ചാറ്റുകള്‍ കണ്ടായിരുന്നോ? അറസ്റ്റ് പാടില്ല; കുറ്റക്കാരനെന്ന് തെളിയുംവരെ വിജയ്ബാബു നിരപരാധി; ഞെട്ടിച്ച് കോടതി സര്‍ക്കാരിനെ തേച്ചൊട്ടിച്ച് കോടതി..

നടി പീഡിപ്പിക്കപ്പെട്ട കേസില്‍ പലരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള നിരീക്ഷണങ്ങളും നിര്‍ദേശങ്ങളുമാണ് വിജയ് ബാബുവിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി മുന്നോട്ട് വയ്ക്കുന്നത്. ഇതരത്തിലുള്ള നിരീക്ഷണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തിരിച്ചടിയാകുന്നത് സര്‍ക്കാരിനാണ്. നടിയ്‌ക്കൊപ്പം നിലകൊള്ളുകയാണ് എന്ന പ്രതീതി സൃഷ്ടിച്ച് വിജയ് ബാബു വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തന്നെ തൂക്കി അകത്തിട്ട്. ഹീറോ പരിവേഷം നേടാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ അതെല്ലാം കോടതി ഇവിടെ പൊളിച്ചടുക്കുകയാണ്
കേസില്‍ കുറ്റാരോപിതനായി വിദേശത്ത് ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു കൊണ്ടുള്ളൊരു വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നാട്ടിലെത്തുമ്പോള്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാരിനും പൊലീസിനും കോടതി നിര്‍നല്‍കിയത്. വിജയ് ബാബു നാട്ടില്‍ തിരിച്ചെത്തുകയെന്നതാണ് പ്രധാനമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് പരിഗണിക്കുമ്പോള്‍ പ്രതി നാട്ടിലുണ്ടാകണമെന്ന് കോടതി പറഞ്ഞു. അതേസമയം, കോടതി നിര്‍ദ്ദേശത്തെ പ്രോസിക്യൂഷന്‍ എതിര്‍ക്കാനാണ് ശ്രമിച്ചത്.
കേസില്‍ പൊലീസിനെയും പ്രോസിക്യൂഷനെയും കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചു. കോടതിയുടെ സംരക്ഷണം ലഭിക്കാന്‍ വിജയ് ബാബുവിന് അവകാശം ഉണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണെന്നും. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും. പക്ഷേ കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെയാണെന്നുമായിരുന്നു കോടതി പറഞ്ഞത്.
മാത്രമല്ല മറ്റൊരു ചോദ്യം കൂടി കോടതി ചോദിച്ചിരുന്നു. വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഒക്കെ പ്രോസിക്യൂഷന്‍ നോക്കിയിരുന്നോ എന്നായിരുന്നു കോടതിയുടെ ആ ചോദ്യം. അതിന്റെ മെറിറ്റിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഇതിലൂടെ ചാറ്റില്‍ എന്തൊക്കെയോ കേരളം അറിയാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന പ്രതീതികൂടി സൃഷ്ടിക്കപ്പെടുന്നുണ്ട്. മാത്രമല്ല രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തില്‍ എത്തുകയാണെങ്കില്‍ താത്കാലിക സംരക്ഷണം നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് കോടതി പറഞ്ഞു. നാട്ടിലില്ല എന്നതുകൊണ്ട് ജാമ്യാപേക്ഷ സമര്‍പ്പിക്കാനാവില്ല എന്ന് പറയുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി. .
പ്രതി നാട്ടില്‍ എത്താതെ എന്തു ചെയ്യാനാകുമെന്ന് കോടതി ചോദിച്ചു. വിജയ് ബാബുവിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായില്ലല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. വിജയ് ബാബു നാട്ടില്‍ വരുന്നതിനെ എന്തിന് പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ നിയമത്തിന് വിധേയനാകാന്‍ അല്ലേ അയാള്‍ ശ്രമിക്കുന്നത്. വിജയ് ബാബു നാട്ടില്‍ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടത്. ചോദ്യം ചെയ്യലിന് ശേഷമേ മാത്രമേ നിയമപരമായി അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂ.
പക്ഷേ ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കമ്മീഷണര്‍ പറയുന്നത്. പൊലീസിന്റെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനല്ല കോടതി, സാധാരണക്കാരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ്. പൊലീസിന്റെ നിര്‍ബന്ധബുദ്ധി കേസിനെ ദോഷകരമായി ബാധിക്കും. ആരെ കാണിക്കാനാണ് നാടകമെന്നും വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാനാണോ എന്നും പൊലീസിനോട് കോടതി ചോദിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് വിജയ് ബാബു ഒളിവില്‍ പോയതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.
വിജയ് ബാബു വിദേശത്ത് തുടര്‍ന്നാല്‍ എന്ത് ചെയ്യാന്‍ പറ്റും. ഒരു മാസമായിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. വിദേശത്ത് പോയ എല്ലാവരെയും നിങ്ങള്‍ക്ക് പിടിക്കാനായോ എന്ന് പൊലീസിനോട് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയ് ബാബുവുമായി ഒത്തു കളിക്കുകയാന്നോ എന്ന് പോലും സംശയിച്ചു പോകുകയാണെന്ന് കോടതി പറഞ്ഞു. അല്ലാതെ എന്തിന് വിജയ് ബാബു നാട്ടില്‍ വരുന്നതിനെ എതിര്‍ക്കണം എന്നും കോടതി ചോദിച്ചു. ലോകത്ത് ചില ദ്വീപുകളില്‍ താമസിക്കാന്‍ ഇന്ത്യന്‍ വിസയോ, പാസ്‌പോര്‍ട്ട് ഒന്നും വേണ്ടെന്ന് ഓര്‍ക്കണമെന്ന് കോടതി പറഞ്ഞു.
നേരത്തെ, പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിജയ് ബാബുവിന്റെ ബിസിനസ് പങ്കാളിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. സമീപകാലത്തു വിജയ് ബാബുവിന്റെ ബിസിനസുകളില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കിയ ആളാണ് ഇതെന്നാണു സൂചന. അറസ്റ്റ് ഒഴിവാക്കാന്‍ വിദേശത്തേക്കു കടന്ന വിജയ് ബാബുവിന്റെ സ്വത്തു കണ്ടുകെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണു ബിസിനസ് പങ്കാളിയെ ചോദ്യം ചെയ്തത്.
ഇന്നലെ നാട്ടില്‍ മടങ്ങിയെത്തുമെന്നാണു വിജയ്ബാബു അഭിഭാഷകന്‍ വഴി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇന്നലത്തെ യാത്ര റദ്ദാക്കിയ പ്രതി നാളത്തെ തീയതിയില്‍ വിമാന ടിക്കറ്റ് ബുക്ക് ചെയ്തതായി വിവരമുണ്ട്. ഇന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം നാട്ടിലേക്കു മടങ്ങാനാണു വിജയ് ബാബു ശ്രമിക്കുന്നത്.
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. ജസ്റ്റിസ് പി.ഗോപിനാഥ് ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നു വ്യക്തമാക്കി മാറ്റുകയായിരുന്നു. ഹര്‍ജി ഇന്നു ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha
























