അതിജീവിതയുടെ ചങ്കില്‍ ആണിയടിച്ചു, ബാര്‍ കൗണ്‍സിലിന് മുന്നില്‍ തുറന്നടിച്ചിച്ച് ബി. രാമന്‍പിള്ള! ഇത് അപ്രതീക്ഷിത തിരിച്ചടി.. മുഖ്യമന്ത്രി കൂടെ നിന്നിട്ടും അഭിഭാഷകരെ പൂട്ടാനാകുന്നില്ല? ദിലീപിനും കാവ്യക്കും മധുരം വിളമ്പി രാമന്‍പിള്ള അസോസിയേറ്റ്‌സ്..

അതിജീവിതക്ക് തിരിച്ചടി നല്‍കികൊണ്ട് നിര്‍ണായക വെളിപ്പടുത്തല്‍ നടത്തിയിരിക്കുകയാണ് ദിലീപിന്റെ അഭിഭാഷകനായ ബി.രാമന്‍പിള്ള. അതിജീവിത ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ബാര്‍ കൗണ്‍സിലിന് മുന്നില്‍ തുറന്നടിച്ചിരിക്കുകയാണ് അദ്ദേഹം.
അഡ്വക്കേറ്റ്‌സ് ആക്ടിലെ 35ാം വകുപ്പിനു വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നു വിശദീകരണത്തില്‍ രാമന്‍പിള്ള പറയുന്നു.
അതേസമയം ദിലീപിന്റെ അഭിഭാഷകന്‍ നല്‍കിയ മറുപടി ബാര്‍ കൗണ്‍സില്‍ അതിജീവിതയ്ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കില്‍ തെളിവുസഹിതം നല്‍കണം എന്ന നിര്‍ദേശത്തോടെയാണ് അയച്ചിരിക്കുന്നത്. കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ ഓരോ ദിവസവും നിര്‍ണായക നീക്കങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് അതിജീവിതക്ക് ഇരുട്ടടി കിട്ടിയിരിക്കുന്നത്.
ദിലീപിന്റെ അഭിഭാഷകന്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് അതിജീവിത ബാര്‍ കൗണ്‍സിലിനു പരാതി നല്‍കിയത്. തെളിവുകള്‍ നിരത്തിയിട്ടും നടന്റെ അഭിഭാഷകര്‍ക്കെതിരെ ഒരു ചെറുവികല്‍ അനക്കാത്തതാണ് അതിജീവിതയെ ചൊടിപ്പിച്ചത്.
അതുകൊണ്ടാണ് തെളിവുകള്‍ ഉള്ളതിനാല്‍ അഭിഭാഷകനെതിരെ നടപടി വേണമെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ബി.രാമന്‍ പിള്ള, ഫിലിപ് ടി.തോമസ്, സുജേഷ് മോഹന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. നേരത്തേ ഇമെയില്‍ വഴി അയച്ച പരാതി സ്വീകരിക്കാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നേരിട്ടെത്തി ഫീസടച്ച് അതിജീവിത സമര്‍പ്പിച്ച പരാതി ബാര്‍ കൗണ്‍സില്‍ സ്വീകരിക്കുകയായിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വിചാരണക്കോടതി നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും. തുടരന്വേഷണത്തിനായി കൂടുതല്‍ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ മൂന്ന് മാസത്തെക്ക് കൂടി സമയം നീട്ടി തരണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഒറിജിനലോ, പകര്‍പ്പോ ദിലീപിന്റെ കൈവശം ഉണ്ടെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തല്‍. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ മൊബൈല്‍ഫോണുകളുടെ സൈബര്‍ പരിശോധനയിലാണ് ഇതിനുള്ള തെളിവ് കിട്ടിയത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഓരോ സീനിന്റെയും കൃത്യമായുള്ള വിവരണം ഫോണില്‍നിന്ന് ലഭിച്ചു.
ദൃശ്യങ്ങള്‍ കൈവശമില്ലാത്ത ഒരാള്‍ക്ക് ഇതു സാധിക്കില്ല. അനൂപിനെ ചോദ്യംചെയ്തപ്പോള്‍ അഭിഭാഷകരുടെ ഓഫീസില്‍ നിന്ന് ഫോട്ടോകള്‍ കണ്ട് രേഖപ്പെടുത്തിയെന്നായിരുന്നു മൊഴി. ഇത് കളവാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്.
ദിലീപിന്റെ ഫോണുകളില്‍ നിന്ന് മാത്രമായി 200 മണിക്കൂറിലധികം നീളുന്ന ടെലിഫോണ്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഓഡിയോ ക്ലിപ്പുകള്‍ കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണം പൂര്‍ത്തിയായിട്ടില്ല. അതിനിടെ കാവ്യാ മാധവന്റെ ഡ്രൈവറായി പള്‍സര്‍ സുനി ജോലിചെയ്തിരുന്നതിന്റെ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇതെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
അതേസമയം ഈ കേസില്‍ മുഖ്യമന്ത്രി അതിജീവിതക്കൊപ്പം നില്‍ക്കും എന്ന് ഉറപ്പു നല്‍കി ദിവസങ്ങള്‍ കഴിയുമ്പോഴാണ് അഭിഭാഷകന്‍ ഇത്തരത്തില്‍ ഒരു നീക്കം നടത്തിയത്. ഇനി തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കിയാല്‍ മാത്രമേ അഭിഭാഷകര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിയുകയുള്ളൂ..
https://www.facebook.com/Malayalivartha
























