മെട്രോയില്‍ സൗജന്യയാത്ര.... അധ്യയനവര്‍ഷത്തിന് തുടക്കം കുറിക്കുന്ന ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍, ആഘോഷത്തില്‍ പങ്കാളികളായി കൊച്ചി മെട്രോയും....

മെട്രോയില്‍ സൗജന്യയാത്ര.... അധ്യയനവര്‍ഷത്തിന് തുടക്കം കുറിക്കുന്ന ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുമ്പോള്‍, ആഘോഷത്തില്‍ പങ്കാളികളായി കൊച്ചി മെട്രോയും. സൗജന്യ യാത്രയാണ് മെട്രോ വാഗ്ദാനം ചെയ്യുന്നത്. ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി യാത്ര ചെയ്യാം.
ജൂണ്‍ ഒന്നിന് രാവിലെ ഏഴുമണിമുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാവുന്നത്.
ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹത. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കേണ്ടതാണ്.
അതേസമയം പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷത്തോളം കുട്ടികള്‍, മാസ്‌കും കോവിഡ് പെരുമാറ്റച്ചട്ടവും നിര്‍ബന്ധം, പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
കൊവിഡ് നഷ്ടപ്പെടുത്തിയ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം പഴയ പ്രതാപത്തോടെ സ്‌കൂളുകളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കമാകുന്നു. ഒന്നാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള ക്ളാസുകളാണ് ഇന്ന് തുടങ്ങുന്നത്. എസ്.എസ്.എല്‍.സി ഫലം വരാത്തതിനാല്‍ പ്ളസ് വണ്‍ ക്ളാസ് തുടങ്ങാനാവില്ല. നാലു ലക്ഷം നവാഗതരാണ് ഒന്നാം ക്ളാസിലെത്തുന്നത്.
പ്രവേശനോത്സവത്തില്‍ സമ്മാനപ്പൊതികളും മധുരവും ബാഗും കുടയും പാട്ടും നൃത്തവുമൊക്കെയായാണ് എല്ലാ ക്ളാസുകാരെയും വരവേല്‍ക്കുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഴക്കൂട്ടം ഗവ. എച്ച്.എസ്.എസില്‍ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ മന്ത്രിമാരായ ആന്റണി രാജു, അഡ്വ. ജി.ആര്‍. അനില്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ ജീവന്‍ ബാബു, റസൂല്‍ പൂക്കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, മേയര്‍ ആര്യാരാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, എസ്.എസ്.കെ ഡയറക്ടര്‍ ഡോ. സുപ്രിയ, വാര്‍ഡ് കൗണ്‍സിലര്‍ എല്‍.എസ്. കവിത, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഐ. ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും.
ആകെ 42.9 ലക്ഷം കുട്ടികളാണ് പുതിയ അധ്യയനവര്‍ഷം സ്‌കൂളുകളിലെത്തുകയെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
കൈറ്റ് വിക്ടേഴ്സില്‍ ഇതിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. എല്ലാ സ്‌കൂളുകളിലും ചടങ്ങ് തത്സമയം വീക്ഷിക്കാന്‍ ക്രമീകരണമൊരുക്കും. സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടന ചടങ്ങ് കണ്ടതിനുശേഷം പത്തേകാലിന് ജില്ലാ, സ്‌കൂള്‍തല പ്രവേശനോത്സവ പരിപാടികള്‍ ആരംഭിക്കാനാണ് നിര്‍ദ്ദേശം.
ഒന്നാംവാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും സ്‌കൂളുകളില്‍ എത്തിച്ചു. പി.എസ്.സി. നിയമനം ലഭിച്ച 353 അദ്ധ്യാപകര്‍ പുതിയതായി ജോലിയില്‍ പ്രവേശിക്കും.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നിര്‍ബന്ധമായും മുഖാവരണം ധരിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചു. സംസ്ഥാനം കോവിഡില്‍നിന്ന് പൂര്‍ണമുക്തമായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കരുതല്‍ ആവശ്യമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
"
https://www.facebook.com/Malayalivartha
























