നിയമം പഠിച്ച് ചടുല നീക്കം വീട്ടുകാര്‍ വെട്ടിമാറ്റിയ ബന്ധം ഹൈക്കോടതിയെ കൊണ്ട് ആദില തുന്നിച്ചേര്‍ത്തതിങ്ങനെ

സൗദി അറേബ്യയിലെ പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് പെണ്‍കുട്ടികള്‍ ഇരുവരും തുടര്‍ന്നു പോന്നത്. വീട്ടുകാരുടെ കൈകടത്തല്‍ മൂലം വേര്‍പരിഞ്ഞു ജീവിക്കാന്‍ അവര്‍ ഒരുക്കമായിരുന്നില്ല. ഫാത്തിമയെ വീട്ടുകാര്‍ ബലംപ്രയോഗിച്ചു കൊണ്ടുപോയപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി തുറന്നു പറഞ്ഞു പ്രണയിനിയെ വീണ്ടെടുക്കാനുള്ള പോരാട്ടം തുടങ്ങിയത് ആലുവ സ്വദേശിനി ആദില നസ്‌റിനാണ്. ആലുവ ബിനാനിപുരം പൊലീസ് സ്‌റ്റേഷിന് പരാതി നല്‍കിയ ആദില ചടുവമായ നീക്കങ്ങളാണ് നടത്തിയത്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പെണ്‍കുട്ടി പരസ്യമായി രംഗത്തുവന്നതോടെ പൊലീസും വേഗത്തില്‍ ഇടപെട്ടു. താമരശ്ശേരിയിലെ വീട്ടില്‍ നിന്നും ഫാത്തിമ നൂറയെ ഇന്ന് രാവിലെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. ഇതറിഞ്ഞതോടെ നിയമനടപടികള്‍ വേഗത്തിലാക്കുകയാണ് ആദില ചെയ്തത്. നൂറ കൊച്ചിയില്‍ എത്തിയത് അറിഞ്ഞ് ഹൈക്കോടതിയല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. ഇതോടെ പെണ്‍കുട്ടിയെ ഒരു മണിക്കൂറിനകം കോടതിയില്‍ എത്തിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ഇതനുസരിച്ച് പാക്ക് ചെയ്ത ബാഗുമായാണ് ഫാത്തിമ ഹൈക്കോടതിയില്‍ എത്തിയത്. ഫാത്തിമക്കൊപ്പം വീട്ടുകാര്‍ ഉണ്ടായിരുന്നില്ല. ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ ചേംബറിലാണ് പെണ്‍കുട്ടികള്‍ ഹാജരായത്. തുറന്ന് ഫാത്തിമയുടെ മനസ്സറിയുകയാണ് ജഡ്ജി ആദ്യം ചെയ്തത്. തനിക്ക് ആദിലക്കൊപ്പം പോയാല്‍ മതിയെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇതോടെ കോടതി അതിന് അനുവദിക്കുകയും ചെയത്ു.
ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്‌റിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി. ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി. തുറന്ന കോടതിയില്‍ കേസ് പരിഗണിക്കണോ എന്ന ജഡ്ജി ചോദിച്ചപ്പോള്‍ വേണ്ടെന്ന് പെണ്‍കുട്ടികള്‍ മറുപടി നല്‍കി. തുടര്‍ന്നാണ ചേംബറില്‍ വെച്ച് കേസ് തീര്‍പ്പാക്കിയത്.
തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദിലയുടെ പരാതി. പിന്നാലെ ഇന്നു രാവിലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയായിരുന്നു.
രാവിലെ തന്നെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പെണ്‍കുട്ടിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കാന്‍ ബിനാനിപുരം പൊലീസിനു നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയുമായി ഹൈക്കോടതിയിലെത്തി. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയില്‍ വിളിച്ചു വരുത്തി. ചേംബറില്‍വച്ചു സംസാരിച്ച് ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയായതിനാല്‍ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിച്ചു.
https://www.facebook.com/Malayalivartha
























