Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

പൈനാപ്പിൾ ബോംബ് കടിച്ച് ഗർഭിണിയായ ആന ചരിഞ്ഞു.. പ്രതിയെ സംരക്ഷിച്ച് വനംവകുപ്പ്!

31 MAY 2022 09:04 PM IST
മലയാളി വാര്‍ത്ത

വന്യമൃഗങ്ങളോടുള്ള മനുഷ്യയുടെ ക്രൂരതയുടെ കാഠിന്യം വ്യതമാകുന്ന ഒരു സംഭവമായിരുന്നു മണ്ണാർക്കാട് വനമേഖലയിൽ ആനക്കൊമ്പ് അപഹരിക്കാനായി പൈനാപ്പിളിൽ ബോംബ് വെച്ച് ആനയെ കൊന്നത്. ഭക്ഷണമെന്ന് കരുതി ബോംബ് കടിച്ചുപൊട്ടിച്ച് ആന ചരിഞ്ഞ സംഭവം ദേശീയ തലത്തിൽ പോലും വലിയ ചർച്ചയ്ക്കിടയാക്കിയിരുന്നു.അതും ഒരു മാസം ഗർഭിണിയായ അനയോടായിരുന്നു കൊടും ക്രൂരത. സംഭവത്തിൽ രണ്ട് വർഷം കഴിഞ്ഞിട്ടും വനംവകുപ്പ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല.2020 മെയ് 27-നായിരുന്നു സംഭവം നടന്നത്.

കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പ്രതിചേർത്തെങ്കിലും ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്.തിരുവിഴാംകുന്ന് വനമേഖലയിലെ അമ്പലപ്പാറ വെള്ളിയാറിലാണ് 15 വയസ്സ് തോന്നിക്കുന്ന പിടിയാന ബോംബ് കടിച്ച് ചരിഞ്ഞത്. ആന ഒരുമാസം ഗർഭിണിയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. 1997-ൽ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിൽ സമാനമായ രീതിയിൽ ഒരു കാട്ടാന ചരിഞ്ഞിരുന്നു.

 

ശക്തിയേറിയ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേൽതാടിയും കീഴ്താടിയും തകർന്നിരുന്നു. ബോംബ് നിർമ്മിച്ച വിൽസൻ എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി റിയാസുദ്ദിൻ സംഭവം നടന്ന് ആറ് മാസത്തിന് ശേഷം കീഴടങ്ങിയെങ്കിലും ഇയാളുടെ പിതാവും ഒന്നാം പ്രതിയുമായ അബ്ദുൽ കരീം ഇപ്പോഴും ഒളിവിലാണ്. ഈ കേസ് സംബന്ധിച്ച വിവരങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ കൃത്യമായ മറുപടി പോലും വനംവകുപ്പ് പുറത്തുവിടുന്നില്ല.ആനകൾക്ക് നേരെ നടന്ന ഏതെങ്കിലും അക്രമണത്തിലോ കൊന്നുതള്ളിയ സംഭവങ്ങളിലോ ഒരു നടപടിയും സമീപകാലത്ത് വനംവകുപ്പ് എടുത്തതായി സൂചനയില്ല.

 

ചങ്ങനാശേരി തൃക്കൊടിത്താനം ശ്രീ ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ ഉത്സവത്തിനിടയിൽ വള്ളംകുളം നാരായണൻകുട്ടി എന്ന ആനക്ക് നേരേ കഴിഞ്ഞ മെയ്‌ 3 ന് കുരുമുളക് സ്പ്രേ അടിച്ചതിന് പ്രണവ് എന്നയാളെ ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതി 14 ദിവസം റിമാൻഡ് ചെയ്തിരുന്നു. ഇതാണ് അടുത്ത കാലത്ത് റിമാൻഡ് ചെയ്യപ്പെട്ട ഏക സംഭവം. പൊലീസ് ആണ് ഇതിൽ കേസ് രജിസ്റ്റർ ചെയ്തത്.കേന്ദ സർക്കാരിന്റെ കണക്ക് പ്രകാരം കേരളത്തിൽ 2017-18 കാലഘട്ടത്തിൽ 3054 ആനകൾ ആണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 4 വർഷത്തിനുള്ളിൽ (20182021) 454 ആനകൾ കാട്ടിൽ ചെരിഞ്ഞത്.

 

പലതും വേട്ടയാടപ്പെടുകയോ പരിസരവാസികൾ കൊല്ലുകയോ ആണ് ചെയ്തിട്ടുള്ളത്. നാട്ടാനകൾ 459 എണ്ണമുണ്ട്. 93 നാട്ടാനകൾ കഴിഞ്ഞ 4 വർഷത്തിനുള്ളിൽ ചരിഞ്ഞു. പീഡനത്താലും മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കാതെയാണ് ഈ മരണങ്ങളത്രയും.ഇതിൽ വയസായി ചെരിഞ്ഞത് 88 വയസുള്ള ദാക്ഷായണി എന്ന ആന മാത്രം ആയിരുന്നു. ഏതെങ്കിലും ഒരു സംഭവത്തിൽ അന്വേഷണമോ കുറ്റക്കാരെ ശിക്ഷിക്കാനോ വനം വകുപ്പ് ഇതുവരെയും മുതിർന്നിട്ടില്ല.

 

എന്നാൽ മണ്ണാർക്കാട് സംഭവം നടന്നപ്പോൾ ബിജെപി എംപിയും പരിസ്ഥിതി പ്രവർത്തകയുമായ മനേക ഗാന്ധിയുടെ ട്വീറ്റ് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മൃഗങ്ങൾക്കെതിരെ അക്രമം നടത്തുന്നതിൽ ഒരാൾക്കെതിരെ പോലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലായെന്നും കേരളത്തിലെ ക്ഷേത്രങ്ങളിൽ 600-ലേറെ ആനകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നുമാണ് തന്റെ ട്വീറ്റിൽ മനേക ആരോപിച്ചത്.

പിന്നീട് ഈ സംഭവം രാജ്യവ്യാപകമായി സംഘപരിവാർ സൈബർ സെല്ലുകൾ ഈ ആരോപണം ഏറ്റെടുക്കുകയും ഇതിനെ വർഗീയമായി പോലും തിരിച്ചുവിടാൻ ശ്രമങ്ങളുണ്ടായി. ഹിന്ദുക്കളുടെ ഗണേശ ദൈവമായ ആനയെ ക്രൂരമായി കൊന്നൊടുക്കുകയാണ് എന്നൊക്കെയായിരുന്നു നവമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.കോഴിക്കോട് നിന്നുള്ള വൈൾഡ് ലൈഫ് ഇൻവെസ്റ്റിഗേഷൻ സംഘത്തിനായിരുന്നു അന്വേഷണ ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (5 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (5 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (6 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (7 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (8 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (8 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (9 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (9 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (9 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (9 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (9 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (10 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (10 hours ago)

Malayali Vartha Recommends