Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഇതെന്താണ് വെള്ളരിക്കപ്പട്ടണമാണോ? എല്ലാം വ്യക്തമായി ദിലീപ് എങ്ങനെ കൃത്യമായി ഷൂട്ട് ചെയ്തു... ഓരോന്നായി പുറത്ത് വരുന്നു.... നടുക്കുന്ന ആ വെളിപ്പെടുത്തൽ

16 MAY 2022 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഷകനെ തൊട്ടതോടെ സംഭവിച്ചത് ചെറിയ കാര്യങ്ങൾ ഒന്നുമല്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലമാറ്റം വരെ ആ സംഭവങ്ങൾക്ക് ശേഷം സംഭവിച്ചതാണ്. എന്നാലിപ്പോഴിതാ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിന്റെ തുടക്കം മുതൽ തന്നെ അഭിഭാഷകർക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നായിരുന്നു ആക്ഷേപം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന അഭിഭാഷകരുടേതായി അവകാശപ്പെടുന്ന ചില ഓഡിയോകളും നേരത്തേ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മുംബൈയിലെ സ്വകാര്യ ലാബിൽ കൊണ്ടുപോയി നീക്കം ചെയ്യാൻ സഹായിച്ചത് അഭിഭാഷകരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ കേസില്‍ ദിലീപിന്റെ അഭിഭാഷകരായ രാമന്‍ പിള്ളയ്ക്കും ഫിലിപ്പ് ടി വർഗീസിനും സുജേഷ് മേനോനുമെതിരെ കേസെടുക്കാന്‍ ആദ്യം മുതല്‍ തന്നെ പറഞ്ഞുകൊണ്ടിരുന്ന ആളുകളാണ് ഞങ്ങളെന്ന് വെളിപ്പെടുത്തലുമായി എത്തുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. അവസാനം കോടതി തന്നെ ചോദിച്ചിരിക്കുകയാണ് വക്കീലന്മാർക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന്.

ഒടുവില്‍ വധഗൂഡാലോചന കേസില്‍ ഫിലിപ്പ് ടി വർഗീസിനേയും സുജ മേനോനേയും പ്രതിചേർക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര പറയുന്നു. പൊലീസിന്റെ ഈ നീക്കം കാണുമ്പോള്‍ സത്യം പറഞ്ഞാല്‍ ചിരിയാണ് വരുന്നത്. യഥാർത്ഥത്തില്‍ ഈ രണ്ട് വക്കീലന്‍മാരേയും വധഗൂഡാലോചന കേസിലല്ല പൊലീസ് പ്രതിചേർക്കേണ്ടത്. അവരെ നടി ആക്രമിക്കപ്പെട്ട കേസില്‍ വേണം പ്രതിചേർക്കാന്‍. ആ പ്രതിപ്പട്ടികയിലേക്ക് രാമന്‍പിള്ളയേയും ചേർക്കണം. എത്ര തെളിവുകളാണ് ഇവർക്കെതിരായി ഉള്ളതെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. സായി ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വക്കീലന്മാരെ പ്രതിയാക്കാന്‍ നിയമോപദേശം ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകളാണ് ഇവരുടെ നിർദേശപ്രകാരം സായി ശങ്കർ നശിപ്പിച്ചത്. അതുകൊണ്ട് തന്നെ ആദ്യത്തെ കേസില്‍ വേണം ഇവരെയെല്ലാം പ്രതി ചേർക്കാന്‍. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയാണ് സാഗർ.

ഈ സാഗറിന് അഞ്ച് ലക്ഷം രൂപ കൊടുത്തതും വീണ്ടുമൊരു 5 ലക്ഷം രൂപയ്ക്ക് വന്നിരുന്നതുമെല്ലാം ഈ ഫിലിപ്പ് ടി വർഗീസിന്റെ ഓഫീസിലാണെന്നതിന്റെ ഓഡിയോ തെളിവുകളുണ്ടല്ലോ. അന്വേഷണ സംഘത്തിന്റെ ഇതിന്റെ ക്ലിയറന്‍സ് ഫോറന്‍സിക് ലാബില്‍ നിന്നും ഇതുവരെ കിട്ടിയില്ലേയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ തൃശ്ശൂർ മുതല്‍ ഇങ്ങ് അത്താണിയിലെ ലാലിന്റെ വീട് വരെ ദിലീപും സംഭവും റീ ക്രിയേറ്റ് ചെയ്തെന്ന പുതിയ തെളിവും പുറത്ത് വന്നില്ലേ. ഈ കുറ്റകൃത്യമോ അതിന്റെ ദൃശ്യങ്ങളോ കാണാത്ത ദിലീപ് എങ്ങനെയാണ് ഇത് ഇത്ര കൃത്യമായി ഷൂട്ട് ചെയ്യുന്നത്. ക്യമാറയുടെ ആംഗിള്‍ പോലും തെറ്റുന്നില്ല. ഈ സമയത്ത് ഫിലിപ്പ് ടി വർഗീസും സുജേഷ് മേനോനും ആ വാഹനത്തിലുണ്ടായിരുന്നു. ഇത്തരമൊരു സംഭവത്തിന്റെ തെളിവുകള്‍ പുറത്ത് വന്നിട്ടും ആർക്കും ഒരു അനക്കം ഇല്ല. ഇതെന്താണ് വെള്ളരിക്കപ്പട്ടണമാണോ.

ഈ തെളിവുകളൊന്നും ആരും കാണുന്നില്ല. കോടതിയില്‍ ഒരു പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അതിന് കൃത്യമായ തെളിവുകള്‍ കൊടുക്കണമെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയാത്തത് ഒന്നുമല്ലാലോ. ഫോറന്‍സിക് ലാബില്‍ നിന്നുള്ള റിപ്പോർട്ട് തടഞ്ഞ് വെച്ചിരിക്കുകയാണെങ്കില്‍ അന്വേഷണ സംഘം അത് പുറത്ത് പറയണം. എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ കേസില്‍ നടിക്ക് നീതി കിട്ടും എന്ന് വിശ്വസിച്ചിരുന്ന സമയത്താണല്ലോ ഈ തിരിമറിയെല്ലാം നടക്കുന്നത്. സാക്ഷികളെ സ്വാധീനിച്ച കാര്യത്തിലടക്കം എത്ര തെളിവുകള്‍ കൊടുക്കാന്‍ അന്വേഷണ സംഘത്തിന്റെ കയ്യിലുണ്ട്. മുകളില്‍ നിന്നുള്ള സമ്മർദ്ദം കാരണം ഈ കേസില്‍ എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്ന് തന്നെ വേണം കരുതാന്‍. മുപ്പതാം തീയതിക്ക് ഈ കുറ്റപത്രം സമർപ്പിക്കുമ്പോള്‍ അത് പാതവെന്തതാണോ അതോ ഒട്ടും വേവാത്തതാണോയെന്ന് അറിയാന്‍ കഴിയും. എങ്കില്‍പ്പോലും ഇപ്പോഴും പ്രതീക്ഷയുണ്ട്. അതിനാണ് അതീജിവതയടക്കം മുറവിളി കൂട്ടുന്നതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (2 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (3 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (3 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (3 hours ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (4 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (5 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (5 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (5 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (6 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (6 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (6 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (6 hours ago)

Malayali Vartha Recommends