തൃക്കാക്കര വോട്ടെടുപ്പില്‍ നടന്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി, പൊന്നുരുന്നി സ്‌കൂളിലാണ് താരം വോട്ട് ചെയ്യാനെത്തിയത്, നിര്‍മ്മാതാവ് ആന്റോ ജോസഫ് മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു

നടന്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി. പൊന്നുരുന്നി സ്‌കൂളിലാണ് താരം വോട്ട് ചെയ്യാനെത്തിയത്. നിര്‍മ്മാതാവ് ആന്റോ ജോസഫ് മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു.
വോട്ടെടുപ്പ് ആരംഭിച്ച രാവിലെ 7 മണി മുതല്‍ തന്നെ വിവിധ ബൂത്തുകളില്‍ കനത്ത പോളിംഗ് ആണ്്. പ്രധാനപ്പെട്ട മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിലാണ്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. യുഡിഎഫിന്റെ ഭൂരിപക്ഷം ഉയരുമെന്ന് അവര്‍ പ്രതികരിച്ചു. വിജയിക്കുമെന്നതില്‍ സംശയമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപി അട്ടിമറി വിജയം നേടുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്.
അതേസമയം ഇതിനിടെ മദ്യപിച്ചെത്തിയ പ്രിസൈഡിംഗ് ഓഫീസര്‍ പിടിയിലായി. മരോട്ടിച്ചുവട് സെന്റ്ജോര്‍ജ് സ്‌കൂളിലെ പ്രിസൈഡിംഗ് ഓഫീസറാണ് പിടിയിലായത്. ഇരുപത്തിമൂന്നാം നമ്പര്‍ ബൂത്തിലെ പി വര്‍ഗീസാണ് പിടിയിലായത്. ഈ സാഹചര്യത്തില്‍ മറ്റൊരു പ്രിസൈഡിംഗ് ഓഫീസര്‍ നിയോഗിക്കുകയും വര്‍ഗീസിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























