വന്‍ തിരിച്ചടിയാകുമോ... സെഞ്ച്വറിയടിക്കാനായി ഇടതുമുന്നണിയും കോട്ട കാക്കാന്‍ വലതു മുന്നണിയും തൃക്കാക്കരയില്‍ തമ്പടിച്ചിട്ടും കുറഞ്ഞ പോളിംഗില്‍ ആശങ്ക; തൃക്കാക്കരയില്‍ ജയം ഉറപ്പെന്ന് അവകാശപ്പെടുന്ന മുന്നണികളെ കുറഞ്ഞ പോളിംഗ് ആശങ്കയിലാഴ്ത്തുന്നു

അങ്ങനെ ഒരുമാസം നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തൃക്കാക്കര വിധിയെഴുതിയിരിക്കുകയാണ്. തൃക്കാക്കരയില്‍ ജയം ഉറപ്പെന്ന് അവകാശപ്പെടുന്ന മുന്നണികളെ സംബന്ധിച്ച് ഇപ്പോള്‍ ചെറിയ ആശങ്കയുണ്ട്. വലിയ പ്രചാരണം നടത്തിയിട്ടും മണ്ഡലത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേര്‍ക്ക് നേര്‍ ഇറങ്ങി നടത്തിയ വന്‍ പ്രചാരണവും മഴമാറിയ തെളിഞ്ഞ അന്തരീക്ഷവും പോളിംഗ് ദിവസത്തെ രാവിലത്തെ ട്രെന്‍ഡ്, റെക്കോര്‍ഡ് ശതമാനത്തിലേക്കത്തിക്കുമെന്നായിരുന്നു മുന്നണികളുടെ കണക്ക്. പക്ഷെ വോട്ടെടുപ്പ് തീര്‍ന്നപ്പോള്‍ കണക്ക് കൂട്ടലുകള്‍ തെറ്റി.
കൊച്ചി കോര്‍പ്പറേഷനിലാണ് തൃക്കാക്കര നഗരസഭയെ അപേക്ഷിച്ച് മുന്നണികളുടെ പ്രതീക്ഷ തെറ്റിച്ചത്. അതേസമയം തൃക്കാക്കരയില്‍ പോളിംഗിന് പിന്നാലെ കള്ളവോട്ടിനെ ചൊല്ലി ഇടത് വലത് വാക്‌പോരാണ് നടന്നത്. ആരോപണവുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി. കള്ളവോട്ടിന് പിന്നില്‍ സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.
കള്ളവോട്ട് ചെയ്തത് യുഡിഎഫാണെന്നും ഇതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചടിച്ചു. കള്ളവോട്ട് പരിശോധനയുണ്ടാകുമെന്ന് മന്ത്രി പി രാജീവും പ്രതികരിച്ചു. സിപിഎം പ്രവര്‍ത്തകനാണ് കള്ളവോട്ട് ചെയ്തതിന് പൊലീസിന്റെ പിടിയിലായതെന്ന് വി ഡി സതീശന്‍ പറഞ്ഞു. വ്യാജ ഐഡി ഉണ്ടാക്കിയാണ് ഇയാള്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. വ്യാപകമായി കള്ളവോട്ട് നടന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഇത് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഉയര്‍ന്ന പോളിംഗില്‍ പ്രതീക്ഷയുണ്ടെന്നും പി ടി തോമസിനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷം ഉമ തോമസിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച് കള്ളവോട്ട് ചെയ്‌തെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. മികച്ച പോളിംഗ് എല്‍ഡിഎഫിന് അനുകൂലമാകും. തൃക്കാക്കരയില്‍ ജനങ്ങള്‍ വികസനത്തിന് വോട്ട് ചെയ്തുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.
കോര്‍പ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തില്‍ താഴെ വരെയാണ് പോളിംഗ്. ഇതില്‍ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാല്‍ സാധാരണ 40 പോലും എത്താത്ത ബൂത്തുകളില്‍ 50 ശതമാനം എത്തിയത് തന്നെ നേട്ടമാണെന്നും ഈ ബൂത്തുകളില്‍ ചെയ്ത വോട്ടുകള്‍ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ്. 75 % വരെ കടന്ന പോളിംഗ് കടന്ന ബൂത്തുകളുണ്ട്.
തൃക്കാക്കര സെന്‍ട്രലിലെയും ഈസ്റ്റിലെയും വെസ്റ്റിലെയും പോളിംഗില്‍ യുഡിഎഫും എല്‍ഡിഎഫും പ്രതീക്ഷ വെക്കുന്നു. ഈസ്റ്റില്‍ കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ട്വന്റി ട്വന്റി വോട്ട് ഇത്തവണ ഒപ്പം നില്‍ക്കുമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്. പോളിംഗ് ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലെ നേര്‍ക്ക് നേര്‍ പോരില്‍ ബിജെപി പിടിക്കുന്ന വോട്ട് വളരെ നിര്‍ണ്ണായകമാണ്. ഒരുപക്ഷെ തൃക്കാക്കര ഫലം നിശ്ചയിക്കുന്നത് ചെറിയ മാര്‍ജിനാകും. അല്ലെങ്കില്‍ ആര്‍ക്കുമെങ്കിലും അനുകൂല തരംഗമെങ്കില്‍ വന്‍ ഭൂരിപക്ഷവും വന്നേക്കാം.
എന്തായാലും ഇനി വോട്ടെണ്ണലിനായുള്ള കാത്തിരുപ്പാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ തമ്പടിച്ച് നടത്തിയ പ്രചരണത്തില്‍ എല്‍ഡിഎഫിന് വിജയം ഉണ്ടാകുമോയെന്ന് കണ്ടറിയാം. യുഡിഎഫിന് സീറ്റ് പോയാല്‍ അത് വീണ്ടും തകര്‍ച്ചയിലേക്കാവും കാര്യങ്ങള്‍.
" f
https://www.facebook.com/Malayalivartha
























