കണ്ടക്ടര്‍ മൂത്രമൊഴിക്കാന്‍ പോയ തക്കത്തിന് ബസിന്റെ ബെല്ലടിച്ച് യാത്രക്കാരന്‍ ഡ്രൈവര്‍ വണ്ടി പറപ്പിച്ചു

നിരന്തരമുള്ള ഡ്യൂട്ടിക്കിടയില്‍ ചെറിയ വിശ്രമം പോലും എടുക്കാന്‍ കഴിയാതെ പണിയെടുക്കുന്നവരാണ് കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസിലെ ജീവനക്കാര്‍. ചില സ്റ്റാന്റിലൊക്കെ എത്തുമ്പോള്‍ യാത്രക്കാര്‍ കയറാനെടുക്കുന്ന ചെറിയ സമയത്ത് ഒന്ന് മൂത്രമൊഴിച്ചിട്ട് വരാമെന്ന് കരുതിയ കണ്ടക്ടര്‍ക്ക് കിട്ടയ പണിയും അതുപോലെ ഡ്രൈവര്‍ക്ക് പറ്റിയ അമളിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
അതായത് കണ്ടക്ടര്‍ മൂത്രപ്പുരയില്‍ പോയി വരുന്ന സമയം കൊണ്ട് കെ എസ് ആര്‍ ടി സി ബസ് അടുത്ത സ്റ്റാന്റിലെത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് സംഭവം നടന്നത്. യാത്രക്കാരിലൊരാള്‍ ബെല്ലടിച്ചതോടെയാണ് ഡ്രൈവര്‍ ബസെടുത്തത്. ഡ്രൈവറും യാത്രക്കാരും മാത്രമായി കണ്ടക്ടറില്ലാതെ കെസ്ആര്‍ടിസി ബസ് ഓടിയത് പതിനെട്ട് കിലോമീറ്ററാണ്. ശേഷം അടുത്ത സ്റ്റാന്റ് എത്താറായപ്പോള്‍ അമളി തിരിച്ചറിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
തിരുവനന്തപുരത്ത് നിന്നും മൂലമറ്റത്തേയ്ക്കുള്ള കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടറാണ് വഴിയാധാരമായത്. കൊട്ടാരക്കര സ്റ്റാന്റിലെത്തിയപ്പോള്‍ കണ്ടക്ടര്‍ മൂത്രമൊഴിക്കാനായി ഇറങ്ങുകയായിരുന്നു. ഇതിനിടെ യാത്രക്കാരിലൊരാള്‍ കയറി ഡബിള്‍ ബെല്ലടിച്ചു. ബെല്ലടി കേട്ട് ഡ്രൈവര്‍ സാധാരണ പോലെ വണ്ടി എടുക്കുകയാരുന്നു. കണ്ടക്ടര്‍ തിരികെ വന്നപ്പോഴാണ് ബസ് സ്റ്റാന്റ് വിട്ട് പോയ കാര്യം അറിയുന്നത്.
തുടര്‍ന്ന് കണ്ടക്ടര്‍ കൊട്ടാരക്കര ഡിപ്പോയില്‍ വിവരം അറിയിച്ചു. അറിയിപ്പ് ലഭിച്ചതോടെ അടൂര്‍ ഡിപ്പോയില്‍ വണ്ടി പിടിച്ചിട്ടു. പിന്നീട് മറ്റൊരു ബസില്‍ കയറി കണ്ടക്ടര്‍ അടൂരെത്തുകയാണ് ചെയ്തത്. മുക്കാല്‍ മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം കണ്ടക്ടറെത്തിയതോടെ കെഎസ്ആര്‍ടിസി ബസ് മൂലമറ്റത്തേക്ക് യാത്ര പുറപ്പെട്ടു. ഈ സമയമത്രയും യാത്രക്കാര്‍ ക്ഷമയോടെ ബസില്‍ കാത്തിരുന്നു.
https://www.facebook.com/Malayalivartha
























