അച്ഛന്റെ ഒരൊറ്റ ചോദ്യം ജീവിതം മാറ്റി മറിച്ചു; അവസാന ലാപ്പിൽ സിവിൽ സർവീസസ് എന്ന സ്വപ്നത്തിലേക്ക് കുതിച്ചെത്തി; നേടിയെടുത്തത് 100-ാറാങ്ക്; സ്വപ്നം സാഫല്യമാക്കിയ സന്തോഷത്തിൽ കിരൺ

സിവിൽ സർവീസ് എല്ലാവരുടെയും ലക്ഷ്യവും സ്വപ്നവുമാണ്. സിവിൽ സർവീസ് ആദ്യത്തെ ശ്രമത്തിൽ നേടിയെടുക്കുന്നവരുണ്ട്. രണ്ടാം ശ്രമത്തിൽ കിട്ടുന്നവരുണ്ട്. അവസാനം എഴുതാമെന്ന് കരുതി കിട്ടുന്നവരുമുണ്ട്. ഇവിടെ ഇതാ അവസാന ലാപ്പിൽ സിവിൽ സർവീസ് നേടിയെടുത്ത കിരണിനെ നമുക്ക് പരിചയപ്പെടാം. അവസാന ലാപ്പിലാണ് സിവിൽ സർവീസസ് എന്ന സ്വപ്നത്തിലേക്ക് കിരൺ കുതിച്ചെത്തിയത്. അഞ്ചാമത്തെയും അവസാനത്തെയും ശ്രമത്തിൽ 100-ാറാങ്കും കിരൺ സ്വന്തമാക്കി.
അച്ഛൻ ഒരിക്കൽ സിവിൽ സർവീസിന് ശ്രമിച്ചൂടെയെന്ന് കിരണിനോട് ചോദിച്ചു. ഇതാണ് ഐഎഎസ് എഴുതാനുള്ള കിരണിന്റെ പ്രചോദനം. ചിട്ടയോടെയുള്ള പഠനമായിരുന്നു അദ്ദേഹം നടത്തിയത് . പബ്ലിക് അഡ്മിനിസ്‌ട്രേഷനായിരുന്നു ഓപ്ഷണലായി തിരഞ്ഞെടുത്തത്. ടെക്‌നോപാർക്കിലെ ഐ.ടി. കമ്പനിയിലാണ് കിരൺ ജോലി ചെയ്യുന്നത്.
ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജിൽനിന്ന് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക്. ബിരുദം നേടിയശേഷമാണ് സിവിൽ സർവീസസ് എന്ന സ്വപ്നത്തിനുള്ള ശ്രമം തുടങ്ങിയത്. സ്റ്റാച്യു ഉപ്പളം റോഡിൽ യു.ആർ. 51 നിർമലയിൽ സി.ഡാക് ഉദ്യോഗസ്ഥനായിരുന്ന പി.ആർ. ബാബുവിന്റെയും ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥ ബി. വത്സയുടെയും മകനാണ്. സഹോദരി അരുണ. ഭാര്യ: ജസ്‌ന സൺകുമാർ തിരുവനന്തപുരം കോളേജ് ഓഫ് ആർ.
https://www.facebook.com/Malayalivartha
























