ഈ വിഷയം അനാവശ്യമെന്നൊന്നും പറയാൻ പറ്റില്ല! നാട്ടിൽ നടക്കുന്ന പ്രശ്‌നമാണത്... നടിയെ ആക്രമിച്ച കേസ് വലിയ ഒരു പ്രശ്നം തന്നെയാണ്... ആ വിഷയം നടന്ന സമയത്ത് പി.ടി. തോമസും രാജീവുമെല്ലാം ഓടിവന്നിരുന്നു... അത് എനിക്ക് പൈസ തരാനോ എന്റെ വീട്ടുകാരെ രക്ഷിക്കാനോ അല്ല... ഒരു കുട്ടിക്ക് പ്രശ്നമുണ്ടായപ്പോൾ എന്റെ കൂടെ നിന്നു എന്നത് മാത്രമേയുള്ളൂ! തുറന്ന് പറഞ്ഞ് ലാൽ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ താരങ്ങൾ നടിയെ ആക്രമിച്ച കേസിനെക്കുറിച്ച് ചൂണ്ടിപറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ നടിയെ ആക്രമിച്ച കേസ് തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടിയിരുന്നതാണെന്ന് നടൻ ലാൽ തുറന്ന് പറയുകയാണ്. നടിയെ ആക്രമിച്ച കേസ് തിരഞ്ഞെടുപ്പിൽ അനാവശ്യമായി വലിച്ചിഴച്ചോയെന്ന ചോദ്യത്തിന് വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ലാലിന്റെ പ്രതികരണം.
"ഈ വിഷയം അനാവശ്യമെന്നൊന്നും പറയാൻ പറ്റില്ല. നാട്ടിൽ നടക്കുന്ന പ്രശ്‌നമാണത്. പ്ലസ് ആണെങ്കിലും മൈനസ് ആണെങ്കിലും നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളല്ലേ പറയാൻ പറ്റുകയുള്ളൂ. നടിയെ ആക്രമിച്ച കേസ് വലിയ ഒരു പ്രശ്നം തന്നെയാണ്. അത് തിരഞ്ഞെടുപ്പിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും ലാൽ പറഞ്ഞു.
അത് ഓരോരുത്തരും തീരുമാനിക്കേണ്ടതാണ്. വേറെ എന്തെങ്കിലും പ്രശ്നമാണെങ്കിലും അതെടുത്ത് ഉപയോഗിക്കുക എന്നത് തിരഞ്ഞെടുപ്പിന്റെ തന്ത്രം തന്നെയാണ്. അതിനാരെയും കുറ്റംപറയാൻ പറ്റില്ല. ആ വിഷയം നടന്ന സമയത്ത് പി.ടി. തോമസും രാജീവുമെല്ലാം ഓടിവന്നിരുന്നു. അത് എനിക്ക് പൈസ തരാനോ എന്റെ വീട്ടുകാരെ രക്ഷിക്കാനോ അല്ല. ഒരു കുട്ടിക്ക് പ്രശ്നമുണ്ടായപ്പോൾ എന്റെ കൂടെ നിന്നു എന്നത് മാത്രമേയുള്ളൂ. നല്ലതിന് വേണ്ടി നിൽക്കുന്നത് ആരായാലും നല്ലതാണെന്നും ലാൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























