തക്കാളിപ്പനിയൊ? അതെന്തു കുന്തമാ ഹേ? അങ്ങനെയൊരു സംഭവം ഇല്ല; തക്കാളി കഴിച്ച് ഒരു പനിയും വരാൻ പോകുന്നില്ല എന്നുമാത്രമല്ല തക്കാളി നല്ലതാണ്; തക്കാളി നല്ലോണം കഴിച്ചോളൂ; ഒരു പനിയും വരില്ലെന്ന് ഡോ സുൽഫി നൂഹു

തക്കാളിപ്പനിയൊ? അതെന്തു കുന്തമാ ഹേ?അങ്ങനെയൊരു സംഭവം ഇല്ല. തക്കാളി കഴിച്ച് ഒരു പനിയും വരാൻ പോകുന്നില്ല എന്നുമാത്രമല്ല തക്കാളി നല്ലതാണ് എന്ന് പറഞ്ഞ് ഡോ സുൽഫി നൂഹു രംഗത്ത്. അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; "തക്കാളി വാട്ട്"? തക്കാളിപ്പനിയൊ? അതെന്തു കുന്തമാ ഹേ? തക്കാളി വാട്ട്? അങ്ങനെയൊരു സംഭവം ഇല്ല. തക്കാളി കഴിച്ച് ഒരു പനിയും വരാൻ പോകുന്നില്ല എന്നുമാത്രമല്ല തക്കാളി നല്ലതാണ്. വളരെ വളരെ നല്ലത്. അപ്പോ എന്താ ഈ തക്കാളിപ്പനി?
അങ്ങനെയൊരു സംഭവമേയില്ല. സത്യമായും .ഇല്ല. അങ്ങനെ ഏതെങ്കിലും പനിയുണ്ടെങ്കിലും പേരിടാൻ വരട്ടെ. ചില പനികൾക്ക് തക്കാളിപ്പനിയെന്ന പേര് ലഭിച്ചതിന് പിന്നിൽ ചെറിയ പുരാണമുണ്ട്. അതൊരു നീണ്ട നീണ്ട നീണ്ട നീണ്ട കഥ. വളരെ കൊല്ലങ്ങൾക്കു മുമ്പ് കേരളത്തിൽ ആദ്യമായി ചിക്കൻഗുനിയ വ്യാപകമായി പടർന്നു പിടിച്ചപ്പോൾ അത് മൂലം മുഖത്ത് ഉണ്ടാകുന്ന ചുവന്ന പാടുകൾ ശ്രദ്ധിക്കപ്പെട്ടു.
അപ്പൊ അങ്ങനെ ചിലർക്ക് ആദ്യത്തെ തക്കാളിപ്പനി ചാമ്പി കിട്ടി. ഇപ്പോ ചിലസ്ഥലങ്ങളിൽ കാണപ്പെടുന്ന ഹാൻഡ് ഫൂട്ട് മൗത്ത് ഡിസീസിൽ കാണുന്ന സ്കിന്നലെ ചെറിയ വ്യതിയാനങ്ങളെ നോക്കി തക്കാളിപ്പനിയെന്ന പേര് വീണ്ടും. അപ്പോൾ ശരിക്കും അങ്ങനെ ഒരു പനിയുണ്ടോ ? ഉറപ്പായും ഇല്ല. വൈറൽ പനികളിൽ സ്കിന്നിൽ ചെറിയ വ്യതിയാനങ്ങൾ സ്വാഭാവികം. അതിനെയൊക്കെ ഇങ്ങനെ പേരിട്ടാൽ തക്കാളിയും മുരിങ്ങക്കായും കോഴിയും താറാവും പോരാതെ വരും.
ലോകാരോഗ്യസംഘടന അസുഖങ്ങൾക്ക് പേരിടാൻ ചില ചില വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പറഞ്ഞിട്ടുണ്ട്. 2015 ലെ ആ നിർദ്ദേശങ്ങൾ ഇപ്പോഴും പ്രസക്തം. ഏത് സിസ്റ്റത്തെ ബാധിക്കുന്നു, ഹൃദയമാണൊ ശ്വാസകോശമാണൊ ,ഏതു സീസണിൽ കാണുന്നു, ഏതു പ്രായത്തിൽ ഉണ്ടാകുന്നു അങ്ങനെ ചില വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ. ആഹാരസാധനങ്ങളുടെ , സിറ്റിയുടെ പേര്, വ്യക്തികളുടെ പേര് അങ്ങനെയൊന്നും പാടില്ലെന്ന് നിർദ്ദേശമുണ്ട്.
അപ്പൊതക്കാളിപ്പനി വാട്ട്? ഉത്തരം വ്യക്തം ഇപ്പോ തക്കാളിപ്പനി നോ!സാധാരണയായി പടർന്നുപിടിക്കുന്ന വൈറൽ പനികളിൽ സ്കിന്നിലെ വ്യതിയാനങ്ങളെ അങ്ങനെ പേരിടാൻ വരട്ടെ. അങ്ങനെ പേരിടാനിത് വെള്ളരിക്കാപ്പട്ടണമോ ടൊമാറ്റോ പട്ടണമോ അല്ലല്ലോ. തക്കാളി നല്ലോണം കഴിച്ചോളൂ. ഒരു പനിയും വരില്ല. ഉറപ്പ്.
https://www.facebook.com/Malayalivartha