ക്ഷേത്ര നിര്‍മ്മാണം നിര്‍ണായക ഘട്ടത്തിലേക്ക്... അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വ്വഹിക്കും....

അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വ്വഹിക്കും. ഇതോടെ ക്ഷേത്ര നിര്‍മ്മാണം നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുന്നു. ശ്രീകോവില്‍ നിര്‍മ്മാണത്തിനായി രാജസ്ഥാനിലെ മക്രാനയിലെ വെളുത്ത മാര്‍ബിളുകളാണ് ഉപയോഗിക്കുന്നത്.
അയോധ്യയിലെത്തുന്ന യോഗി രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ പുരോഗതിയും വിലയിരുത്തും. രാജ്യത്തുടനീളമുള്ള സന്യാസിമാരെയും പ്രമുഖരെയും ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
അയോദ്ധ്യ ക്ഷേത്ര നിര്‍മാണം 2025 ആകുന്നതോടെ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിര്‍മ്മാണച്ചെലവായി കണക്കുക്കൂട്ടല്‍. .3000 കോടിയിലധികം രൂപ ഇതിനകം ക്ഷേത്ര ട്രസ്റ്റിന് സംഭാവന ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍.
ക്ഷേത്ര നിര്‍മാണത്തിനായി രാജസ്ഥാന്‍ കല്ലുകളും മാര്‍ബിളുമാണ് ഉപയോഗിക്കുന്നത്. നാലുലക്ഷം ക്യൂബിക് അടി കല്ല് ഇതിനായി ഉപയോഗിക്കും. ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. ഓരോ നിലയ്ക്കും 20 അടി ഉയരമുണ്ടായിരിക്കും. ക്ഷേത്രത്തിന് മൂന്നുനിലകള്‍ ഉണ്ടായിരിക്കും. ഒന്നാം നിലയിലായിരിക്കും രാം ദര്‍ബാര്‍. താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിര്‍മാണം 2023 അവസാനത്തോടെ പൂര്‍ത്തിയാകും.
ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും.
രാമ നവമി ദിവസം ഉച്ചയ്ക്ക് സൂര്യരശ്മികള്‍ ജനലിലൂടെ രാം ലല്ലയുടെ വിഗ്രഹത്തില്‍ പതിക്കുന്ന രീതിയിലാണ് ക്ഷേത്ര നിര്‍മാണം.
ആധുനിക ആര്‍ട്ട് ഡിജിറ്റല്‍ മ്യൂസിയം, സന്യാസിമാര്‍ക്കായുള്ള ഇടം,ഓഡിറ്റോറിയം, ഭരണനിര്‍വഹണ കാര്യാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് ക്ഷേത്ര സമുച്ചയം.
മുംബൈ,ഡല്‍ഹി, മദ്രാസ്, ഗുവാഹത്തി എന്നിവിടങ്ങളിലെ ഐഐടിയില്‍ നിന്നുള്ള വിദഗ്ധരുടെ മേല്‍ നോട്ടത്തിലാണ് രാമക്ഷേത്ര കോംപ്ലക്‌സിന്റെ നിര്‍മ്മാണം.
"
https://www.facebook.com/Malayalivartha
























