ബസ് സ്റ്റാന്‍റിലെത്തിയ കണ്ടക്‌ടർ മൂത്രമൊഴിക്കാനായി പുറത്തേക്കിറങ്ങി; ഇതിനിടയിൽ യാത്രക്കാരിൽ ആരോ ഒരാൾ ബെല്ലടിച്ചു; ബെല്ലടി കേട്ട് ഡ്രൈവര്‍ വണ്ടിയെടുത്തു; മൂത്രമൊഴിച്ച് തിരിച്ചെത്തിയ കണ്ടക്‌ടർ അമ്പരന്നു; ഒടുവിൽ സംഭവിച്ചത് ഇങ്ങനെ; മറ്റുള്ളവരെ മണ്ടന്മാരാക്കുക എന്ന മലയാളികളുടെ വൃത്തിക്കെട്ട സ്വഭാവത്തിന്റെ ഒടുവിലത്തെ ഉദാഹരണം

കണ്ടക്ടർ കയറാതെ ബസ്സ് മുന്നോട്ട് പോയി മണിക്കൂറുകൾക്ക് ശേഷം കണ്ടക്ടർ കയറിയിട്ടില്ല എന്ന വിവരം അറിയുന്ന സംഭവങ്ങൾ നിരവധി നമ്മുടെ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. കണ്ടക്ടറിനു പകരം യാത്രക്കാരിൽ ആരെങ്കിലും ബെൽ അടിക്കരുത് എന്ന നിയമവും ബസ്സിൽ ഉണ്ട്. എന്നാൽ ചില വിരുതന്മാർ ആകട്ടെ ഈ നിയമത്തെ എല്ലാം കാറ്റിൽപറത്തി ബെല്ലടിക്കുന്ന പ്രവണത വിരളമല്ല.
ഇത്തരത്തിലൊരു വിരുദ്ധൻ ബെല്ലടിച്ച് ബസ് പുറപ്പെട്ട ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവം ഉണ്ടായതായി റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും മൂലമറ്റത്തേക്കുള്ള കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറാണ് ബസ്സിൽ കയറാതെ വെളിയിൽ അകപ്പെട്ട് പോയത്.
ബസ് സ്റ്റാന്‍റിലെത്തിയ സമയത്ത് മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയതായിരുന്നു ഇദ്ദേഹം. എന്നാൽ ഈ സമയത്തിനുള്ളിൽ ബസ്സ് പുറപ്പെടുകയും, ഈ ബസ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ് വിട്ട് അടുത്ത സ്റ്റാന്‍റിലെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതോടെ കണ്ടക്ടറെ കൂടാതെ ബസ് സ്റ്റാന്‍റ് വിട്ടത്. ഡ്രൈവറും യാത്രക്കാരും മാത്രമായി കെസ്ആര്‍ടിസി ബസ് ഓടിയത് പതിനെട്ട് കിലോമീറ്ററാണ്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
മൂത്രമൊഴിക്കാനിറങ്ങിയപ്പോഴായിരുന്നു കണ്ടക്ടർ ഈ അബദ്ധം പറ്റിയതറിഞ്ഞത് . കൊട്ടാരക്കര സ്റ്റാന്‍റിലെത്തിയപ്പോഴാണ് കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങിയത്. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ യാത്രക്കാരിലാരോ ഡബിള്‍ ബെല്ലടിച്ചു. ബെല്ലടി കേട്ട് ബസിലുണ്ടായിരുന്ന ഡ്രൈവര്‍ വണ്ടി എടുക്കുകയാരുന്നു. മൂത്രമൊഴിക്കാന്‍ പോയ കണ്ടക്ടര്‍ തിരിച്ച് വന്നപ്പോഴാണ് ബസ് സ്റ്റാന്‍റ് വിട്ട് പോയ കാര്യം മനസ്സിലാക്കിയത്.
തുടര്‍ന്ന് കണ്ടക്ടര്‍ കൊട്ടാരക്കര ഡിപ്പോയില്‍ വിവരം പറഞ്ഞു . അറിയിപ്പ് ലഭിച്ചതോടെ അടൂര്‍ ഡിപ്പോയില്‍ വണ്ടി പിടിച്ചിട്ടു. പിന്നീട് മറ്റൊരു ബസില്‍ കയറി കണ്ടക്ടര്‍ അടൂരെത്തി. മുക്കാല്‍ മണിക്കൂറത്തെ കാത്തിരിപ്പിന് ശേഷം കണ്ടക്ടറെത്തിയതോടെ കെഎസ്ആര്‍ടിസി ബസ് മൂലമറ്റത്തേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള നിരവധി അബദ്ധങ്ങൾ നേരത്തെയും പറ്റിയിട്ടുണ്ട്. മറ്റുള്ളവരെ മണ്ടന്മാർ ആക്കുക എന്ന മലയാളികളുടെ തനി സ്വഭാവത്തിന് ഉദാഹരണം ആയി മാറിയിരിക്കുകയാണ് ഈ സംഭവം.
https://www.facebook.com/Malayalivartha
























