മുസ്ലീം യുവതിയെ വിവാഹം ചെയ്ത ദളിത് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്.... യുവതിയുടെ സഹോദരന്‍ സൈദ് അഹമ്മദ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

മുസ്ലീം യുവതിയെ വിവാഹം ചെയ്ത ദളിത് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്.... യുവതിയുടെ സഹോദരന്‍ സൈദ് അഹമ്മദ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി.
25-കാരനായ നാഗരാജുവിനെ ബൈക്കിലെത്തി ആക്രമിച്ച സംഘത്തിലെ രണ്ട് പേരാണ് അറസ്റ്റിലായത്. നാഗരാജുവിന്റെ ഭാര്യ സുല്‍ത്താനയുടെ സഹോദരനാണ് അറസ്റ്റിലായവരില്‍ ഒരാളെന്ന് പോലീസ് .
ഹൈദരാബാദിലെ ബാലാനഗറിലുള്ള ഗുരുമൂര്‍ത്തി നഗറില്‍ താമസിക്കുന്ന സൈദ് മൊബിന്‍ അഹമ്മദ് (30), രംഗറെഡ്ഡി ജില്ലയിലെ ഷെരിലിംഗംപള്ളിയിലുള്ള താരാനഗര്‍ പ്രദേശവാസിയായ മുഹമ്മദ് മസൂദ് അഹമ്മദ് (29) എന്നിവരാണ് അറസ്റ്റിലായത്. പഴക്കച്ചവടക്കാരനായ സൈദ് മൊബിന്‍ അഹമ്മദാണ് സുല്‍ത്താനയുടെ സഹോദരന്‍. നാഗരാജുവിന്റെ കൊലപാതകത്തിന് സുല്‍ത്താനയുള്‍പ്പെടെ നിരവധി നാട്ടുകാര്‍ സാക്ഷികളായിരുന്നു.
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ അക്രമികളില്‍ തന്റെ സഹോദരനെ മാത്രമാണ് സുല്‍ത്താനയ്ക്ക് തിരിച്ചറിയാനായത്. നാഗരാജുവിനെ വെറുതെ വിടണമെന്ന് താന്‍ കേണപേക്ഷിച്ചതായും അക്രമികള്‍ ഇക്കാര്യം ചെവിക്കൊണ്ടില്ലെന്നും സുല്‍ത്താന പോലീസിനോട് പറഞ്ഞു.
കൊലപാതകം കണ്ടു നിന്ന നാട്ടുകാരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും സഹായിച്ചില്ല. തെലങ്കാനയില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു റോഡരികില്‍ ഭാര്യയോടൊപ്പം നില്‍ക്കുകയായിരുന്ന നാഗരാജുവിനെ സുല്‍ത്താനയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ഇരുവരുടേയും പ്രണയ വിവാഹത്തിലുള്ള അതൃപ്തിയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ സ്ഥിരീകരണം.
നാഗരാജുവുമായുള്ള വിവാഹത്തിന് സുല്‍ത്താനയുടെ വീട്ടുകാര്‍ വിയോജിപ്പ് അറിയിച്ചപ്പോള്‍ താന്‍ ഇസ്ലാമിലേക്ക് മതം മാറാന്‍ തയ്യാറാണെന്ന് നാഗരാജു പറഞ്ഞിട്ടും ദളിതനായ ഹിന്ദു യുവാവായതിനാല്‍ സുല്‍ത്താനയുടെ വീട്ടുകാര്‍ എതിര്‍ത്തു. എതിര്‍പ്പുകള്‍ക്കൊടുവില്‍ സുല്‍ത്താന വീട്ടില്‍ നിന്ന് ഇറങ്ങിപോവുകയും പിറ്റേന്ന് തന്നെ നാഗരാജുവിനെ വിവാഹം കഴിക്കുകയുമായിരുന്നു.
" f
https://www.facebook.com/Malayalivartha