Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ആഡംബര ഹോട്ടലിന്റെ ഇരുപതടിയോളം ഉയരമുള്ള മതില്‍ തൊട്ടടുത്ത ഇരുനില വീട്ടിലേക്ക് പതിച്ചു...വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

16 MAY 2022 08:27 AM IST
മലയാളി വാര്‍ത്ത

ആഡംബര ഹോട്ടലിന്റെ ഇരുപതടിയോളം ഉയരമുള്ള മതില്‍ തൊട്ടടുത്ത ഇരുനില വീട്ടിലേക്ക് പതിച്ചു...വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


കനത്ത മഴയില്‍ പോത്തന്‍കോട് ജംഗ്ഷനു സമീപം പ്രവര്‍ത്തനമാരംഭിച്ച ആഡംബര ഹോട്ടലിന്റെ ഇരുപതടിയോളം ഉയരമുള്ള മതിലാണ് തൊട്ടടുത്ത ഇരുനില വീട്ടിലേക്ക് പതിച്ചത്.

 



വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. താഴത്തെ നിലയുടെ ഒരുവശത്തെ ചുമരും സമീപ ജനാലയും തകര്‍ന്നതോടെ വീട് അപകടാവസ്ഥയിലായി. പോത്തന്‍കോട് സ്‌നേഹതീരത്തില്‍ റാഫിയുടെ വീടിനാണു കേടുപാടുകള്‍ സംഭവിച്ചത്.

ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മതില്‍ ഇടിഞ്ഞ് വീടിന്റെ ഒരു വശത്ത് പതിക്കുകയായിരുന്നു. റാഫിയും ഭാര്യയും മകളും തൊട്ടടുത്ത മുറിയിലായിരുന്നു. വലിയ ശബ്ദം കേട്ട് ഇവര്‍ പെട്ടെന്ന് പുറത്തേക്കിറങ്ങുമ്പോഴേക്കും ജനാലയിലൂടെ കല്ലുകള്‍ മുറിക്കകത്തേക്കും പതിച്ചു. വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത ആഡംബര ഹോട്ടലിന്റെ പിന്‍വശത്തുള്ള മതിലാണ് ഇടിഞ്ഞ് വീണത്. വീട്ടുകാര്‍ ആര്‍ഡിഒയ്ക്കും പോത്തന്‍കോട് പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്.

 



അതേസമയം കനത്ത മഴയില്‍ വര്‍ക്കലയില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഇലകമണ്‍ ചാരുംകുഴി കുന്നുംപുറത്ത് വീട്ടില്‍ സുധീപ് കുമാര്‍, തേരിക്കല്‍കുന്ന് കോളനിയില്‍ സരസ്വതി എന്നിവരുടെ വീടുകളാണു തകര്‍ന്നത് . കണ്ണംബയില്‍ സുജിത് ഭവനില്‍ ചന്ദ്രികാദേവിയുടെ വീട്ടിലെ 100 അടി താഴ്ചയുള്ള കിണര്‍ പൂര്‍ണമായി തകര്‍ന്നനിലയില്‍. കിണര്‍ ഇടിഞ്ഞതു സമീപത്തെ വീടിനും ഭീഷണിയായി.

ഇലകമണ്‍ കളത്തറ വാര്‍ഡില്‍ അയിരൂര്‍ പുഷ്പാംഗദ നിവാസില്‍ പുഷ്പാംഗദന്റെ കിണറും ഭാഗികമായി ഇടിഞ്ഞു താഴ്ന്നു. മരങ്ങള്‍ വീണ് വൈദ്യുതിബന്ധം താറുമാറിലായി. പ്ലാവഴികത്തും ഇടവയിലുമാണ് മരങ്ങള്‍ വീണത്. വള്ളക്കടവ് ഭാഗത്ത് കനാലിനോടു ചേര്‍ന്ന പരിസരത്ത് ജലനിരപ്പ് ഉയര്‍ന്നത് ഫയര്‍ഫോഴ്‌സ് ഒഴിവാക്കി.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (2 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (3 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (4 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (5 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (5 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (5 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (6 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (6 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (6 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (6 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (7 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (7 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (7 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (8 hours ago)

Malayali Vartha Recommends