ഭർത്താവ് മരിച്ച യുവതിയുടെ ഫോണിലേക്ക് ഒരു കോൾ; പിന്നീടത് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴി മാറി; പ്രണയം നടിച്ച് പാട്ടിലാക്കി തട്ടിയെടുത്തത് 45ലക്ഷം രൂപയും 100പവനും; പ്രതിക്ക് അപകടം പറ്റി ആശുപത്രിയിലായപ്പോൾ ആ സത്യം സ്ത്രീ തിരിച്ചറിഞ്ഞു; പിന്നെ സംഭവിച്ചത്!

വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായ പീഢനവും പണം തട്ടിയെടുക്കലും. തിരുവനന്തപുരം തിരുമല സ്വദേശിനിയായ 52കാരിയാണ് ഈ ദുരനുഭവം നേരിട്ടിരിക്കുന്നത്. കൊല്ലം ഇരവിപുരം സ്വദേശിയായ 46 കാരന്‍ സമജ് ആണ് പ്രതി. 45ലക്ഷം രൂപയും 100പവനുമാണ് യുവതിയുടെ കയ്യിൽ നിന്നും തട്ടിയെടുത്തത് . തട്ടിപ്പ് നടന്നത് ഇങ്ങനെയാണ്; ഭര്‍ത്താവ് മരിച്ചതോടെ രണ്ടു മക്കളുമായി താമസിക്കുകയായിരുന്നു തിരുമല സ്വദേശിനി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ ജോലി മകന് കിട്ടി. 2013ൽ സൗദിയില്‍ നിന്നും തന്റെ ഫോണിലേക്ക് ഒരു കോള്‍വന്നു. ശ്രീജയല്ലേ എന്ന് ചോദിച്ചപ്പോൾ അല്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. പക്ഷേ ആ കോള്‍ വീണ്ടും വന്നും. സ്ത്രീയുടെ കാര്യങ്ങൾ മനസിലാക്കിയ ശേഷം തന്റെ കര്യങ്ങൾ പറഞ്ഞു. താന്‍ വിവാഹമോചനം നേടിയ വ്യക്തിയാണ്. നിങ്ങളെ വിവാഹം കഴിക്കാമെന്ന ഉറപ്പ് നൽകി. നാട്ടിലെത്തിയ സമജ് സ്ത്രീയെ കണ്ടു.
മക്കളുമായി സംസാരിക്കുകയും ഇവരുടെ ബന്ധം ദൃഢമാകുകയും ചെയ്തു. മൂന്നു മാസം കഴിഞ്ഞ് വീണ്ടും തിരിച്ച് സൗദിയിലേക്ക് അദ്ദേഹം പോയി. ഇരുവരും ഫോണിലൂടെ സംസാരിക്കുന്നത് സ്ഥിരമായി. വിവാഹം കഴിച്ച് നാട്ടിൽ സെറ്റിലാകാമെന്ന് ഉറപ്പ് യുവതിക്ക് നൽകി. വീണ്ടും സമജ് നാട്ടിലെത്തി. അയാളുടെ വീട്ടിലും യുവതിയുടെ വീട്ടിലാണ് മാറി മാറി താമസിച്ചു. ജെആര്‍. എന്റര്‍പ്രൈസ്സ് എന്ന പേരില്‍ ഫുഡ് പ്രോഡക്ടിന്റെ ഒരു ബിസിനസ് പാര്‍ടന്‍ഷിപ്പിട്ട് തുടങ്ങി.
സ്ത്രീയുടെ കൈയില്‍ നിന്നു 5 ലക്ഷം രൂപയോളം തട്ടിയെടുത്തു . പക്ഷേ ബിസിനസ് വിജയിച്ചില്ല. മറ്റൊരു ആവശ്യമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും സ്ത്രീയോട് പറഞ്ഞു. വീണ്ടും ബിസിനസ്സിന്റെ പേര് പറഞ്ഞ് 30 ലക്ഷം രൂപയും 100 പവന്‍ സ്വര്‍ണവും കൈക്കലാക്കി. സമജ് സ്ത്രീയുടെ മകന്റെ പേരില്‍ 5 ലക്ഷം രൂപ വിലയുള്ള കാർ വാങ്ങിക്കുകയും ചെയ്തു. 2019ല്‍ സമജിന് അപകടം പറ്റി.
ആശുപത്രിയില്‍ അഡ്‌മിറ്റായിരുന്നപ്പോഴാണ് സമജ് വിവാഹമോചനം നേടിയിട്ടില്ലെന്നും ഭാര്യയും കുടുംബവുമായി താമസിക്കുകയാണെന്നും സ്ത്രീ മനസിലാക്കിയത്. ഇതോടെ സമജില്‍ നിന്നും സ്ത്രീ പിരിയുവാൻ തുടങ്ങി. അയാളോട് പണം ചോദിച്ചപ്പോൾ തിരിച്ച് നൽകിയില്ല. അങ്ങനെയാണ് യുവതി പരാതിയുമായെത്തിയത്. ഏപ്രില്‍ 29ന് പൂജപ്പുര പൊലീസ് സമജിനെ കൊല്ലത്ത് നിന്ന് കസ്റ്റഡിയിലെടുക്കുകയുണ്ടായി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ് സമജ്. ജാമ്യാപേക്ഷ രണ്ടുവട്ടം കോടതി തള്ളി.
https://www.facebook.com/Malayalivartha
























