രാജ്യത്ത് ജനസംഖ്യ നിയന്ത്രിക്കാൻ കേന്ദ്രം; വീണ്ടും ചർച്ചയായി ജനസംഖ്യാ നിയന്ത്രണ നിയമം! ഉടൻ നിയമ നിർമ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം വീണ്ടും ചർച്ചയായി മാറുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ഈ വിഷയത്തിൽ ഉടൻ നിയമ നിർമ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ഇക്കാര്യത്തിൽ നടപടികൾ പുരോഗമിക്കുകയാണെന്നും നിയമ നിർമ്മാണം വൈകില്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. നിയമം കൊണ്ടുവരില്ലെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ പ്രസ്താവന എന്നത്.
അതോടൊപ്പം തന്നെ കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ വകുപ്പ് മന്ത്രിയാണ് പ്രഹ്ലാദ് സിങ് പട്ടേൽ വ്യക്തമാക്കി. റായ്പൂരിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത വിമർശനവും യോഗത്തിൽ അദ്ദേഹം ഉയർത്തുകയുണ്ടായി. കേന്ദ്രം ശക്തമായ തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ലെന്നും അത്തരം തീരുമാനങ്ങൾ എടുക്കേണ്ട സമയത്ത് എടുത്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























