Widgets Magazine
20
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.


ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!


ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല: മണ്ഡലക്കാലത്തെ കുട്ടിച്ചോറാക്കാൻ സർക്കാർ നടത്തുന്ന പരിപാടി; ശബരിമലയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം - രമേശ് ചെന്നിത്തല


ആരുടെയും കാശ് തട്ടിയെടുക്കയുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല... എല്ലാവർക്കും വാരിക്കോരി കൊടുത്തു, അക്കാര്യത്തിൽ ഞാൻ മക്കളെ പോലും മറന്ന് പോയി: കള്ളീ, പെരുംകള്ളി എന്നൊക്കെ വിളിച്ചു ചാപ്പ കുത്തി - ജീജീ മാരിയോ...


കന്യാകുമാരി കടലിനു മുകളില്‍ ന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്... വടക്ക്–വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന സിസ്റ്റം കേരളത്തില്‍ കനത്ത മഴ..വ്യാഴാഴ്ച കേരളത്തില്‍ എല്ലായിടത്തും മഴ..

മെത്രാന്‍മാര്‍ ബി ജെ പി യെ പറ്റിച്ചു: കണ്ണന്താനത്തെ വെട്ടി പകരം വീട്ടി പിണറായിക്കൊപ്പം ഓശാന പാടിയതിന് തിരിച്ചടി

31 MAY 2022 10:12 PM IST
മലയാളി വാര്‍ത്ത

ഇടതുമുന്നണിക്ക് ഒപ്പം നില്‍ക്കുകയും ബി ജെ പിയുമായി സൗഹൃദം നടിക്കുകയും ചെയ്യുന്ന ക്രൈസ്തവ ബിഷപ്പുമാര്‍ക്ക് ബി ജെ പി ദേശീയ നേതൃത്വം പണി കൊടുത്തു. അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രണ്ടാമതും രജ്യസഭാ പ്രാതിനിധ്യം നല്‍കണമെന്ന ബിഷപ്പുമാരുടെ ആവശ്യമാണ് ബി ജെ പി നിഷ്‌കരുണം തള്ളിയത്.രാജ്യസഭയിലേക്ക് മത്സരിക്കുന്ന എംപിമാരുടെ പട്ടികയില്‍ അല്‍ഫോണ്‍സില്ല.

ബിഷപ്പുമാര്‍ക്ക് സംസ്ഥാനത്തെയും കേന്ദ്രത്തിലെയും ബി ജെ പി നേതൃത്വവുമായി അടുത്ത ബന്ധമാണ് അടുത്ത കാലം വരെ ഉണ്ടായിരുന്നത്. ബി ജെ പി അധ്യക്ഷനും പ്രധാനമന്ത്രിയുമായും വരെ നീണ്ട ബന്ധമായിരുന്നു ഇത്. ലൗ ജിഹാദ് വിഷയത്തില്‍ ഉള്‍പ്പെടെ ബി ജെ പി ക്രൈസ്തവ നേതാക്കളുടെ വാക്കുകള്‍ക്ക് ഗൗരവം നല്‍കിയിരുന്നു.

ലൗ ജിഹാദിനെ എതിര്‍ത്തു കൊണ്ട് ചില ബിഷപ്പുമാര്‍ രംഗത്തുവന്നത് ബിജെപിയുടെ മനസ് കൂടി മനസിലാക്കിയാണ്. വിദേശത്ത് നിന്നും ഇന്ത്യയിലെത്തുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതു മുതല്‍ക്കാണ് ബിഷപ്പുമാര്‍ ബിജെപിയുടെ പറ്റുകാരായി മാറിയത്.

എന്നാല്‍ തൃക്കാക്കര ഉപതെരഞ്ഞടുപ്പ് വന്നതോടെ കളി മാറി. നരേന്ദ്ര മോദിയെ കണ്ടാല്‍ സാഷ്ടാംഗം നമസ്‌കരിക്കുന്ന ബിഷപ്പുമാര്‍ അവരുടെ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പിണറായിക്ക് നല്‍കി. പി.ടി. തോമസ് മരിച്ചപ്പോള്‍ തന്നെ ബി ജെ പിയുടെ കേന്ദ്ര നേതൃത്വം തൃക്കാക്കരയില്‍ സഭക്ക് വേണ്ടപ്പെട്ട ഒരു സ്ഥാനാര്‍ത്ഥിയെ തരാന്‍ സഭാനേത്യത്വത്തോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യം സഭാനേതൃത്വം അംഗീകരിച്ചിരുന്നു. ഡല്‍ഹിയില്‍ നിന്നും വന്ന ഫോണ്‍ കോളുകളൊന്നും ബിഷപ്പുകാര്‍ കേട്ടില്ലെന്ന് നടിച്ചു.

ത്യക്കാക്കര തെരഞ്ഞടുപ്പിന് തൊട്ടുമുമ്പാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന് എക്‌സ്റ്റെഷന്‍ നല്‍കണമെന്ന ആവശ്യം ബിഷപ്പുമാര്‍ ബിജെപി അധ്യക്ഷന് മുന്നില്‍ വച്ചത്. ഇത് പരിഗണിക്കാനാണ് ബിജെപി തീരുമാനിച്ചത്. എന്നാല്‍ ഡോ. ജോ ജോസഫ് സ്ഥാനാര്‍ത്ഥിയായതോടെ ബിജെപി കളം മാറ്റി. സഭയുടെ പ്രതിനിധിയാണ് ജോ ജോസഫ്.

ഇസ്ലാമിക് തീവ്രവാദത്തിനെതിരെ രംഗത്തെത്തിയ പി.സി. ജോര്‍ജിനെ ബിഷപ്പുമാര്‍ അനുകൂലിക്കാതിരുന്നത് ബി ജെ പിയിലുണ്ടാക്കിയ അമര്‍ഷം ചെറുതല്ല. പ്രധാനമന്ത്രി വരെ ഇടപെട്ട കേസാണ് പി.സി. ജോര്‍ജിന്‍േറത്. അദ്ദേഹത്തെ ആദ്യ ദിവസം അറസ്റ്റ് ചെയ്തപ്പോള്‍ കേന്ദ്ര മന്ത്രി വി.മുരളീധരനോട് വിവരങ്ങള്‍ അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത് പ്രധാനമന്ത്രിയാണ്. എന്നാല്‍ പോലീസ് ക്യാമ്പിലെത്തിയ കേന്ദ്ര മന്ത്രിയെ ക്യാമ്പില്‍ കയറ്റാന്‍ പോലും പോലീസ് തയ്യാറായില്ല.

ഇത് ബിജെപിയെ ചൊടിപ്പിച്ചിരുന്നു. ദീപിക മാത്രമാണ് ജോര്‍ജിന് അനുകൂലമായി നിലപാട് എടുത്തത്. ജോര്‍ജിനെതിരെ തൃശൂര്‍ ബിഷപ്പ് രംഗത്തു വന്നിരുന്നു. ജോര്‍ജിനെ ക്രിസ്ത്യന്‍ പ്രതിനിധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് വരെ തൃശൂര്‍ ബിഷപ്പ് പറഞ്ഞു.ജോര്‍ജിനെ അറസ്റ്റ് ചെയ്യുകയും പിഎഫ്‌ഐ യെ സഹായിക്കുകയും ചെയ്യുന്ന ഇടതു സര്‍ക്കാര്‍ നയം കണ്ടില്ലെന്ന് നടിക്കുന്ന ബിഷപ്പുമാരെ കൊന്നു തിന്നാവുന്ന ദേഷ്യം ബിജെപിക്കുണ്ട്.

എന്നാല്‍ പി.സിയുടെ കേസ് ഗുണം ചെയുമെന്നാണ് ബി ജെ പി കരുതുന്നത്. ഇതിന്റെ അപകടം മനസിലാക്കിയാണ് പി.ഡി.പി യുടെ സംസ്ഥാന നേതാവിനെ സംസ്ഥാന സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. പി.സി യുടെ വിഷയം വന്നതോടെ ഹിന്ദുക്കള്‍ ബിജെപിക്കൊപ്പം നിലയുറപ്പിക്കുന്ന കാഴ്ചയും സംജാതമായി.

അതിനിടെ ആലപ്പുഴയിലെ റാലിയിലെ വിവാദ മുദ്യാവാക്യം വിളിയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാവായ യഹിയ തങ്ങളെ അറസ്റ്റ് ചെയ്തതില്‍ കടുത്ത പ്രതികരണവുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തി. പൊലീസ് നീക്കം അപകടകരമാണെന്നാണ് പിഎഫ്‌ഐ പറഞ്ഞു. ആര്‍എസ്എസിനെ പ്രീണിപ്പിക്കലല്ല പൊലീസിന്റെ പണി.ആര്‍എസ്എസിനെതിരായ മുദ്രാവാക്യത്തെ മത വിരുദ്ധമായി ചിത്രീകരിക്കുന്നത് ശരിയല്ല.ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് പോപ്പുലര്‍ ഫ്രണ്ട് വേട്ടയാണെന്നും സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.

ജനമഹാ സമ്മേളനത്തിന്റെ സംഘാടകന്‍ എന്ന നിലയില്‍ മതസ്പര്‍ദ വളര്‍ത്താന്‍ അവസരം ഒരുക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് യഹിയ തങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.തൃശൂര്‍ പെരുമ്പിലാവിലെ വീട്ടിലെത്തിയായിരുന്നു നടപടി. യഹിയയുമായി സഞ്ചരിച്ച പൊലീസ് വാഹനം തൃശൂര്‍, ആലുവ, കുമ്പളം ടോള്‍ പ്ലാസ, ആലപ്പുഴ കലവൂര്‍ എന്നിവിടങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇന്നലെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സംഘടിപ്പിച്ച മാര്‍ച്ചിലും ഹൈക്കോടതിക്കെതിരെ വിവാദ പരാമര്‍ശം യഹിയ നടത്തിയിരുന്നു.

കേസില്‍ അറസ്റ്റിലായ കുട്ടിയുടെ പിതാവ് അസ്‌കര്‍ ഉള്‍പ്പടെയുള്ള 5 പ്രതികളെ റിമാന്‍ഡ് ചെയ്തു.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. റാലിയില്‍ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണം.സംഘടകര്‍ക്കാണ് ഉത്തരവാദിത്തം.ഒരാള്‍ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ കേസ് എടുക്കണം.

റാലിക്കെതിരെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കി ആണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. . പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.രാജ്യത്ത് എന്താണ് നടക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. ഹൈക്കോടതി ഇടപെടല്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര നേതൃത്വം കരുതുന്നു. യഹിയയുടെ അറസ്റ്റ് ബിഷപ്പുമാരെ ചെറുതായൊന്നുമല്ല സന്തോഷിപ്പിച്ചത്.

ഇതിനിടയിലും ബിജെപി സുഖിപ്പിക്കല്‍ ബിഷപ്പുമാര്‍ നിര്‍ത്തിയില്ല. ക്രൈസ്തവര്‍ക്കെതിരായ പ്രതിലോമശക്തികള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ക്രൈസ്തവര്‍ ഉറങ്ങിക്കിടക്കുന്ന സിംഹമാണ്. തീവ്രവാദ ശക്തികള്‍ക്കെതിരെ സമുദായം ഒരുമിച്ച് നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്.

ക്രൈസ്തവരുടെ സഹായത്താല്‍ വളര്‍ന്നവര്‍ ഇപ്പോള്‍ നെഞ്ചത്ത് കയറരുതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍ മുന്നറിയിപ്പ് നല്‍കി. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ മതരാഷ്ട്ര തീവ്രവാദത്തെ നേരിടേണ്ടത് എങ്ങനെയെന്ന് അറിയാം. ക്രൈസ്തവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ കാണിച്ച് കൊടുക്കണമെന്നും രാഷ്ട്രീയ കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന കൂട്ടായ്മയായി ക്രൈസ്തവര്‍ മാറണമെന്നും അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു.

നാര്‍കോട്ടിക്ക് ജിഹാദ്, സ്വര്‍ണക്കടത്ത്, രണ്ടാം ഖിലാഫത്ത് പ്രസ്ഥാനശ്രമം ഇവയെല്ലാം യാഥാര്‍ഥ്യമാണ്. കേരളത്തെ ആറാം നൂറ്റാണ്ടിലേക്കോ ഏഴാം നൂറ്റാണ്ടിലേക്കോ കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ക്രൈസ്തവരെ വെല്ലുവിളിക്കുന്നവരുടെ മുന്നില്‍ തലകുനിക്കില്ല. യേശുവിന്റെ മുന്നില്‍ മാത്രമേ തല കുനിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കേന്ദ്ര മന്ത്രി പദവി വരെ നല്‍കിയത് ബിഷപ്പുമാര്‍ക്ക് വേണ്ടിയാണ്. എന്നാല്‍ അതിന്റെ ഒരു ഗുണവും ബിജെപിക്ക് ഉണ്ടായില്ല. മധ്യതിരുവിതാംകൂറിലെയും മലബാറിലെയും ചില ബിഷപ്പുമാര്‍ക്ക് മാത്രം ഇതിന്റെ പ്രയോജനം ലഭിച്ചു. ജൂണ്‍ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പതിനാറ് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി പ്രസിദ്ധികരിച്ചത്. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

ജൂലൈയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് ബിജെപി സമീപിക്കുന്നത്. കേരളത്തില്‍ നിന്നും കാലാവധി പൂര്‍ത്തിയാക്കിയ സുരേഷ് ഗോപിയുടേയോ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റേയോ പേര് സ്ഥാനാ!ര്‍ത്ഥികളുടെ പട്ടികയില്‍ ഇല്ല. കര്‍ണാടകയില്‍ നിന്നും ധനമന്ത്രി നിര്‍മല സീതാരാമനും മഹാരാഷ്ട്രയില്‍ നിന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയലും വീണ്ടും മത്സരിക്കും. ന്യൂനപക്ഷകാര്യമന്ത്രി മുക്താ!ര്‍ അബ്ബാസ് നഖ്വിയുടെ പേര് പട്ടികയില്‍ ഇല്ല.

ഉത്തര്‍പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് വാജ്‌പേയി, ഉത്തര്‍പ്രദേശില്‍ നിന്ന് രാധാമോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര നഗര്‍, ബാബുറാം നിഷാദ്, ദര്‍ശന സിംഗ്, ഉത്തര്‍പ്രദേശില്‍ നിന്ന് സംഗീത യാദവ് എന്നിവരെ ബി.ജെ.പി മത്സരിപ്പിച്ച ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍, 11.

മഹാരാഷ്ട്രയില്‍ പിയൂഷ് ഗോയലിനെ കൂടാതെ ഒഴിവുള്ള 6 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതില്‍ ഒരു സീറ്റില്‍ അനില്‍ ബോണ്ടെയെ പാ!ര്ട്ടി മത്സരിപ്പിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ആറ് സീറ്റുകളാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്ത് ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

ബീഹാറില്‍ നിന്ന് അഞ്ച്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതവും പഞ്ചാബ്, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ഉത്തരാഖണ്ഡില്‍ നിന്ന് ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജസ്ഥാനില്‍ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡില്‍ നിന്ന് കല്‍പ്പന സൈനി, ബിഹാറില്‍ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറില്‍ നിന്ന് ശംഭു ശരണ്‍ പട്ടേല്‍, ഹരിയാനയില്‍ നിന്ന് കൃഷന്‍ ലാല്‍ പന്‍വാര്‍, മധ്യപ്രദേശില്‍ നിന്ന് കവിതാ പതിദാര്‍, കര്‍ണാടകയില്‍ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്.വോട്ടെടുപ്പ് നടക്കുന്ന 57 സീറ്റുകളില്‍ 23 സീറ്റുകള്‍ ബിജെപിക്കും എട്ടെണ്ണം കോണ്‍ഗ്രസിന്റേതുമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അര്‍ഹതയുണ്ടെന്നുള്ള കോടതി വിധിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല  (5 hours ago)

രാമനാട്ടുകരയില്‍ സംഘര്‍ഷത്തിനിടെ 2 യുവാക്കള്‍ക്ക് കുത്തേറ്റു  (5 hours ago)

99 ശതമാനം ഫോം വിതരണം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

മലപ്പുറത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവിന് 178 വര്‍ഷം തടവ്  (6 hours ago)

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും 10 പേരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

തന്റെ സിനിമകള്‍ക്ക് അര്‍ഹമായ അംഗീകാരം കിട്ടാതെ പോയതിന് കാരണം തന്റെ രാഷ്ട്രീയമാണെന്ന് സുരേഷ് ഗോപി  (7 hours ago)

പിഎംകിസാന്‍ പദ്ധതിയുടെ 21ാം ഗഡു പുറത്തിറക്കി  (8 hours ago)

പാര്‍ട്ണര്‍ ആക്കാം എന്ന് പറഞ്ഞ് യുവാവില്‍ നിന്ന് ഡോക്ടര്‍ ചമഞ്ഞ് യുവതി തട്ടിയത് 68 ലക്ഷത്തോളം രൂപ  (8 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം  (9 hours ago)

സത്യം ജയിച്ചു; ഇനി കാണാൻ പോകുന്നതാണ് പോരാട്ടം; പെണ്ണൊരുത്തി അങ്കത്തട്ടിൽ  (9 hours ago)

ശബരിമലയില്‍ ദര്‍ശനപുണ്യം നേടി മൂന്ന് ലക്ഷത്തോളം ഭക്തര്‍  (9 hours ago)

വൈഷ്ണയ്ക്ക് മത്സരിക്കാം , വോട്ട് നീക്കിയ നടപടി റദ്ദാക്കി  (9 hours ago)

മിൽമയിൽ ജോലി 24 തസ്തികകൾ 338 ഒഴിവുകള്‍; നവംബർ 27 വരെ അപേക്ഷകൾ സ്വീകരിക്കും.  (9 hours ago)

ഏതെങ്കിലും ഡിഗ്രി മതി ; അമൃത വിശ്വ വിദ്യാപീഠത്തില്‍ പ്രോഗ്രാം അസോസിയേറ്റാകാം..!  (9 hours ago)

വ്യക്തിഗത വായ്‌പകൾ എടുക്കാൻ വേണ്ടിയുള്ള ശമ്പള പരിധിയിൽ മാറ്റം  (10 hours ago)

Malayali Vartha Recommends