ശക്തമായ മഴ... തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ സാധ്യത മങ്ങി... മഴയെ തുടര്‍ന്ന് മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് നടത്താന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു, മഴ തുടരുന്ന സാഹചര്യത്തില്‍ വെടിക്കെട്ട് വീണ്ടും മാറ്റിവയ്ക്കാന്‍ സാധ്യത

ശക്തമായ മഴ... തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ സാധ്യത മങ്ങി... മഴയെ തുടര്‍ന്ന് മാറ്റിവെച്ച വെടിക്കെട്ട് ഇന്ന് നടത്താന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയിരുന്നു, മഴ തുടരുന്ന സാഹചര്യത്തില്‍ വെടിക്കെട്ട് വീണ്ടും മാറ്റിവയ്ക്കാന്‍ സാധ്യത.
തൃശൂരില്‍ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് ഇന്ന് നടത്താനുള്ള സാധ്യത വീണ്ടും മങ്ങിയത്.തൃശൂര്‍ പൂരം നടന്ന മെയ് 11 പുലര്‍ച്ചെ 3 മണിക്ക് നടത്താന്‍ തീരുമാനിച്ച വെടിക്കെട്ടാണ് കനത്ത മഴയെ തുടര്‍ന്നാണ് മാറ്റിവെച്ചത്.
ഇന്ന് വൈകുന്നേരം 6 30നാണ് മാറ്റിവെച്ച വെടിക്കെട്ട് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ദേവസ്വങ്ങളുടെ സംയുക്ത യോഗം ചര്‍ച്ച ചെയ്ത് തീരുമാനമായതിന് പിന്നാലെ ജില്ലാ ഭരണകൂടവും ഇതിന് അനുമതി നല്‍കി. നാളെ വെടിക്കെട്ട് നടത്താനാണ് നേരത്തെ ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ അവധി ദിവസമായതിനാല്‍ ശുചീകരണ പ്രവൃത്തികള്‍ എളുപ്പമായിരിക്കില്ലെന്ന കാര്യം മുന്നില്‍ കണ്ടാണ് ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്ന വെടിക്കെട്ട് ശനിയാഴ്ച വൈകിട്ടോടെ നടത്താന്‍ തീരുമാനമായത്.
അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് . ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലിനും, 40 മുതല്‍ 50 കി.മീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.
സംസ്ഥാനത്ത് ഈ മാസം 27ന് കാലവര്‍ഷം തുടങ്ങാനാണ് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്തമാന്‍ കടലിലും കാലവര്‍ഷം എത്തിച്ചേരും. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി കേരളത്തില്‍ മഴ ശക്തമാകാനും സാധ്യതയേറെ.
https://www.facebook.com/Malayalivartha