Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുടെ ഹൃദയത്തില്‍; തീക്കനല്‍ പോലെ വെന്തുരുകിയ ജീവിതം എല്ലാവര്‍ക്കും അനുഭവ പാഠം

16 MAY 2022 09:40 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ കത്തോലിക്കാ സഭയുടെ ആദ്യ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. കേരളത്തിലേയും തമിഴ്‌നാട്ടിലേയും വിശ്വാസികള്‍ക്ക് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണിത്. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനു സമീപം നട്ടാലം സ്വദേശിയായ ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ദിവ്യബലിക്കൊപ്പം നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.

രക്തസാക്ഷിത്വത്തിന്റെ 270ാം വാര്‍ഷികത്തിലാണ് ദേവസഹായം പിള്ള വിശുദ്ധ പദവിയിലെത്തുന്നത്. ഇന്ത്യയില്‍ നിന്ന് വിശുദ്ധ പദവിയിലെത്തുന്ന വൈദികനല്ലാത്ത ആദ്യത്തെ സാധാരണ വിശ്വാസിയാണ് ദേവസഹായം പിള്ള എന്ന പ്രത്യേകതയുമുണ്ട്.

 



തീക്കനല്‍ പോലെയാണ് ദേവസഹായം പിള്ളയുടെ ജീവിതം. 1712 മുതല്‍ 1752 വരെയുള്ള കാലഘട്ടത്തിലാണ് ദേവസഹായം പിളള ജീവിച്ചിരുന്നത്. തെക്കന്‍ തിരുവിതാംകൂറില്‍ പദ്മനാഭപുരത്തിനടുത്ത് നട്ടാലം പ്രദേശത്തെ മരുതക്കുളങ്ങരം എന്ന തറവാട്ടില്‍ വാസുദേവന്‍ നമ്പൂതിരിയുടേയും ദേവകിയമ്മയുടേയും മകനായി ജനിച്ച നീലകണ്ഠപിള്ളയാണ് പിന്നീട് മതം മാറി ദേവസഹായം പിള്ളയായത്.

ചെറുപ്പത്തില്‍ത്തന്നെ സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലും തര്‍ക്കം, വേദാന്തം, വ്യാകരണം, പുരാണ പാരായണം, ആയുധാഭ്യാസം എന്നിവയില്‍ പ്രാവീണ്യം നേടിയ അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കാര്യവിചാരകനായി പ്രവര്‍ത്തിച്ചു. അതിനിടയില്‍ ജ്ഞാനപ്പൂവമ്മയെ വിവാഹം ചെയ്തു. കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട, പിന്നീട് മാര്‍ത്താണ്ഡവര്‍മ്മയുടെ തിരുവിതാംകൂര്‍ സൈന്യാധിപനായി മാറിയ ഡച്ച് ക്യാപ്റ്റന്‍ ഡിലനായിയുമായുള്ള സൗഹൃദമാണ് നീലകണ്ഠന്‍ പിള്ളയെ ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിച്ചത്.

 



ക്രിസ്തുവിന്റെ ജീവിതത്തിലും ബൈബിള്‍ വചനങ്ങളിലും ആകൃഷ്ടനായ അദ്ദേഹം വടക്കന്‍കുളം പള്ളിയില്‍ മിഷനറിയായിരുന്ന ജെ.പി പട്ടാരി എന്ന ഈശോസഭ വൈദികനില്‍ നിന്ന് 1745 മെയ് 17നാണ് ജ്ഞാനസ്‌നാനം സ്വീകരിച്ചത്. മതം മാറിയതിന്റെ പേരില്‍ അദ്ദേഹത്തിന് നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നുവത്രെ.

1757 ജനവരി 14ന് ആരുവാമൊഴിക്കടുത്ത് കാറ്റാടിമലയില്‍ വെച്ച് അദ്ദേഹത്തെ വെടിവെച്ചുകൊന്നു. രാജ്യത്ത് ക്രിസ്തുമതത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യത്തെ അന്യമതസ്ഥന്‍ ദേവസഹായം പിള്ളയെന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം കൊല്ലപ്പെട്ടതായി കരുതുന്ന ജനുവരി 14 നാണ് ദേവസഹായം പിള്ളയുടെ തിരുനാളായി സഭ ആചരിക്കുന്നത്



2012 ഡിസംബര്‍ 2ന് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധമുള്ള സ്ഥലങ്ങള്‍ കന്യാകുമാരി ജില്ലയിലെ കോട്ടാര്‍ രൂപതയിലാണ്. കമുകിന്‍തോട് കൊച്ചുപള്ളിയുടെ ഉത്ഭവം ദേവസഹായം പിളള വഴിയാണെന്നാണ് വിശ്വാസം. നാഗര്‍കോവിലിലെ സെയിന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലാണ് ദേവസഹായം പിള്ളയുടെ ശവകുടീരമുള്ളത്.

ദേവസഹായം പിള്ളയുടെ രക്തസാക്ഷിത്വത്തിനും നാമകരണത്തിനും പ്രധാന തെളിവായി റോമിലെ തിരുസംഘം സ്വീകരിച്ചിരിക്കുന്നത് ബനഡിക്ട് പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് കൊച്ചി രൂപതയിലെ അന്നത്തെ ബിഷപ്പ്മാര്‍ ക്ലമന്റ് ജോസഫ് എഴുതിയ കത്തിലെ വിവരങ്ങളാണ്. ദേവസഹായം പിള്ളയുടെ സ്മരണപേറുന്ന കമുകിന്‍കോട് ഗ്രാമത്തിനും വിശുദ്ധ അന്തോണീസ് തീര്‍ഥാടന കേന്ദ്രത്തിനും ഇത് പ്രാര്‍ഥനയുടെ നിമിഷം കൂടിയാണ്. കമുകിന്‍കോട് കൊച്ചുപള്ളിയുടെ ഉത്ഭവം ദേവസഹായം പിള്ള മൂലമാണെന്നാണ് വിശ്വാസം. ദേവസഹായം പിള്ള ജ്ഞാനസ്‌നാനം സ്വീകരിച്ച തിരുനല്‍വേലി വടക്കന്‍കുളം പള്ളി തിരുന്നാളിലെ തേരെഴുന്നള്ളത്തിന് കമുകിന്‍കോട്ടില്‍ നിന്നും വിശ്വാസികള്‍ വര്‍ഷം തോറും പോകുന്നുണ്ട്.

 



ദേവസഹാ!യം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. ലിയോ പോള്‍ദോ ജിറേല്ലിയുടെ സാന്നിധ്യത്തില്‍ ജൂണ്‍ 5 ന് കാറ്റാടിമലയില്‍ നടക്കും. അതിനായി കാത്തിരിക്കുകയാണ് വിശ്വാസികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (3 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (3 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (3 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (4 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (4 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (5 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (5 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (7 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (7 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (8 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (8 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (10 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends