കനത്ത സുരക്ഷാ വീഴ്ച; മുട്ടം യാർഡിൽ നിർത്തിയിട്ടിരുന്ന മെട്രോ ട്രെയിനിന്റെ ബോഗിയിൽ പെയ്ന്റുപയോഗിച്ച് ഭീഷണി സന്ദേശം, അതിനുള്ളിൽ കടന്നിരിക്കുന്നത് 10 അടി ഉയരമുള്ള മതിൽക്കെട്ടും അതിനു മുകളിൽ കമ്പിവേലിയും മുറിച്ച്, തുടർന്ന് കൊച്ചി മെട്രോയും ആഭ്യന്തര അന്വേഷണം തുടങ്ങി...

മുട്ടം യാർഡിൽ നിർത്തിയിട്ടിരുന്ന മെട്രോ ട്രെയിനിന്റെ ബോഗിയിൽ പെയ്ന്റുപയോഗിച്ച് ഭീഷണി സന്ദേശം എഴുതിയതായി റിപ്പോർട്ട്. ഇതേതുടർന്ന് വിരൽ ചൂണ്ടുന്നത് സുരക്ഷാ വീഴ്ചയിലേക്ക്. അതായത് 26-ന് ഉച്ചകഴിഞ്ഞ് മൂന്നിനും നാലിനുമാണ് ഇത്തരത്തിൽ സംഭവം നടന്നിരിക്കുന്നത്. ഈ യാർഡിനു ചുറ്റും 10 അടി ഉയരമുള്ള മതിൽക്കെട്ടും അതിനു മുകളിൽ കമ്പിവേലിയുമുണ്ട്. ഈ വേലി മുറിച്ചാണ് അതിനുള്ളിൽ കടന്നിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഇതേതുടർന്ന് അവിടെ നിർത്തിയിട്ടിരുന്ന ‘പമ്പ’ എന്ന ട്രെയിനിലെ മൂന്നു ബോഗികളിലും സ്‌പ്രേ പെയിന്റ് കൊണ്ട് ചിത്രരചന, അതിന് സമാനമായ ഇംഗ്ലീഷ് സന്ദേശവും ഉണ്ട്. സംഭവത്തിൽ കൊച്ചി മെട്രോയും ആഭ്യന്തര അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
അതേസമയം സ്ഫോടനത്തിന്റെ സൂചന എന്ന രീതിയിലാണ് മെട്രോയിലെഴുതിയിരിക്കുന്ന സന്ദേശങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ആക്രമണങ്ങൾക്കുള്ള മുന്നറിയിപ്പ് എന്ന സംശയവും ഉയരുന്നുണ്ട്. ഇതിനൊപ്പം തന്നെ ഗ്രാഫിറ്റിയെന്ന കലാപരമായ എഴുത്താണോ എന്ന സാധ്യതയും പരിശോധിച്ച് വരുകയാണ്. ഈ ട്രെയിനിന്റെ ബോഗിയിലാണ് സ്പ്രേ പെയിന്റ് കൊണ്ടുള്ള എഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്രതലത്തിലുള്ള റെയിൽഹൂൺസ് എന്ന സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
അതേസമയം റെയിൽഹൂൺസ് ഉൾപ്പെട്ട സംഭവങ്ങൾ കേരളത്തിൽ മുൻപ് റിപ്പോർട്ട് ചെയ്തിട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. ട്രെയിനുകളുടെ കോച്ചുകളിൽ ഇവരുടെ പേരിൽ ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മുൻപ് ആർ.പി.എഫ്. അന്വേഷണം നടത്തിയിട്ടുണ്ടായിരുന്നു. എന്നാൽ രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുട്ടം യാർഡ് അധികൃതർ കളമശ്ശേരിയിലെ മെട്രോ പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെയാണ് കേസെടുത്തതായി അറിയിച്ചിരിക്കുന്നത്. മെട്രോ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.എൻ. മനോജിനാണ് അന്വേഷണ ചുമതല വഹിച്ചിരുന്നത്. സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എ.ടി.എസ്.) സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തിവരുകയാണ്. കേന്ദ്ര ഏജൻസികളും പരിശോധന നടത്തുന്നതായാണ് റിപ്പോർട്ട് .
അതേസമയം പ്ലേ യുഫോസ്, ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി, എന്നിങ്ങനെയാണ് വിവിധ നിറങ്ങളുപയോഗിച്ച് വലുപ്പത്തിൽ എഴുതിയിരിക്കുന്നത്. അതിൽ ‘ബേൺ ഫസ്റ്റ് ഹിറ്റ് കൊച്ചി’ എന്നെഴുതിയതാണ് തീവ്രവാദ ഭീഷണി എന്ന സംശയമുണ്ടാക്കിയിരിക്കുന്നത്. എന്നാൽ മലയാളികളാണ് സംഭവത്തിനു പിന്നിലെന്നാണ് സംശയം. യാർഡിന്റെ മതിലിലെ കമ്പി അറുത്തുമാറ്റി ഉള്ളിൽക്കയറിയ രണ്ടുപേരാണ് ഇതു ചെയ്തതെന്ന് സൂചന ലഭിച്ചിരിക്കുകയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കുകയുണ്ടായി.
കൂടാതെ സി.സി.ടി.വി. ദൃശ്യങ്ങളുണ്ടെങ്കിലും അതിൽ ആളുകളെ തിരിച്ചറിയാൻ കഴിയുന്നില്ല. സന്ദേശമെഴുതിയ ട്രെയിൻ യാർഡിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊതുമുതൽ നശിപ്പിച്ചതിനും അനധികൃതമായി കടന്നുകയറിയതിനുമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്ന് മെട്രോ സ്റ്റേഷൻ എസ്.എച്ച്.ഒ. അറിയിക്കുകയുണ്ടായി. കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷം തീരുമാനിക്കുന്നതാണ്.
https://www.facebook.com/Malayalivartha
























