Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആദിലയുടെയും നൂറയുടെയും ഇഷ്‌ടമൊക്കെ ആ വ്യക്‌തികളുടെ തീരുമാനമാണ്‌. അതിലെ എല്ലാ വശങ്ങളും അവരായിട്ട്‌ അനുഭവിച്ചോളും. അതിന്‌ ടെൻഷനാവാണ്ട്‌ നമ്മൾ നമ്മുടെ കാര്യം നോക്കിയാൽ മതി. ഇല്ലെങ്കിൽ? കാലാകാലം സ്വസ്‌ഥതയില്ലാതെ ഇങ്ങനെ ചൊറിഞ്ഞോണ്ട്‌ ജീവിക്കാം. അത്ര തന്നെ..' ഡോ. ഷിംനാ അസീസ് കുറിക്കുന്നു

01 JUNE 2022 08:14 AM IST
മലയാളി വാര്‍ത്ത

പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് ജീവിതപങ്കാളികളായ ആദിലക്കും നൂറക്കും ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഇതിനുപന്നാലെയുള്ള സമൂഹ്യ മാധ്യമങ്ങളിലെ മോശം കമന്റുകളോട് പ്രതികരിച്ച് ഡോ. ഷിംന അസീസ് രംഗത്ത് എത്തിയിരിക്കുകയാണ്.

'സ്വവർഗാനുരാഗികളായ പെൺകുട്ടികളെ ഒരുമിച്ച് ജീവിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകിയ വാർത്ത കണ്ടു. വളരെ സന്തോഷം. ഇനി അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ്. അതിന്‌ പകരം കമന്റിൽ തെറിവിളി, ആഭാസം പറച്ചിൽ, അവർ തമ്മിലുള്ള സെക്‌സിന്റെ വർണന !! എന്തൊക്കെ സൈസ്‌ ഞരമ്പുരോഗികളാണോ...' എന്നും അവർ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ ആദിലയുടെയും നൂറയുടെയും ഇഷ്ടമൊക്കെ ആ വ്യക്തികളുടെ തീരുമാനമാണെന്നും അവരെ അവരുടെ പാട്ടിന് വിടണമെന്നും ഷിംന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെയായിരുന്നു ഷിംന അസീസിന്റെ പ്രതികരണം എന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

സ്വവർഗാനുരാഗികളായ പെൺകുട്ടികളെ ഒരുമിച്ച് ജീവിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകിയ വാർത്ത കണ്ടു. വളരെ സന്തോഷം. ഇനി അവരെ അവരുടെ പാട്ടിന് വിടേണ്ടതാണ്. അതിന്‌ പകരം കമന്റിൽ തെറിവിളി, ആഭാസം പറച്ചിൽ, അവർ തമ്മിലുള്ള സെക്‌സിന്റെ വർണന !! എന്തൊക്കെ സൈസ്‌ ഞരമ്പുരോഗികളാണോ !!

ഒരു വ്യക്തിക്ക് ആരോടാണ് ലൈംഗിക ആകർഷണമോ പ്രണയമോ തോന്നുന്നത് എന്നതാണ് ആ വ്യക്തിയുടെ സെക്ഷ്വൽ ഓറിയന്റേഷൻ. ഒരു വ്യക്തിക്ക് ലൈംഗിക ആകർഷണം തോന്നുന്നത് മറ്റൊരു ജെൻഡറിൽ പെട്ട വ്യക്തിയോടാണെങ്കിൽ അതിനെ ഹെട്രോസെക്ഷ്വാലിറ്റി എന്ന് പറയും. സ്ത്രീക്ക് പുരുഷനോട് ആകർഷണം തോന്നുന്നതും, പുരുഷന് സ്ത്രീയോട് ആകർഷണം തോന്നുന്നതുമൊക്കെ ഇതിന് ഉദാഹരണമാണ്. നമ്മുടെ സമൂഹത്തിൽ ഭൂരിപക്ഷം വ്യക്തികളുടേയും സെക്ഷ്വൽ ഓറിയന്റേഷൻ ഇതാണ്. അങ്ങനെ ഭൂരിപക്ഷം പേരുടേയും സെക്ഷ്വൽ ഓറിയന്റേഷൻ ഹെട്രോസെക്ഷ്വലാണ് എന്നത് കൊണ്ട് ഇത് മാത്രമാണ് ശരി എന്നല്ല.

ഒരേ ജെൻഡറിലുള്ള വ്യക്തിയോട് ലൈംഗിക ആകർഷണം തോന്നുന്നതാണ് സ്വവർഗലൈംഗികത അഥവാ ഹോമോസെക്ഷ്വാലിറ്റി. ഇതിൽ സ്ത്രീകളോട് മാത്രം ലൈംഗിക ആകർഷണം തോന്നുന്ന സ്ത്രീയെ ലെസ്ബിയൻ എന്നും, പുരുഷന്മാരോട് മാത്രം ലൈംഗിക ആകർഷണം തോന്നുന്ന പുരുഷനെ ഗേ എന്നുമാണ് പറയുക. ഇതല്ലാതെ വേറെയും സെക്ഷ്വൽ ഓറിയന്റേഷനുകളുമുണ്ട്. ഇതിൽ ഏത് സെക്ഷ്വൽ ഓറിയന്റേഷനാണ് ഒരു വ്യക്തിക്കുള്ളത് എങ്കിലും അത് തികച്ചും സാധാരണമാണ്. അല്ലാതെ ഒരു സെക്ഷ്വൽ ഓറിയന്റേഷൻ മാത്രം ശരിയും മറ്റുള്ളവ തെറ്റും ആവുന്നില്ല.

 

അല്ലെങ്കിലും ഇവിടെ പ്രായപൂർത്തിയായവർ എങ്ങനെ ജീവിക്കണമെന്ന്‌ ജഡ്‌ജ്‌ ചെയ്‌ത്‌ മാർക്കിടാൻ ആരെയും ആരും ഏർപ്പാടാക്കിയിട്ടില്ല. പിന്നെ, രണ്ട്‌ പേർ ഒന്നിച്ച്‌ ജീവിക്കുന്നതും പ്രണയിക്കുന്നതും സെക്‌സിനും കുഞ്ഞുങ്ങളെ ഉണ്ടാക്കാനും മാത്രമല്ല. ഏത്‌ ജെൻഡറിൽ പെട്ടവരായാലും 'പങ്കാളികൾ' - പങ്ക്‌ വെക്കുന്നവരാണ്‌... അത്‌ സുഖവും ദു:ഖവും വേറെ പലതുമാകാം. അതവരുടെ സൗകര്യം, കമന്റിടുന്നോരുടെ ചിലവിലൊന്നുമല്ലല്ലോ.

ആദിലയുടെയും നൂറയുടെയും ഇഷ്‌ടമൊക്കെ ആ വ്യക്‌തികളുടെ തീരുമാനമാണ്‌. അതിലെ എല്ലാ വശങ്ങളും അവരായിട്ട്‌ അനുഭവിച്ചോളും. അതിന്‌ ടെൻഷനാവാണ്ട്‌ നമ്മൾ നമ്മുടെ കാര്യം നോക്കിയാൽ മതി. ഇല്ലെങ്കിൽ? കാലാകാലം സ്വസ്‌ഥതയില്ലാതെ ഇങ്ങനെ ചൊറിഞ്ഞോണ്ട്‌ ജീവിക്കാം. അത്ര തന്നെ.
Dr. Shimna Azeez

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (13 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (26 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (29 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (34 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (51 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (3 hours ago)

കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു... സംസ്‌കാരം പിന്നീട്  (3 hours ago)

Malayali Vartha Recommends