കകം കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയെയും സഹായിയെയും അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലാണ് സുനി അറസ്റ്റിലായത്. പിന്നീടാണ് കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ കേസിലെ സാക്ഷികളില്‍ കൂടുതലും സിനിമാ ബന്ധമുള്ളവരായിരുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കുരുക്കാകുന്ന പല മൊഴികളും അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിചാരണ ഘട്ടത്തില്‍ പലരും കൂറുമാറി പ്രതിഭാഗത്തിന് അനുകൂലമാകുന്ന രീതിയില്‍ മൊഴി മാറ്റി. ഇതാണ് കേസിനെ കൂടുതല്‍ ദുര്‍ബലമാക്കിയത്. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായിരുന്നു സാഗര്‍ വിന്‍സെന്റ്. കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ലക്ഷ്യയില്‍ പള്‍സര്‍ സുനി എത്തി ഒരു കവര്‍ കൈമാറി എന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി. നടി ആക്രമിക്കപ്പെട്ട പിന്നാലെയാണ് ഈ മൊഴി നല്‍കിയത്. താന്‍ പറയാത്ത കാര്യങ്ങളാണ് പോലീസ് തന്റെ മൊഴിയായി രേഖപ്പെടുത്തിയത് എന്ന് പിന്നീട് കോടതിയില്‍ ഇയാള്‍ മൊഴി മാറ്റി.

സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെന്ന് തെളിയിക്കുന്ന ശബ്ദരേഖകള്‍ പോലീസിന് ലഭിച്ചിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയ ശബ്ദരേഖകള്‍ നിര്‍ണായകമായിരുന്നു. ഇതോടെയാണ് സാക്ഷികളുടെ കൂറുമാറ്റം കൂടുതല്‍ സംശയകരമാക്കിയത്. ഇപ്പോള്‍ കിട്ടിയ തെളിവ് വച്ചാകും ഇനി സാക്ഷികളെ ചോദ്യം ചെയ്യുക. പോലീസിന് ലഭിച്ച പല ശബ്ദരേഖകളും അതീവ നിര്‍ണായകമാണ്. ഇവ കേള്‍പ്പിച്ചുകൊണ്ട് സാക്ഷികളെ വീണ്ടും ചോദ്യം ചെയ്യാനാണ് ആലോചന. ഇതില്‍ സിനിമാ രംഗത്തുള്ള പ്രമുഖരും ഉള്‍പ്പെടും. തെളിവുകള്‍ മുന്നില്‍ വച്ചാകും ഇനി മൊഴിയെടുക്കല്‍. കേസിലെ സുപ്രധാന സാക്ഷികൾ ഉൾപ്പെടെയുള്ളവരെയാകും ഉടൻ ചോദ്യം ചെയ്യുക. നേരത്തേ കേസിൽ 20 സാക്ഷികൾ കൂറുമാറിയിരുന്നു. താരങ്ങളായ സിദ്ധിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ തുടങ്ങിയവരായിരുന്നു കൂറുമാറിയത്. അതേസമയം, പോലീസ് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അന്വേഷണത്തിന് ബാക്കിയുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (57 minutes ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (1 hour ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (1 hour ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (1 hour ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (1 hour ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (2 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (2 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (2 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (3 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (4 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (5 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (5 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (5 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (5 hours ago)

Malayali Vartha Recommends