പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ കേരളത്തില്‍... 1197 പേര്‍ക്കാണ് ഇന്ന് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ കേരളത്തില്‍. 1197 പേര്‍ക്കാണ് ഇന്ന് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് പതിനഞ്ചിന് ശേഷം കൊവിഡ് കേസുകള്‍ ആയിരം കടക്കുന്നത് ഇതാദ്യമായാണ്. അഞ്ച് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 644 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
ഈ മാസം ആദ്യം മുതല്‍ കേരളത്തിലെ കൊവിഡ് കണക്ക് ക്രമാനുഗതമായി വര്‍ധിക്കുകയാണ്. ഈ മാസം ഒന്നാംതീയതി 250 പേര്‍ക്ക് മാത്രമായിരുന്നു കൊവിഡ് ബാധിച്ചതെങ്കില്‍ മാസാവസാനമായതോടെ അത് 1197ല്‍ എത്തിയിരിക്കുകയാണ്.
മെയ് പതിമൂന്നാം തീയതിയോടെ പ്രതിദിന കൊവിഡ് കേസുകള്‍ 500 കടന്നിരുന്നു. 25ാം തീയതിയായതോടെ അത് 783ല്‍ എത്തി. 27, 28, 29 തീയതികളില്‍ 800ന് മുകളിലായിരുന്നു കൊവിഡ് കണക്ക്. അതാണിപ്പോള്‍ 1000 കടക്കുന്ന അവസ്ഥയിലേക്കെത്തിയത്.
https://www.facebook.com/Malayalivartha
























