Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

മൈനര്‍ പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസ് : എട്ടാം പ്രതി പീരുമേട് അജീഷിന് അറസ്റ്റ് വാറണ്ട് ... ജൂണ്‍ 15 നകം അറസ്റ്റ് ചെയ്യാന്‍ തലസ്ഥാനത്തെ പോക്‌സോ കോടതി ഉത്തരവ്, ചുംബന സമര സംഘാടകന്‍ രാഹുല്‍പശുപാലനും രശ്മി നായരും അഞ്ചും ആറും പ്രതികള്‍

01 JUNE 2022 11:31 AM IST
മലയാളി വാര്‍ത്ത

More Stories...

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി

കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..

രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

മൈനര്‍ പെണ്‍കുട്ടികളെയടക്കം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസില്‍ കോടതിയില്‍ ഹാജരാകാത്ത എട്ടാം പ്രതി പീരുമേട് സ്വദേശി അജീഷിന് അറസ്റ്റ് വാറണ്ട്. ജൂണ്‍ 15 നകം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തലസ്ഥാനത്തെ പോക്‌സോ കോടതി ജഡ്ജി എം..പി.ഷിബു ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടു.


ചുംബന സമര സംഘാടകരായ രാഹുല്‍ പശുപാലനും രശ്മി. ആര്‍. നായരും കേസില്‍ അഞ്ചും ആറും പ്രതികളാണ്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 228 പ്രകാരം വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്താതാനായാണ് പ്രതികള്‍ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടത്. കുറ്റ സ്ഥാപനത്തില്‍ രണ്ടു വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന വാറണ്ട് , സെഷന്‍സ് വിചാരണ കേസായതിനാല്‍ ക്രൈം ബ്രാഞ്ചു കുറ്റപത്രവും കേസ് റെക്കോര്‍ഡുകളും പരിശോധിച്ച് കോടതി സ്വമേധയാ തയ്യാറാക്കുന്ന കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചാണ് കുറ്റം ചുമത്തുന്നത്.

 


കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിച്ച് പെണ്‍വാണിഭം നടത്തിയ സംഘാംഗങ്ങളായ കാസര്‍ഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാ , കൊള്ളസംഘത്തലവനുമായ അക്ബര്‍ എന്ന അബ്ദുള്‍ ഖാദര്‍ (31) , ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30) , പാലക്കാട് സ്വദേശി ആശിഖ് (34) , മൈനര്‍ പെണ്‍കുട്ടികളെ എത്തിച്ച ബാംഗ്‌ളൂര്‍ സ്വദേശിയായ ബ്രോക്കര്‍ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആര്‍.നായര്‍ (27) , ഭര്‍ത്താവ് രാഹുല്‍ പി.എസ് എന്ന രാഹുല്‍ പശുപാലന്‍ (29) , കാസര്‍ഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21) , വിളപ്പില്‍ശാല സ്വദേശി സുല്‍ഫിക്കര്‍ (31) , താമരശ്ശേരി സ്വദേശി അച്ചായന്‍ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30) , എറണാകുളം സ്വദേശി ദിലീപ് ഖാന്‍ (31) , താമരശ്ശേരി സ്വദേശി ജോയ്ല്‍സ് ജോസഫ് (30) എന്നിവരാണ് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് കേസിലെ ഒന്നു മതല്‍പതിമൂന്ന് വരെയുള്ള പ്രതികള്‍.

ബാംഗ്‌ളൂരില്‍ നിന്ന് മൈനര്‍ പെണ്‍കുട്ടികളെ വേശ്യാവൃത്തിക്കായി കടത്തിക്കൊണ്ടു വന്നതിന് പ്രതികള്‍ക്കെതിരെ കര്‍ണ്ണാടകത്തിലും കുട്ടിക്കടത്ത് കേസുണ്ട്. രാഹുല്‍ പശുപാലന്‍ 14 മാസവും രശ്മി. ആര്‍. നായര്‍ 10 മാസക്കാലവും ജയിലില്‍ റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചത്.

 


2015 ജനുവരി - നവംബര്‍ മാസക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം സൈബര്‍ സെല്ലിന് ഓണ്‍ലൈന്‍ പെണ്‍വാണിഭത്തെപ്പറ്റി ലഭിച്ച പരാതിയിലാണ് ആദ്യ അന്വേഷണം നടന്നത്. കുട്ടികളോട് ലൈംഗിക ആകര്‍ഷണവും ആസക്തിയുമുണ്ടാക്കുന്ന ഫേസ് ബുക്കിലെ പെഡോഫൈല്‍ (ുലറീളശഹല) പേജായ കൊച്ചു സുന്ദരികള്‍ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്മിന്‍ സൗദി അറേബ്യയിലായതിനാലും സൈബര്‍ സെല്‍ പരാതിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഫയല്‍ ക്ലോസ് ചെയ്തു.


എന്നാല്‍ രണ്ടാമത് വീണ്ടും പരാതിയുയര്‍ന്ന സാഹചര്യത്തില്‍ തിരുവനന്തപുരം സൈബര്‍ പോലീസ് സ്റ്റേഷനില്‍ ക്രൈം 34 / 2015 നമ്പരായി സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് ' ഓപ്പറേഷന്‍ ബിഗ്ഡാഡി ' എന്ന പേരില്‍ ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫെയ്‌സ് ബുക്ക് ഗ്രൂപ്പായ ' സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് ' (ലെഃൗമഹഹ്യ ളൃൗേെൃമലേറ ങമഹഹൗ)െ ( ലൈംഗിക നിരാശരായ ( മോഹഭംഗം സംഭവിച്ച ) മലയാളികള്‍ ) എന്ന ഗ്രൂപ്പിലെ ഒരംഗമെന്ന നിലയിലാണ് ഒരാള്‍ പരാതിപ്പെട്ടത്. ഫെയ്‌സ് ബുക്കില്‍ പെട്ടെന്ന് ആവിര്‍ഭവിച്ച് പൊന്തി വന്ന ' കൊച്ചു സുന്ദരികള്‍ ' എന്ന പേജ് സൈറ്റിനെക്കുറിച്ചാണ് വീണ്ടും പരാതി വന്നത്.

 


പുതുമുഖ നടിമാരെ തേടുന്ന റിക്രൂട്ട്‌മെന്റ് സൈറ്റായ 'ലൊക്കാന്റോ' (ഘീരമിീേ) യില്‍ കേരളം അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ പെണ്‍വാണിഭത്തിന് കളമൊരുക്കിയത്. ' കൊച്ചു സുന്ദരികള്‍ ' എന്ന സൈറ്റുണ്ടാക്കി ആ പേജില്‍ അക്ബര്‍ വിവിധ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ രേഖപ്പെടുത്തി ഒമ്പത് പരസ്യങ്ങള്‍ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മൂന്ന് സിവിലിയന്‍സിനെക്കൊണ്ട് ( സായുധ സേനയില്‍ അംഗമല്ലാത്ത സാധാരണ പൗരന്‍മാരെക്കൊണ്ട് ) മൂന്ന് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു. ലൊക്കാന്റോ സൈറ്റിലുള്ള കേരള സംസ്ഥാനം അടിസ്ഥാനമായി പരസ്യങ്ങള്‍ ചെയ്യുന്ന വ്യക്തികളുമായി ചാറ്റിങ്ങ് തുടങ്ങി. അങ്ങനെ ക്രൈംബ്രാഞ്ചിന് അക്ബറുമായി ബന്ധപ്പെടാന്‍ സാധിച്ചു.
ഒമ്പത് പരസ്യങ്ങളില്‍ കാണപ്പെട്ട വിവിധ നമ്പരുകളില്‍ നിന്നും ഒരു നമ്പരില്‍ ക്രൈം ബ്രാഞ്ച് ഇടപാടുകാരെന്ന വ്യാജേന വിളിച്ചു. തങ്ങളുടെ മുതലാളികളായ രണ്ടു പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്നും വിഴിഞ്ഞത്ത് ഭൂമിയിടപാടിനാണ് വരുന്നതെന്നും അറിയിച്ചു. തങ്ങള്‍ക്ക് അഞ്ച് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്നും അതില്‍ ഒരു പെണ്‍കുട്ടി മൈനറും മറ്റൊന്ന് മോഡലുമായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ അക്ബര്‍ സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചുള്ള രശ്മി നായരുടെ മേനി കാട്ടുന്ന ബിക്കിനിയിലുള്ള (അല്‍പ സ്‌നാന വസ്ത്രം ധരിച്ച) ചൂടേറിയ നഗ്‌ന രംഗങ്ങള്‍ അയക്കാന്‍ തുടങ്ങി. രശ്മിക്ക് എണ്‍പതിനായിരം രൂപ അക്ബര്‍ ആവശ്യപ്പെട്ടു. വിലപേശലില്‍ അമ്പതിനായിരം - അറുപതിനായിരം രൂപയ്ക്ക് രശ്മിയുടെ ഇടപാട് ഉറപ്പിച്ചു. കന്യകമാരായ മൈനര്‍ പെണ്‍കുട്ടികള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം അക്ബര്‍ ആവശ്യപ്പെടുകയും ചെയ്തു. ഡ്യൂപ്പിനെക്കൊണ്ട് വന്ന് വയസ്സ് കുറച്ച് പറഞ്ഞാല്‍ തങ്ങള്‍ക്ക് എങ്ങനെ അറിയാന്‍ പറ്റുമെന്ന് ചേദിച്ചപ്പോള്‍ ആധാര്‍ കാര്‍ഡ് സഹിതം മൈനര്‍ പെണ്‍കുട്ടികളെ എത്തിക്കാമെന്ന് അക്ബര്‍ ഉറപ്പ് നല്‍കുകയായിരുന്നു. രാഹുലും രശ്മിയും കൂടുതല്‍ പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കുമെന്നും അക്ബര്‍ പറഞ്ഞു. മൊത്തം അഞ്ച് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു.


കരാര്‍ വ്യവസ്ഥ പ്രകാരം ബാംഗ്‌ളൂര്‍ നിവാസിയായ ബ്രോക്കര്‍ ലിനീഷ് മാത്യു 16 ഉം 17 ഉം വയസ്സുള്ള സഹോദരിമാരായ രണ്ടു മൈനര്‍ പെണ്‍കുട്ടികളുമായി ബംഗ്‌ളുരുവില്‍ നിന്ന് വിമാന മാര്‍ഗ്ഗം കൊച്ചി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടായ നെടുമ്പാശേരി വിമാനത്താവളത്തില്‍ 2015 നവംബര്‍ 18 ഉച്ചയ്ക്ക് 2.17 ന് പറന്നിറങ്ങി. നേരത്തേ തന്നെ എയര്‍പോര്‍ട്ടില്‍ നിലയുറപ്പിച്ചിരുന്ന ക്രൈംബ്രാഞ്ച് ലിനീഷിനെയും രണ്ടു പെണ്‍കുട്ടികളെയും വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഉടന്‍ കസ്റ്റഡിയിലെടുത്തു.
എയര്‍പോര്‍ട്ടിന് സമീപമുള്ള ലോഡ്ജില്‍ ലീനീഷിന് വേണ്ടി മുറിയെടുത്ത് കാത്തിരുന്ന അക്ബറിനെ വൈകിട്ട് 6 മണിയോടെ അറസ്റ്റ് ചെയ്തു. അതേ സമയം ഒരു മൈനര്‍ പെണ്‍കുട്ടിയുമായി കാറില്‍ വന്ന മൂന്നു പേര്‍ പോലീസിനെക്കണ്ട മാത്രയില്‍ കാറുമായി മുങ്ങി.

 


അക്ബറും ലിനീഷും രണ്ടു മൈനര്‍ പെണ്‍കുട്ടികളും അതേ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലിരിക്കേ രാത്രി 11 മണിയോടെ അക്ബറിന്റെ മൊബൈല്‍ ഫോണിലേക്ക് രശ്മിയുടെ ഒരു എസ്.എം.എസ് എത്തി. ' എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും ഇന്ന് ജോലി ഇല്ലേ ' യെന്നും ചോദിച്ചായിരുന്നു രശ്മി സന്ദേശം അയച്ചത്. ക്രൈംബ്രാഞ്ച് നിര്‍ദേശ പ്രകാരം അക്ബര്‍ രശ്മിയോട് ഹോട്ടലില്‍ വരാനാവശ്യപ്പെട്ടു. കുറച്ച് സമയത്തിനകം രശ്മിയും രാഹുലും അവരുടെ കുട്ടിയുമായി ഹോട്ടലില്‍ എത്തി. തുടര്‍ന്ന് എല്ലാവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി ജയിലിലേക്ക് റിമാന്റ് ചെയ്തു. മൈനര്‍ പെണ്‍കുട്ടികളെ കോടതിയുത്തരവ് പ്രകാരം മഹിളാ മന്ദിരത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ശിശുക്കളെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് കൈമാറി.

 


രാഹുല്‍ രശ്മിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതായും ഇടപാടുകള്‍ക്ക് സഹായിയായും കാര്യസ്ഥനായും പ്രവര്‍ത്തിച്ചതായും പണത്തിന് വേണ്ടി രശ്മിയെ കൊണ്ടു പോകുന്നതായും പ്രോസ്റ്റിറ്റിയൂഷനില്‍ നിന്ന് ലഭിക്കുന്ന പണത്തില്‍ നിന്നും പങ്ക് പറ്റുന്നതായും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. രാഹുല്‍ ഫെയ്‌സ് ബുക്ക് ഊര്‍ജിതമായി ഉപയോഗിച്ച് രശ്മിയുടെ അല്‍പ സ്‌നാന വസ്ത്രം ധരിച്ച നഗ്‌ന ഫോട്ടോകള്‍ അപ് ലോഡ് ചെയ്ത് രശ്മിക്ക് വേണ്ടി ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനായുള്ള ഒരു പ്രതിച്ഛായ സൃഷ്ടിച്ചെടുത്തതായും എല്ലാം ബിസിനസ്സിന്റെ പുരോഗതിക്ക് വേണ്ടിയാണന്നും ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. അതിനാലാണ് അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനം (തടയല്‍) നിയമം രാഹുലിന് മേല്‍ ചുമത്തിയതെന്നും ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. ഏഴ് മാസമായി തങ്ങള്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തുന്നതായ രാഹുലിന്റെ കുറ്റസമ്മത മൊഴിയും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൊച്ചി മറൈന്‍ ഡ്രൈവിലും മറ്റുമായി 2014 ല്‍ നടത്തിയ ( കിസ് ഓഫ് ലവ് ) ചുംബന സമരത്തിന് നേതൃത്വം കൊടുത്ത് ചുക്കാന്‍ പിടിച്ചത് രാഹുലും രശ്മിയുമായിരുന്നു. തുടര്‍ന്ന് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് ബിസിനസ്സിലേക്ക് കടക്കുകയായിരുന്നു. കിസ് ഓഫ് ലവിലും രാഹുലിനും രശ്മിക്കും ജയ് വിളിച്ചവര്‍ ഓണ്‍ ലൈന്‍ വാണിഭം പുറത്തായതോടെ മധുരിച്ച് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാത്ത സ്ഥിതിയിലായി.

 


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 - ബി (ക്രിമിനല്‍ ഗൂഢാലോചന) , 366 എ (മൈനറായ പെണ്‍കുട്ടിയെ അവിഹിത സംഗത്തിന് കൈവശപ്പെടുത്തല്‍) , 370 (1) ( പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു വന്ന് രഹസ്യമായി താമസിപ്പിച്ച് പെണ്‍വാണിഭം നടത്തല്‍) , 212 (കുറ്റക്കാരെ ഒളിവില്‍ പാര്‍പ്പിക്കല്‍) , 34 (പൊതു ഉദ്ദേശ്യകാര്യസാദ്ധ്യത്തിനായുളള കൂട്ടായ്മ) എന്നീ വകുപ്പുകളും 2012 ലെ പോക്‌സോ (ലൈംഗിക കുറ്റ കൃത്യങ്ങളില്‍ നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണം) നിയമത്തിലെ വകുപ്പുകളായ 13 (ബി) , (സി) , 14 എന്നീ വകുപ്പുകളും അനാശാസ്യ പ്രവര്‍ത്തനം (തടയല്‍) നിയമത്തിലെ വകുപ്പുകളായ 4 (1) , 2 (എ), (ബി) , (സി) , 5 (എ), (ബി), (സി) എന്നീ വകുപ്പുകളും വിവര സാങ്കേതിക വിദ്യ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കോടതി സെഷന്‍സ് കേസെടുത്തത്.
2019 നവംബര്‍ 23 നാണ് അന്വേഷണം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (21 minutes ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (31 minutes ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (39 minutes ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

മറുപടിയുമായി പിണറായി വിജയൻ  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൊജ്തബ ഖമേനി കോമയില്‍;  (1 hour ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (1 hour ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (2 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (2 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (3 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (3 hours ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (3 hours ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends