സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആർത്തി പണ്ടാരങ്ങളുണ്ട്; സർക്കാർ ഇക്കാര്യങ്ങൾ ഗൗരവമായി എടുക്കുക തന്നെ ചെയ്യും; ഒരു തരത്തിലുള്ള അഴിമതിയും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആർത്തി പണ്ടാരങ്ങൾ ഉണ്ടെന്ന് ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സർക്കാർ ഇക്കാര്യങ്ങൾ ഗൗരവമായി എടുക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള അഴിമതിയും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക പുകയില വിരുദ്ധ ദിനമാണിന്ന്. ഈ ദിവസത്തെ കുറിച്ചും അദ്ദേഹം ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ് . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; മനുഷ്യരുടെ മാത്രമല്ല, പ്രകൃതിയുടെ ആരോഗ്യത്തിനും പുകയില ഉപയോഗം ഭീഷണിയുയർത്തുന്നു എന്നതാണ് ഇത്തവണത്തെ ലോക പുകയില വിരുദ്ധ ദിനം പകരുന്ന സന്ദേശം. കോവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ പ്രശ്നങ്ങളും ശക്തമായി നിലനിൽക്കുന്നുണ്ട്.
അതുകൊണ്ടു തന്നെ മാരകമായ പാർശ്വഫലങ്ങൾക്ക് കാരണമാകുന്ന പുകയിലയുടെ ഉപയോഗം വർജ്ജിക്കാൻ എക്കാലത്തേക്കാളും താല്പര്യത്തോടെ ആളുകൾ മുന്നോട്ടു വരേണ്ട ഘട്ടമാണിത്. അവനവനെ മാത്രമല്ല, ചുറ്റുമുള്ളവരേയും പ്രകൃതിയേയും അപകടപ്പെടുത്തുന്ന ശീലമാണിതെന്നത് മനസ്സിലാക്കി അതു തിരുത്താൻ തയ്യാറാകണം. പുകയില ഉപേക്ഷിച്ച് ആരോഗ്യമുള്ള സമൂഹം വാർത്തെടുക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.
https://www.facebook.com/Malayalivartha
























