ദിലീപിനെ അടപടലം പൂട്ടും... നാളെ കളികൾ മാറും!എല്ലാ സത്യവും മറനീക്കി പുറത്തുവരുമ്പോൾ

2016 ഡിസംബര്‍ 26ന് ബാലചന്ദ്ര കുമാര്‍ തന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയെന്ന് ദിലീപിന്റെ വാദം പൊളിയുന്നു. അന്നേ ദിവസം എടുത്ത ബാലചന്ദ്ര കുമാര്‍ ദിലീപിനൊപ്പമുള്ള ചിത്രങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. ഈ ചിത്രങ്ങളുടെ ശാസ്ത്രീയ വിവരങ്ങള്‍ 2016 ഡിസംബര്‍ 26ന് ബാലചന്ദ്ര കുമാര്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. നടി ആക്രമണ കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ചു 2016 ഡിസംബര്‍ 26ന് കണ്ടുവെന്ന് ബാലചന്ദ്ര കുമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ദിലീപിന്റെ സഹോദരന്‍ അനൂപിനും പള്‍സര്‍ സുനിക്കും ഒപ്പം താന്‍ കാറില്‍ സഞ്ചരിച്ചുവെന്നും നേരത്തെ ബാലചന്ദ്ര കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. ''അന്നേ ദിവസം ദിലീപിന്റെ ഫോണില്‍ എടുത്ത താനുമൊന്നിച്ചുള്ള ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഈ ചിത്രം ദിലീപിന്റെ ഫോണില്‍ റിട്രീവ് ചെയ്തതോടെയാണ് ഞാനും ചിത്രങ്ങള്‍ എടുത്തിരുന്നല്ലോയെന്ന കാര്യം ഓര്‍മ്മ വരുന്നത്. അതിനു ശേഷം ആ ചിത്രങ്ങള്‍ ഞാന്‍ ഫോണില്‍ നിന്ന് കണ്ടെടുത്തു. ദിലീപിനൊപ്പമുള്ള ചിത്രം മാത്രമല്ല, വീടിന് സമീപത്തു നിന്നുള്ള വീഡിയോയും ഞാന്‍ ചിത്രീകരിച്ചിരുന്നു.'' ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
നടി ആക്രമണ കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ സുപ്രധാനപ്പെട്ട മൊഴിയായിരുന്നു പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടിരുന്നുവെന്നത്. എന്നാല്‍ പ്രസ്തുത ദിവസം ദിലീപിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്നതിന് ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ ബാലചന്ദ്ര കുമാറിന് കഴിഞ്ഞില്ല. പള്‍സര്‍ സുനിയെ കണ്ടുവെന്നാരോപിച്ച ദിവസം ബാലചന്ദ്ര കുമാര്‍ തന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നായിരുന്നു ദിലീപ് പൊലീസിനോട് പറഞ്ഞത്.
ബാലചന്ദ്ര കുമാര്‍ നേരത്തെ നല്‍കിയ മൊഴി2016 ഡിസംബര്‍ 26ന് ദിലീപിന്റെ ആലുവയിലെ പത്മസരോവരത്തിലെ പാലു കാച്ചല്‍ ചടങ്ങിന് പിറ്റേന്ന് താന്‍ സന്ദര്‍ശനം നടത്തിയിരുന്നു. അന്നേ ദിവസം പള്‍സര്‍ സുനി വീട്ടിലെത്തി ദിലീപിനെ സന്ദര്‍ശിച്ചു. താന്‍ പുറത്തു നില്‍ക്കുന്ന സമയത്ത് പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ സ്വകാര്യ സംഭാഷണം നടത്തി. ഞാനും അനൂപും കൂടെ പുറത്തിറങ്ങാന്‍ നില്‍ക്കുന്ന സമയത്ത് പള്‍സര്‍ സുനിയെ ബസ്റ്റോപ്പില്‍ ഇറക്കാന്‍ ദിലീപ് ആവശ്യപ്പെട്ടു. അന്ന് ആദ്യമായിട്ടാണ് പള്‍സര്‍ സുനിയെ കണ്ടത്.
എന്നാൽ കാവ്യയുടെ കള്ളം പൊളിക്കുന്ന തെളിവുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. '96456 74686 എന്ന നമ്പറിൽ നിന്ന് സംവിധായകന്‍ പി ബാലചന്ദ്രകുമാറിനെ കാവ്യാ മാധവന്‍ വിളിച്ചതിന്റെ തെളിവായിരുന്നു പുറത്തുവന്നത് . താനും ദിലീപും ഈ നമ്പര്‍ ഉപയോഗിച്ചില്ലെന്നാണ് കാവ്യയുടെ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയാണ് ഇതോടെ പൊളിയുന്നത്. കാവ്യ വിവാഹത്തിന് മുമ്പ് ദിലീപുമായി ആശയ വിനിമയം നടത്തിയതും ഈ നമ്പരില്‍ നിന്നായിരുന്നു. ഈ നമ്പറില്‍ നിന്നുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കാവ്യാ മാധവന്റെ അമ്മ ശ്യാമളയുടെ പേരിലുള്ളതാണ് ഈ നമ്പര്‍. നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവാണ് ഈ നമ്പറെന്നാണ് വിലയിരുത്തല്‍.
കേസിൽ കാവ്യയേയും അവരുടെ അമ്മയേയും ഉടൻ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യണമെന്നാണ് സംവിധായകൻ ബൈജു കൊട്ടാരക്ക പറയുന്നത്. വീട്ടിൽ വെച്ചല്ല ചോദ്യം ചെയ്യേണ്ടത്. ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ച് വരുത്തി തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യണം. അങ്ങനെയായാൽ കേസിൽ ക്വട്ടേഷൻ കൊടുത്തു എന്ന തെളിയിക്കുന്ന കാര്യങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നും ബൈജു കൊട്ടരക്കര പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു സംവിധായകൻ.
https://www.facebook.com/Malayalivartha
























