ഈ ലോകത്തിലെ എല്ലാ സ്വർണവും ഞാൻ അമ്മയ്ക്കു കൊണ്ടു തരുമെന്ന് സ്റ്റാറ്റസ്; വീട്ടുക്കാർ സിനിമയ്ക്ക് പോയ തക്കത്തിൽ വീടിനകത്ത് കയറി അലമാര തുറന്ന കള്ളന്റെ കണ്ണടിച്ച് പോയി; അലമാര നിറച്ച് സ്വർണ്ണവും സ്വർണ്ണ ബിസ്ക്കറ്റും; എല്ലാം മോഷ്ടിച്ച് പോയ കള്ളനെ പോലീസ് പിടിക്കൂടിയത് കയ്യിലെ പച്ച കുത്തിലൂടെ; പച്ച കുത്തിയിരുന്നത് ആ വ്യക്തിയുടെ പേര്; ഗുരുവായൂർ സ്വർണക്കവർച്ചാക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ

ഈ ലോകത്തിലെ എല്ലാ സ്വർണവും ഞാൻ അമ്മയ്ക്കു കൊണ്ടു തരുമെന്ന് സ്റ്റാറ്റസ്. തെളിവുകളൊന്നും ബാക്കി വയ്ക്കാതെ കവർച്ച. ഒടുവിൽ ദൈവം ബാക്കിവെച്ച ഒന്നൊന്നര തെളിവ്. കള്ളനെ തൂക്കിയകത്തിട്ടു. ഗുരുവായൂർ സ്വർണക്കവർച്ചാക്കേസ് പ്രതിയെ തിരിച്ചറിഞ്ഞത് കയ്യിലെ കുത്തിയിരുന്ന പച്ചയിലൂടെ.
തമ്പുരാൻപടി കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ 12നു രാത്രിയാണ് മോഷണം നടന്നത്. തമിഴിലെന്തോ എഴുതിയ ശേഷം ചുറ്റും ഡിസൈൻ വരച്ച രീതിയിലുള്ള പച്ചകുത്തലായിരുന്നു പ്രതിയുടെ കയ്യിൽ. തലമുടി കളർ ചെയ്യൽ, പേശീബലമുള്ള ശരീരപ്രകൃതി എന്നിവ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ജയിൽ രേഖകളിൽ നിന്നാണു പച്ചകുത്തുകാരൻ ധർമരാജാണെന്നു മനസിലായത്.മകന്റെ പേര് വിജയ് ധനുഷി എന്നാണ് കയ്യിൽ പച്ച കുത്തിയിരുന്നത്.
അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുന്നേ ധർമരാജിന്റെ വാട്സാപ് സ്റ്റാറ്റസ് ‘ഈ ലോകത്തിലെ എല്ലാ സ്വർണവും ഞാൻ അമ്മയ്ക്കു കൊണ്ടുതരും..’ എന്നായിരുന്നു. കെജിഎഫ് സിനിമയിലെ ഹിറ്റ് ഡയലോഗാണ്. മോഷണം നടത്തിയ ശേഷം സ്വർണത്തിന്റെ ദൃശ്യം ധർമരാജ് ബന്ധുക്കൾക്കു കാണിച്ചതായും പൊലീസ് കരുതുന്നു. മോഷണം നടന്നതു കുടുംബം സിനിമ കാണാൻ പോയപ്പോഴാണ്.
പ്രതിയെ രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ പൊലീസ് പിടിക്കൂടുകയായിരുന്നു. തമ്പുരാൻപടിയിലെ കവർച്ചയ്ക്കു ധർമരാജ് എത്തിയതു മോഷണങ്ങൾ നിരവധി നടത്തിയ ശേഷമാണ്. ‘ഒരു മുറിയിൽമാത്രം മോഷണം നടത്തി മടങ്ങാൻ കള്ളനെ പ്രേരിപ്പിച്ചത് ഇതാണ്; ‘ആദ്യത്തെ അലമാര തുറന്നു നോക്കിയപ്പോൾ തന്നെ കണ്ണു തള്ളി പോയത്രേ.
ഇത്രയും സ്വർണം ആദ്യമായി കാണുകയായിരുന്നു. കിട്ടിയ സാധനങ്ങളുമെടുത്ത് പോകുകയായിരുന്നു. അലമാര തുറന്ന് ധർമരാജ് ആഭരണങ്ങളെടുത്തു മറുവശത്തെ ലോക്ക് തുറന്നപ്പോൾ കിലോ തൂക്കമുള്ള സ്വർണ ബിസ്കറ്റ് കിട്ടി. ഇതെല്ലാമെടുത്ത് പോകുകയായിരുന്നു.
https://www.facebook.com/Malayalivartha
























