സ്വന്തം പിതാവിനെതിരെ പരാതി നല്‍കി ആദില... പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വിഷയമായിരുന്നു സ്വവര്‍ഗാനുരാഗികളായ രണ്ട് പെണ്‍കുട്ടികളുടെ കേസ്. തന്റെ പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ തട്ടികൊണ്ടുപോയെന്നാരോപിച്ച് ആദില പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടപടി എടുക്കാത്തതിനെ തുടര്‍ന്ന് ആദില കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കുകയായിരുന്നു.
ഹര്‍ജിയെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ ഇപ്പോള്‍ പ്രണയിനിയെ വീട്ടുകാര്‍ തട്ടികൊണ്ടുപോയെന്ന പരാതി ഉന്നയിച്ച ആദില നസ്‌റിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ മര്‍ദിച്ചെന്ന ആദിലയുടെ പരാതിയിലാണ് നടപടി. പിതാവായ മുപ്പത്തടം സ്വദേശി മുഹമ്മദാലിയെയാണ് ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
സൗദി അറേബ്യയിലെ സ്‌കൂള്‍ പഠനത്തിനിടെയാണ് ആലുവ സ്വദേശിയായ ആദില നസ്‌റിന്‍ താമരശേരി സ്വദേശിനിയുമായി പ്രണയത്തിലാകുന്നത്. ഇരുവരുടെയും പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ എതിര്‍പ്പായി. തുടര്‍ന്ന് കേരളത്തില്‍ എത്തിയതിന് ശേഷവും പ്രണയം തുടര്‍ന്നു.
പിന്നീട് ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ച ഇരുവരും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തില്‍ താമസിച്ചു. ഇവിടെയെത്തിയ കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ബഹളം വച്ചപ്പോള്‍ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇവിടെ നിന്നുമാണ് ബന്ധുക്കള്‍ ബലം പ്രയോഗിച്ച് ഫാത്തിമ നൂറയെ കൂട്ടികൊണ്ടുപോയത്.
അവര്‍ ഇനി ഒന്നിച്ച് ജീവിക്കട്ടെ. സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ അനുമതി കേരള ഹൈക്കോടതി നല്‍കിയിരുന്നു. പ്രണയിനിക്കൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന ആലുവ സ്വദേശിനി ആദില നസ്‌റിന്റെ അപേക്ഷ അംഗീകരിച്ചാണ് ഹൈക്കോടതി ഇടപെടല്‍ നടത്തിയിരിക്കുന്നത്.
വാര്‍ത്ത അറിഞ്ഞ് ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ, ആദില നസ്‌റിനൊപ്പം പോകാന്‍ കോടതി അനുവദിച്ചിരിക്കുകയാണ്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് ഇത്തരത്തിലുള്ള നടപടി. ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കിയിട്ടുണ്ട്.
തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദില പരാതി നല്‍കിയിരുന്നത്. പിന്നാലെ ഫാത്തിമ നൂറയെ കാണാനില്ലെന്നു കാണിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുകയുമുണ്ടായി. രാവിലെ തന്നെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ ബിനാനിപുരം പൊലീസിനു നിര്‍ദേശം നല്‍കിയിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയുമായി ഹൈക്കോടതിയിലെത്തുകയും ചെയ്തു. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയില്‍ വിളിച്ചു വരുത്തിയിരുന്നു. ചേംബറില്‍വച്ചു സംസാരിച്ച് ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കുകയാണ് ചെയ്തത്. പ്രായപൂര്‍ത്തിയായതിനാല്‍ തന്നെ ഇഷ്ടാനുസരണം ജീവിക്കാമെന്ന് കോടതി ഇരുവരെയും അറിയിക്കുകയുണ്ടായി.
കഴിഞ്ഞ ദിവസമാണ് ആലുവ സ്വദേശിനിയായ ആദില നസ്‌റിനും താമരശേരി സ്വദേശിനിയായ നൂറയും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യവുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. സ്വവര്‍ഗാനുരാഗികളായ ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി നല്‍കിയിരുന്നത്.
സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്‌റിന്‍ താമരശേരി സ്വദേശിനിയായ 23 വയസ്സുകാരി നൂറയുമായി പ്രണയത്തിലായത്. സ്വവര്‍ഗാനുരാഗം വീട്ടിലറിഞ്ഞതു മുതല്‍ തന്നെ എതിര്‍പ്പായിരുന്നു. കേരളത്തില്‍ മടങ്ങിയെത്തിയിട്ടും ഇരുവരും പ്രണയം തുടരുകയുണ്ടായി. സമാനജീവിതം നയിക്കുന്നവരെക്കുറിച്ച് പഠിച്ചു. ഒടുവില്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്.
https://www.facebook.com/Malayalivartha
























