ഒടുവില്‍ പിതാവിന്റെ കുറ്റസമ്മതം ഇനി ജയിലില്‍ അഴിയെണ്ണാം ഷമീറും സുധീരും വീട്ടില്‍ വന്ന് ചെയ്യുന്നത് വെളിപ്പെടുത്തുന്നു

ഇന്നലെയാണ് പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പിതാവിന്റെ സുഹൃത്തുക്കളാണെന്നും അതിന് എല്ലാ സൗകര്യവും ഒരുക്കി നല്‍കിയത് പിതാവുതന്നെയാണ് എന്ന കണ്ടെത്തലില്‍ പൊലീസ് എത്തുന്നത്. ഇപ്പോഴിതാ സംഭവത്തെക്കുറിച്ചു തുറന്നു പറയുകയാണ് കുട്ടിയുതെ പിതാവ് അസ്‌കറിര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയാണ് അസ്‌കര്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.
കുട്ടി നന്നായി മുദ്രാവാക്യം വിളിക്കുമായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെയും മറ്റു പരിപാടിയില്‍ മറ്റുള്ളവര്‍ വിളിക്കുന്ന അതേ ആവേശത്തില്‍ അവന്‍ മുദ്രാവാക്യം വിളിക്കാന്‍ ശ്രമിക്കുമായിരുന്നു. ഇക്കാര്യം നേരത്തേ തന്നെ തന്റെ ശ്രദ്ധയില്‍ പെട്ടതായി അസ്‌കര്‍ പറയുന്നു. ഇതോടെ ചിലര്‍ അവന് കൂടുതല്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി അവന്‍ അതും ഏറ്റു ചൊല്ലിത്തുടങ്ങി. അത് അവിടെ കൂടിയിരിക്കുന്നവര്‍ക്കും ആവേശമായതോടെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകര്‍ അവനെ ഏറ്റെടുത്ത് ഇത്തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ പഠിപ്പിച്ചു തുടങ്ങുന്നത്. ഇതിനായി വീട്ടില്‍ വന്നും അല്ലാതെയും കുട്ടിയ്ക്ക് പരിശീലനം നല്‍കി തുടങ്ങി. അതിന് എല്ലാം ചുക്കാന്‍ പിടിച്ചത് തന്റെ രണ്ടു സുഹൃത്തുക്കളായിരുന്നു. ഇതെല്ലാം തന്റെ അറിവോടു കൂടി തന്നെയാണെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍. മാത്രമല്ല വിദ്വേഷമുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കുട്ടിയെ അസ്‌കര്‍ വിട്ടുനില്‍കിയിരുന്നെന്ന് പൊലീസ് റിമാന്റ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു.
അവന്റെ മുദ്രാവാക്യം വിളിയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ആവേശം വരും എന്ന ധാരണയിലാണ് താന്‍ കുട്ടിയെ വിട്ടുകൊടുത്തത്. പിന്നാലെ അവര്‍ അവനെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി. പല മുദ്രാവാക്യങ്ങലും അവന്‍ കാണാപാഠം പഠിച്ചതോടെ പല പരിപാടികളിലും അവനെ കൊണ്ടു നടന്നു. പൗരത്വ പ്രക്ഷോഭങ്ങളിലടക്കം കുട്ടിയെ മുന്ദ്രാവാക്യം വിളിക്കാനായി കൊണ്ടുപോയിരുന്നു. അവിടെയും ഈ മുദ്രാവാക്യം തന്നെയാണ് വിളിച്ചിരുന്നത്. അതെല്ലാം പൊലീസ് തെളിവുകളടക്കം കണ്ടെത്തി.
മാത്രമല്ല മുദ്രാവാക്യങ്ങള്‍ കുട്ടിയെ പഠിപ്പിച്ചത് ആരൊക്കെയാണെന്ന കാര്യവും തെളിഞ്ഞിട്ടുണ്ട്. നേരത്തേ ഒരാളുടെ പേരാണ് ഉയര്‍ന്നു വന്നത്. എന്നാല്‍ ഒരാളല്ല ഒരു സംഘം തന്നെ ഉണ്ടായിരുന്നതായും അതിന് നേതൃത്വം നല്‍കിയിരുന്ന രണ്ടു പേരെയുമാണ് പൊലീസ് ഇപ്പോള്‍ തൂക്കിയിരിക്കുന്നത്. കേസിലെ 25ഉം 26ും പ്രതികളായ ഷമീറും സുധീരുമാണ് കുട്ടിയെ മുദ്രാവാക്യങ്ങള്‍ പഠിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പള്ളുരുത്തി ഡിവിഷന്‍ പ്രസിഡന്റാണ് ഷമീര്‍. സുധീര്‍ എസ് ഡിപി ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയാണ്. ഇവര്‍ കുട്ടിയെ ഇത്തരത്തിലുള്ള മുദ്രാവാക്യം വിളിക്കുന്നതിന് പല ഇടത്തും ഉപയോഗിച്ചു. ഒരു കുട്ടയാണ് ഇത് ചെയ്യുന്നത് എന്നതുകൊണ്ടുതന്നെ നിയമത്തിന്റെ പരിരക്ഷ ലഭിക്കും എന്നാണ് പോപ്പുലര്‍ ഫ്രണ്ട് കരുതിയത്. ഈ ഗൂഡ ലക്ഷ്യത്തോടെ കുട്ടിയുടെ പിതാവ് അസ്‌കറിന്റെ അടുത്ത സുഹൃത്തുകൂടിയായ സുധീറും. ഷമീറും കൂടി ചേര്‍ന്ന് കുട്ടിയ്ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കിയത്. മാത്രമല്ല കുട്ടിയെ ഉപയോഗിച്ച് മറ്റു പല കാര്യങ്ങളും ഇവര്‍ പ്ലാന്‍ ചെയ്തിരുന്നു. അതിനെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കുകയാണ് പൊലീസ്
ഇതോടു കൂടി ഇതിനു മുമ്പ് പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞു പരത്തിയ പല കള്ളങ്ങളും പൊളിച്ചടുക്കപ്പെട്ടു കുട്ടിയെ മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ല, കുട്ടി പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭത്തിന് പോയപ്പോള്‍ കേട്ട് പഠിച്ചതാണ് എന്ന കള്ളമാണ് പൊളിഞ്ഞത്. കുട്ടി ഇത്തരം മുദ്രാവാക്യം വിളിക്കുമെന്ന് മുന്‍ കൂട്ടി താന്‍ അറിഞ്ഞില്ലെന്നായിരുന്നു പിതാവ് അസ്‌കറിറും ആദ്യം പറഞ്ഞിരുന്നത്. അര്‍ത്ഥം അറിയാതെയാണ് മുദ്രാവാക്യം വിളിച്ചതെന്നും എന്‍ആര്‍സി പ്രതിഷേധത്തിന് പോയപ്പോഴാണ് മുദ്രാവാക്യം കേട്ട് മനപാഠമാക്കിയതെന്നുമുള്ള കുട്ടിയുടെ വിശദീകരണവും ഇതോടെ പൊളിഞ്ഞു. 'ആദ്യം ഞാന്‍ വിളിച്ചത് ആസാദി എന്ന വേറൊരു മുദ്രാവാക്യമായിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഇത് ഓര്‍മ്മ വന്നു. അപ്പോഴാണ് ഇത് വിളിച്ചത്. അപ്പോ കുറെപ്പേര്‍ തോളത്തിരുത്തി. ആരും വിളിക്കാന്‍ പറഞ്ഞതല്ല. ഞാന്‍ സ്വയം വിളിച്ചതാണ്. മുദ്രാവാക്യം ആരും തന്നതല്ല. എന്‍ആര്‍സിയുടെ പരിപാടിക്ക് പോയപ്പോള്‍ അവിടെ കുടെ ഇക്കാക്കമാര്‍ വിളിക്കുന്നത് കേട്ടു, അങ്ങിനെ മനപാഠമാക്കിയതാണ്. മുദ്രാവാക്യത്തിന്റെ അര്‍ത്ഥം അറിയില്ല. മുദ്രാവാക്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും അറിയില്ല' ഇത്രയുമായിരുന്നു കുട്ടിയുടെ മൊഴി.
എന്നാല്‍ ഈ കുട്ടിയെ മാത്രമല്ല കേരളത്തിലെ പല ഭാഗത്തും ഇത്തരത്തിലുള്ള വെടിക്കെട്ട് മുദ്രാവാക്യം വിളിക്കാര്‍ എന്ന വിശേഷണത്തോടെ പലരെയും പോപ്പുലര്‍ ഫ്രണ്ട് വളര്‍ത്തുകയാണെന്ന ആക്ഷേപവും ശക്തമായി. പൊലീസ് ഈ മേഘല കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിലെ വസ്തുതകള്‍ കേരളം വൈകാതെ മനസ്സിലാക്കുകയും ചെയ്യും
https://www.facebook.com/Malayalivartha
























