Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി... പൊലീസ് എന്തിനാണ് പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദിക്കുന്നതെന്നും എന്തു തെളിവുകളാണ് ഇനി ലഭിക്കാനുള്ളതെന്നും അഭിഭാഷകര്‍; ജോര്‍ജിന്റെ അറസ്റ്റും അനുബന്ധവിവരങ്ങളും ഉള്‍പ്പെടുത്തി വിശദമായ പത്രിക സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍

26 MAY 2022 09:42 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗത്തില്‍ ജാമ്യം റദ്ദാക്കപ്പെട്ട് ജയിലിലായ പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. മതവിദ്വേഷ പ്രസംഗം ഗൂഢാലോചനയാണ് എന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കാതിരിക്കാനുള്ള നീക്കമെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

മതവിദ്വേഷ പ്രസംഗത്തില്‍ ജാമ്യം റദ്ദാക്കി വഞ്ചിയൂര്‍ കോടതി രാവിലെ ജയിലില്‍ അടച്ചെങ്കിലും ഇന്ന് തന്നെ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടുമെന്നായിരുന്നു ജോര്‍ജിന്റെ പ്രതീക്ഷ. തിരുവനന്തപുരം പ്രസംഗത്തിലെ ജാമ്യം റദ്ദാക്കിയതിനെതിരെയുള്ള ഹര്‍ജി ഫലത്തില്‍ ജാമ്യ ഹര്‍ജി തന്നെ ആയതിനാല്‍ മജിസ്‌ടേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നുമില്ല. രാവിലെ കേസ് പരിഗണിച്ച ഹൈക്കോടതി ഉച്ചക്ക് കേസ് വീണ്ടും പരിഗണിക്കും വരെ പി സി ജോര്‍ജ് പ്രതീക്ഷയിലായിരുന്നു. അറസ്റ്റ് അനാവശ്യമാണെന്ന് ജോര്‍ജിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

പൊലീസ് എന്തിനാണ് പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദിക്കുന്നതെന്നും എന്തു തെളിവുകളാണ് ഇനി ലഭിക്കാനുള്ളതെന്നും അഭിഭാഷകര്‍ ആരാഞ്ഞു. എന്നാല്‍ ജോര്‍ജിന്റെ അറസ്റ്റും അനുബന്ധവിവരങ്ങളും ഉള്‍പ്പെടുത്തി വിശദമായ പത്രിക സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഇതിന് പ്രോസിക്യൂഷന് സമയം അനുവദിച്ചുകൊണ്ടാണ് ഹര്‍ജി നാളത്തേക്ക് മാറ്റിയത്.

ഇതോടെ ജോര്‍ജിന് ഹൈക്കോടതി തീരുമാനം വരും വരെ ജയിലില്‍ തന്നെ കഴിയേണ്ടി വരും. ജോര്‍ജിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യമെന്ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് വഞ്ചിയൂര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതു തിങ്കളാഴ്ച പരിഗണിക്കും. ഹൈക്കോടതി ജാമ്യം അനുവദിക്കാതിരിക്കാനാണ് ഗൂഢാലോചന എന്ന വാദമെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (10 minutes ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (29 minutes ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (47 minutes ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (3 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (3 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (3 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (3 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (4 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (4 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (4 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (4 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (4 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (4 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

നടുറോഡില്‍ യുവതിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ രണ്ടാം ഭര്‍ത്താവ് പിടിയില്‍  (4 hours ago)

Malayali Vartha Recommends