സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്... പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു.... ഏറ്റവുമധികം രോഗികള്‍ എറണാകുളം ജില്ലയില്‍

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. ഇന്നലെ 1197 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2338 പേര്‍ക്കാണ്. പകുതിയോളം രോഗബാധിതര്‍ കേരളത്തിലാണ്.
ഏറ്റവുമധികം രോഗികള്‍ കേരളത്തില്‍ എറണാകുളം ജില്ലയിലാണ്. ഇന്ന് 365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവര്‍ സംസ്ഥാനത്ത് 644 ആണ്. 24 മണിക്കൂറിനിടെ അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ടിപിആര്‍ 7.07 അണ്.രാജ്യത്ത് രോഗമുക്തി നേടിയവര്‍ 24 മണിക്കൂറിനിടെ 2134 ആണ്. 98.74 ആണ് രോഗമുക്തി നിരക്ക്. സംസ്ഥാനത്ത് ഇതുവരെ 5.50 കോടി ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ആകെ 81.02 പേര്‍ വാക്‌സിന്‍ സ്വീകരിച്ചവരാണ്.
മാര്‍ച്ച് പതിനഞ്ചിന് ശേഷം ആദ്യമായാണ് കോവിഡ് കേസുകള്‍ ആയിരം കടക്കുന്നത്. മെയ് പതിമൂന്നാം തിയ്യതിയോടെ പ്രതിദിന കോവിഡ് കേസുകള്‍ 500 കടന്നിരുന്നു. 25-ാം തിയ്യതിയായതോടെ അത് 783ല്‍ എത്തി. 27, 28, 29 തിയ്യതികളില്‍ 800ന് മുകളിലായിരുന്നു .
"
https://www.facebook.com/Malayalivartha
























