വിരമിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പോലീസിന് വിജിലന്‍സിന്റെ കത്രികപൂട്ട്.. പോലീസ് സേനയിലെ വന്‍ സാമ്പത്തിക തട്ടിപ്പിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്! കേരളാ പോലീസിന് നാണക്കേടായി പത്തനംതിട്ടയിലെ ഈ സംഭവം..

ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് നടപടി സ്വീകരിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് ജൂനിയര്‍ സൂപ്രണ്ട് എ.എം സുരേഷ് ബാബുവാണ് ഇത്തരത്തില്‍ വന്‍ സാമ്പത്തിക വെട്ടിപ്പ് നടത്തിയത്. അതേസമയം വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സുരേഷ് ബാബുവിനെ വിജിലന്‍സ് പൂട്ടിയത് എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
വേലിതന്നെ വിളവ് തിന്നുന്ന കാലമെന്ന് പറഞ്ഞുകേട്ടിട്ടേയുള്ളൂ ഇപ്പോള്‍ കണ്ടില്ലേ.. നാടിനും സ്വത്തിനും കാവല്‍ നില്‍ക്കേണ്ട പോലീസുകാര്‍ തന്നെ പണം അപഹരിക്കുന്നത്. ലക്ഷങ്ങളുടെ തട്ടിപ്പാണ് സുരേഷിനെതിരെ ഉയര്‍ന്നിരിക്കുന്നത്. അതും പലപ്പോഴായാണ് ഇയാള്‍ പണം കട്ടെടുത്തിട്ടുള്ളത്.
2011 2014 കാലയളവില്‍ അടൂര്‍ kap 3 ബെറ്റാലിയന്‍ ഓഫീസില്‍ ക്യാഷ്യര്‍ തസ്തികയില്‍ ജോലി ചെയ്യുമ്പോള്‍ മുതലാണ് സുരേഷ് ബാബു സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിരുന്നത്. 2013 ജൂണില്‍ 25000 രൂപ, 2013 സെപ്റ്റംബറില്‍ 10000 രൂപ, 2014 ഫെബ്രുവരിയില്‍ 30000 രൂപ എന്നിങ്ങനെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് അപഹരിച്ചിരുന്നു. ഇത് കേരളാ പോലീസ് വെല്‍ഫയര്‍ ആന്റ് അംനിറ്റി ഫണ്ടില്‍ അടക്കേണ്ട തുകയാണ്. ഏകദേശം 65000 രൂപയാണ് ഉദ്യോഗസ്ഥന്‍ ഫണ്ടില്‍ നിക്ഷേപിക്കാത അപഹരിച്ചത്.
തുടര്‍ന്ന് 2015ജനുവരി മുതല്‍ 2015 മാര്‍ച്ച് വരെ കണക്കുകള്‍ പ്രകാരം വന്‍തട്ടിപ്പ് നടന്നതായി പത്തനംതിട്ട ലേക്കല്‍ ഫണ്ട് ഓഡിറ്റ് അന്വേഷണം നടത്തി കണ്ടെത്തിയിരുന്നു. അതനുസരിച്ചാണ് ഇന്നലെ പത്തനംതിട്ട വിജിലന്‍സ് കേസെടുത്തത്. അക്കാലയളവില്‍ അടൂര്‍ kap3 ബെറ്റാലിയന്‍ മാനേജരാണ് വന്‍ സാമ്പത്തിക തട്ടിപ്പ് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ വിജിലന്‍സ് സുരേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാത്രമല്ല സുരേഷ് ബാബു നേരത്തെ പറഞ്ഞ കാലയളവില്‍ അതായത് 2011 2014 സമയത്ത് മറ്റൊരു വെട്ടിക്കലും നടത്തിയിട്ടുണ്ട്. അതായത്, അടൂര്‍ ബെറ്റാലിയന്‍ കാന്റീന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് 150000 രൂപ അപഹരിച്ചു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ 2150 രൂപ വിലയുള്ള 100ല്‍പരം ഫോമുകളം കൈവശംവെച്ചിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ നേരത്തെ തന്നെ കേസുള്ളതാണ്. അടൂര്‍ പോലീസ് സ്‌റ്റേഷന്‍ ക്രൈം നമ്പര്‍ 1422/2017 പ്രകാരം 2017 മെയ് പത്താം തീയതിയാണ് കേസെടുത്തിട്ടുള്ളത്.
ഇത്തരത്തില്‍ ലക്ഷങ്ങളുടെ തട്ടിപ്പാണ് ഈ ഉദ്യേഗസ്ഥന്‍ നാളിതുവരെ നടത്തിയിട്ടുള്ളത്. എന്തായാലും കള്ളത്തരങ്ങള്‍ക്കൊടുവില്‍ അവസാനം വിജിലന്‍സിന്റെ പിടിയില്‍ വീണിരിക്കുകയാണ് സുരേഷ് ബാബു. അതേസമയം വിരമിക്കാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഉദ്യേഗസ്ഥനെതിരെ വിജിലന്‍സ് കേസെടുത്തത്. ഇന്നാണ് സിരേഷ് ബാബു തന്റെ സര്‍വ്വീസില്‍ നിന്ന് വിരമക്കുന്നത്.
വിരമിക്കുന്ന ഈ ഒരു ദിവസം എല്ലാ ഉദ്യോഗസ്ഥരുടെയും ഉള്ളില്‍ അഭിമാനിക്കാവുന്ന നിരവധി നിമിങ്ങളാണ് ഉണ്ടാവുക. എന്നാല്‍ സുരേഷ് ബാബുവിന്റെ കാര്യത്തില്‍ സന്തോഷിക്കാന് ഒന്നുമില്ലെന്ന് മാത്രമല്ല. ശിഷ്ടകാലം അഴിക്കുള്ളില്‍ ആകുമോ എന്നുള്ള ഭയത്തിലുമാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിവരം.
https://www.facebook.com/Malayalivartha
























