ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കവര്‍ച്ച, കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണങ്ങള്‍, കഴിഞ്ഞ ഒരുമാസത്തിനിടെ തൃശൂര്‍...മലപ്പുറം ജില്ലകളിലായി പതിനഞ്ചോളം കവര്‍ച്ചകള്‍, തെളിവുകള്‍ അവശേഷിപ്പിക്കാതെ അതിവിദഗ്ദമായി ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടിലെ മോഷണം, ധര്‍മ്മരാജ് എന്ന മോഷണ വീരൻ പിടിയിലായപ്പോൾ....!

ഗുരുവായൂരില്‍ സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നടന്ന മോഷണം എല്ലാവരേയും അതിശയിപ്പിക്കുന്നതാണ്. 2.67 കിലോ സ്വർണവും 2 ലക്ഷം രൂപയുമാണ് കവർച്ചചെയ്യപ്പെട്ടത്. തെളിവുകള്‍ ഒന്നും അവശേഷിപ്പിക്കാതെ അതിവിദഗ്ദമായാണ് മോഷണം നടത്തിയത്. സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ നടന്ന മോഷണം സംസ്ഥാനത്ത് ഒരാള്‍ ഒറ്റയ്ക്ക് നടത്തിയ ഏറ്റവും വലിയ സ്വര്‍ണക്കവര്‍ച്ചയായി അനുമാനിക്കാമെന്ന് പോലീസ് പറയുന്നത്.
സംഭവത്തില്‍ പ്രതി തമിഴ്നാട് തിരുച്ചിറപ്പിള്ളി ലാല്‍ഗുഡി അണ്ണാനഗര്‍ കോളനിയിലെ ധര്‍മ്മരാജ് എന്ന രാജു മോഷണ വീരനാണ്. ഇയാളെ പോലീസ് പിടികൂടിയിരുന്നു.കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുള്ള ധര്‍മ്മരാജ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പുതുക്കോട്ടയില്‍ അറസ്റ്റിലായിരുന്നു.ഈ കേസില്‍ മൂന്ന് മാസം മുന്‍പ് തഞ്ചാവൂര്‍ കോടതിയില്‍ ഹാജരാക്കുന്നതിനിടെ പ്രതി കസ്റ്റഡിയില്‍ ചാടിപോയിരുന്നു.
എടപ്പാളില്‍ താമസിക്കുന്ന അമ്മയെയും സഹോദരങ്ങളെയും കാണാനായി പ്രതി എത്താറുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനിടെ തൃശൂര്‍,മലപ്പുറം ജില്ലകളിലായി ഏകദേശം പതിനഞ്ചോളം കവര്‍ച്ചകള്‍ ഇയാള്‍ നടത്തിയെന്നാണ് വിവരം.ഈ മാസം 12ന് ഗള്‍ഫില്‍ സ്വര്‍ണ വ്യാപാരം നടത്തുന്ന തമ്പുരാന്‍പടിയിലെ കൊരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ മോഷണം നടത്തിയത്. പ്രതി സംസ്ഥാനം വിട്ടതോടെ അന്വേഷണം ദുഷ്കരമായി.
സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ പ്രതിയുടെ കൈയിലെ പച്ചക്കുത്തല്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ധര്‍മ്മരാജാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്. കേരളം വിട്ട പ്രിയെ ഷാഡോ പോലീസിന്‍റെ സഹായത്തോടെ ചണ്ഡിഗണ്ഡില്‍ നിന്നാണ് പിടികൂടിയത്.
1.08 ലക്ഷം രൂപയും ആഭരണങ്ങളില്‍ ചിലതും പ്രതിയില്‍ നിന്ന് കണ്ടെടുത്തു. ധര്‍മ്മരാജിന്‍റെ തിരുച്ചിറപ്പിള്ളിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ പിന്തുടര്‍ന്നാണ് പ്രതി ചണ്ഡിഗണ്ഡില്‍ ഉണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഇവിടെ എ.ടി.എം ഉപയോഗിച്ച് ധര്‍മ്മരാജ് പണം വിന്‍വലിച്ചിരുന്നു.അടുത്ത ദിവസം തന്നെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























