സിബിഐ കാണാന്‍പോയ വീട്ടുടമക്ക് റോക്കിഭായി വക എട്ടിന്റെ പണി! കെജിഎഫ് മാരക ഇഫക്ടില്‍ മതിചാടി ധര്‍മ്മരാജ് കിലോ കണക്കിന് സ്വര്‍ണ്ണം അടിച്ചുമാറ്റി; ഇത്രയും വലിയ മോഷണം ഒരാള്‍ ഒറ്റക്ക് നടത്തുന്നത് സംസ്ഥാനത്ത് ആദ്യം; ചിരിപടര്‍ത്തിയ കേസന്വേഷണത്തില്‍ വന്‍ ട്വിസ്റ്റ്..

ഗുരുവായൂരില്‍ അടുത്തിടെ നടന്ന വന്‍ കവര്‍ച്ച ആരും മറന്നുകാണില്ല.. കിലോ കണക്കിന് സ്വര്‍ണ്ണമാണ് വീട്ടില്‍ നിന്ന് ധര്‍മരാജ് എന്ന മോഷ്ടാവ് അടിച്ചെടുത്തത്. മോഷണത്തിന് മുമ്പ് അഴിക്കുള്ളിലാകില്ല എന്ന് ഉറപ്പ് വരുത്തി വളരെ പ്ലാനിങ്ങോട് കൂടിയാണ് ധര്‍മ്മരാജ് വീട്ടില്‍ കയറി കാര്യങ്ങള്‍ നടത്തിയത്. പക്ഷേ ഇപ്പോള്‍ ധര്‍മ്മരാജ് പോലീസ് പിടിയിലാണ്.
കള്ളന്‍ പിടിയിലായതിന് പിന്നില്‍ 2 പ്രധാനപ്പെട്ട സിനിമകള്‍ക്ക് പങ്കുണ്ട് എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.. കിലോ കണക്കിന് സ്വര്‍ണ്ണം ധര്‍മ്മരാജ് അടിച്ചെടുത്തെന്ന് അറിഞ്ഞപ്പോള്‍ കണ്ണുതള്ളിയ മലയാളികള്‍ പക്ഷെ ധര്‍മ്മരാജിന്റെ മോഷണത്തെ കുറുച്ച് കേട്ട് ചിരിച്ച് മണ്ണുതപ്പുകയാണ്..
തെളിവുകളൊന്നും അവശേഷിപ്പിക്കാതെയാണ് പഠിച്ച കള്ളനായ ധര്‍മ്മരാജ് സ്വര്‍ണ്ണവും കൊണ്ട് മുങ്ങിയത്. എന്നാല്‍ ഒരു ലൂപ്‌ഹോള്‍ എവിടേയും ഉണ്ടാകും എന്ന് പറയാറില്ലേ.. അതെ വെല്‍ പ്ലാനിങ്ങോട് കൂടി സ്വര്‍ണ്ണം അടിച്ചെടുത്ത ധര്‍മ്മരാജിനെ കുടുക്കിയതും അത്തരത്തില്‍ ചില ഘടകങ്ങളാണ്.
കെജിഎഫ് ചാപ്റ്റര്‍ 2 എന്ന സിനിമയാണ് കള്ളനെ കുടുക്കിയത്. അതായത്, അറസ്റ്റിലാകുന്നതിന് ഏതാനും ദിവസം മുന്‍പു ധര്‍മരാജിന്റെ വാട്‌സാപ് സ്റ്റാറ്റസ് ഇങ്ങനെയായിരുന്നു.. 'ഈ ലോകത്തിലെ എല്ലാ സ്വര്‍ണവും ഞാന്‍ അമ്മയ്ക്കു കൊണ്ടുതരും..' കെജിഎഫ് എന്ന ഹിറ്റ് സിനിമയിലെ ഡയലോഗ് ആണിത്. മോഷണം നടത്തിയ ശേഷം സ്വര്‍ണത്തിന്റെ ദൃശ്യം ധര്‍മരാജ് ബന്ധുക്കള്‍ക്കു കാട്ടിക്കൊടുക്കയും ചെയ്തിരുന്നു.
മാത്രമല്ല ഈ സിനിമ കണ്ട ഒരു വിധം ആളുകളൊക്കെ തന്റെ ജീവിതത്തെ റോക്കി ഭായ് എന്ന കഥാപാത്രത്തോട് ഉപമിക്കുന്നത് പതിവായി കാണുന്ന കാര്യമാണ്.. ധര്‍മ്മരാജും ഇത്തരത്തില്‍ വിചാരിച്ചാണ് മോഷണം നടത്തിയത്. ഇയാളുടെ കുട്ടിക്കാലം കുറ്റകൃത്യങ്ങളുടെ പാതയിലൂടെ ആയിരുന്നു എന്നാണ് പോലീസ് പറയുന്നത്.
തമിഴ് നാടോടി സംഘത്തിലാണു ധര്‍മരാജ് ജനിച്ചത്. പിതാവ് അന്‍പഴകനും സഹോദരങ്ങളും മോഷണക്കേസുകളില്‍ പ്രതിയാണ്. 16ാം വയസ്സില്‍ അങ്കമാലിയിലെ കടയില്‍ നിന്നു ലാപ്‌ടോപ് മോഷ്ടിച്ചതിന് ഇയാള്‍ പിടിക്കപ്പെട്ടു. പിന്നീട് ജുവനൈല്‍ ഹോമിലായിരുന്ന ഇയാള്‍ അവിടെ നിന്ന് അതിസാഹസികമായി ചാടിപ്പോയി. ഉറക്കമാകട്ടെ തുറസ്സായ സ്ഥലങ്ങളിലോ ആളൊഴിഞ്ഞ കെട്ടിടത്തിലോ ആണ്.
ഒരു ചെറിയ ഡോണ്‍ ആകാനാണ് ധര്‍മ്മരാജ് മോഷണം തുടങ്ങിയത്. ഗുരുവായൂരില്‍ നിന്ന് കോടകള്‍ വിലമതിക്കുന്ന സ്വര്‍ണ്ണം അടിച്ചെടുത്തപ്പോഴും മനസില്‍ അതുതന്നെയായിരുന്നു.
അതേസമയം ധര്‍മ്മരാജ് ഈ വിക്രിയകളൊക്കെ ചെയ്യുന്ന സമയത്ത് തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടുകാര്‍ തൃശൂര്‍ ശോഭ സിറ്റിയില്‍ സിനിമ കാണുകയായിരുന്നു. അതും കുറ്റാന്വേഷണ കഥ പറയുന്ന ചിത്രം, 'സിബിഐ 5'. ഇതാണ് ആളുകളില്‍ ചിരിപടര്‍ത്തിയത്. എന്തായാലും പഠിച്ച കള്ളന്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായിരിക്കുകയാണ്.
അതേസമയം ധര്‍മ്മരാജ് പറഞ്ഞ മറ്റൊരു കാര്യം കൂടി ശ്രദ്ധേയമായി. പോലീസുകാരെ പോലും ഒന്ന് അടക്കിചിരിപ്പിക്കാന്‍ ഈ ഉത്തരത്തിന് സാധിച്ചു. അതായത്, തെളിവെടുപ്പിനായി മോഷണസ്ഥലത്തെത്തിച്ചപ്പോള്‍ എസിപി കെ.ജി. സുരേഷ്, ധര്‍മരാജിനോടു ചോദിച്ചു, 'ഒരു മുറിയില്‍മാത്രം മോഷണം നടത്തി മടങ്ങാന്‍ കാരണമെന്താണെന്ന്?' അപ്പോള്‍ നിഷ്‌കളങ്ക ഭാവത്തില്‍ സത്യസന്ധമായി ധര്‍മരാജ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്: 'ആദ്യത്തെ അലമാര തുറന്നു നോക്കിയപ്പോള്‍ തന്നെ കണ്ണു മങ്ങിപോയി സാറെ.. ഇത്രയും സ്വര്‍ണം ഞാന്‍ ജീവിതത്തില്‍ ആദ്യമായി കാണുകയാ. പിന്നെ വേറൊന്നും നോക്കാന്‍ നിന്നില്ല, കിട്ടിയതുമായി സ്ഥലംവിട്ടു സാറെ..'
എന്തായാലും ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നടന്ന മോഷണം, സംസ്ഥാനത്ത് ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കവര്‍ച്ചയായി അനുമാനിക്കാമെന്നാണ് പോലീസ് ഭാഷ്യം. 2.67 കിലോ സ്വര്‍ണവും 2 ലക്ഷം രൂപയുമാണ് മോഷണം പോയത്.
https://www.facebook.com/Malayalivartha
























