തൃക്കാക്കരയിലെ കള്ളവോട്ട് ആരോപണം... ആരോപണം ഉയര്‍ന്ന ബൂത്തുകളിലെ വെബ്കാസ്റ്റിങ് പരിശോധിക്കണമെന്ന് മുന്നണികള്‍; കള്ളവോട്ട് സ്ഥിരീകരിച്ചാല്‍ അതാത് ബൂത്തുകളില്‍ റീ പോളിങ്ങ് നടത്തേണ്ടിവരും

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും.കള്ളവോട്ട് ആരോപണം ഉയര്‍ന്ന ബൂത്തുകളിലെ വെബ്കാസ്റ്റിങ്ങാണ് പരിശോധിക്കുക. ആരോപണം ഉയര്‍ത്തുന്ന മുന്നണികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടന്‍ സമീപിക്കും.
ഒരിടത്ത് കള്ളവോട്ടിനുള്ള ശ്രമവും മൂന്നിടത്ത് കള്ളവോട്ട് നടക്കുകയും ചെയ്തുവെന്നാണ് ആരോപണം. കൂടുതല്‍ ആരോപണങ്ങളും യുഡിഎഫിന്റേതാണ്. ഇടപ്പള്ളി ജി.എച്ച്.എസ്.എസ്സി ലെ 17ാം നമ്ബര്‍ ബൂത്തിലെ കള്ളവോട്ടില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസ് ഇതിനകം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് പരാതി നല്‍കിയത്.
160ാം ബൂത്തില്‍ കള്ളവോട്ട് ആരോപണം ഉന്നയിച്ചത് എല്‍ഡിഎഫാണ്. ജെയിംസ് മാത്യു എന്നയാളുടെ വോട്ടാണ് മറ്റൊരാള്‍ ചെയ്തത്. ഇത് സംബന്ധിച്ചുള്ള പരാതി എല്‍ഡിഎഫ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കും. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. കള്ളവോട്ട് സ്ഥിരീകരിച്ചാല്‍ അതാത് ബൂത്തുകളില്‍ റീ പോളിങ്ങ് നടത്തേണ്ടിവരും. കള്ളവോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചാല്‍ അത് മുന്നണികള്‍ക്കും തലവേദന സൃഷ്ടിക്കും.
അതേസമയം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് തൃക്കാക്കരയില്‍ എല്‍.ഡി.എഫും യു.ഡി.എഫും. പതിനായിരത്തോളം വോട്ടാണ് യു.ഡി.എഫ് കാണുന്ന ഭൂരിപക്ഷമെങ്കില്‍ 3000 മാണ് എല്‍.ഡി.എഫിന്റെ കണക്കുകളിലുള്ള ലീഡ്.7500 നും പതിനായിരത്തിനുമിടയില്‍ വോട്ട് കൂടുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി.
പോളിങിന് തൊട്ടുമുമ്ബുവരെയുണ്ടായിരുന്ന ആത്മവിശ്വാസം യു.ഡി.എഫിനും എല്‍.ഡി.എഫിനും ഇപ്പോഴില്ല. പി.ടി തോമസിന് കിട്ടിയ 14329 വോട്ടിനേക്കാള്‍ ലീഡ് ലഭിക്കുമെന്ന് പറഞ്ഞിരുന്ന നേതാക്കള്‍ ഉമ തോമസ് കുറഞ്ഞത് 10000 വോട്ടിനെങ്കിലും ജയിക്കുമെന്ന നിലപാടിലേക്ക് മാറി. ജോ ജോസഫിന്റെ കുറഞ്ഞ ഭൂരിപക്ഷം 5000 എന്നായിരുന്നു എല്‍.ഡി.എഫ് കണക്ക്. വോട്ടെടുപ്പിന് ശേഷം അത് 3000 ത്തിലേക്ക് താഴ്ന്നു. ഉദ്ദേശിച്ചത്ര പോളിങ് വര്‍ധിക്കാത്തതാണ് മുന്നണികള്‍ ആശങ്കയിലാകാന്‍ കാരണം.
കഴിഞ്ഞ തവണത്തെ 15483 വോട്ടെന്നത് 22000ത്തിന് മുകളിലെത്തിക്കുമെന്ന വിശ്വസം ബി.ജെ.പി ക്യാമ്ബിനുമുണ്ട്. ആകെയുള്ള 196805 വോട്ടര്‍മ്മാരില്‍ 20000ത്തോളം പേര്‍ സ്ഥലത്തില്ലാത്തതിനാല്‍ വോട്ടുചെയ്യാനെത്തിയില്ലെന്ന് മുന്നണികള്‍ പറയുന്നു.
https://www.facebook.com/Malayalivartha
























