എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം ജൂണ്‍ 15-ന് മുന്‍പുണ്ടാകും; വാരിക്കോരി മാര്‍ക്ക് നല്‍കില്ല എന്നതാണ് സര്‍ക്കാര്‍ നയം; നോട്ടീസോ അറിയിപ്പോ തരാതെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പോലെയുള്ള ജോലികളില്‍നിന്ന് അധ്യാപകര്‍ പെട്ടെന്ന് മാറിനില്‍ക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി

എസ്.എസ്.എല്‍.സി.പരീക്ഷ എഴുതി കുട്ടികൾ ഫലത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ ഇതാ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി ഔദ്യോദികമായി ആ അറിയിപ്പ് പുറത്ത് വിട്ടിരിക്കുകയാണ്. എസ്.എസ്.എല്‍.സി. ഫലപ്രഖ്യാപനം ജൂണ്‍ 15-ന് മുന്‍പുണ്ടാകുമെന്നാണ് പറഞ്ഞിരിക്കുന്നത്.
നോട്ടീസോ അറിയിപ്പോ തരാതെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം പോലെയുള്ള ജോലികളില്‍നിന്ന് അധ്യാപകര്‍ പെട്ടെന്ന് മാറിനില്‍ക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക തയ്യാറാക്കിയ 12 അധ്യാപകര്‍ക്കെതിരായ നടപടി വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനു ശേഷമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശരിയായ ഉത്തരം എഴുതിയ എല്ലാവര്‍ക്കും മാര്‍ക്ക് ലഭിക്കും. വാരിക്കോരി മാര്‍ക്ക് നല്‍കില്ല എന്നതാണ് സര്‍ക്കാര്‍ നയമെന്നും ശിവന്‍കുട്ടി തറപ്പിച്ച് പറഞ്ഞു. അതേസമയം ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ സംബന്ധിച്ച് അനാവശ്യ ഭീതി പരത്താനുള്ള ശ്രമങ്ങളിൽ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദ്യാർഥികളും രക്ഷിതാക്കളും ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ല. സുഗമമായി പരീക്ഷയും മൂല്യനിർണയവും നടത്തും.
ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ജൂൺ 13 നാണ് ആരംഭിക്കുന്നത്. ജൂൺ 30നകം പരീക്ഷ പൂർത്തിയാക്കും. പരീക്ഷാ പേപ്പറിൽ 150 ശതമാനം ചോദ്യങ്ങൾ നൽകുന്നുണ്ട്. വിദ്യാർഥികൾക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും. മോഡൽ പരീക്ഷ ജൂൺ രണ്ടിനാണ് . 4,22,651 കുട്ടികൾ പരീക്ഷ എഴുതുന്നത്.
https://www.facebook.com/Malayalivartha
























