സഹിക്കെട്ട് ഒടുവില്‍.....വിവാഹം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ തയ്യാറായില്ല... മകളെയും ഭാര്യയെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് പിതാവ്

സഹിക്കെട്ട് ഒടുവില്‍..... വിവാഹം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ മകള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ തയ്യാറായില്ല... മകളെയും ഭാര്യയെയും പിതാവ് കൊലപ്പെടുത്തി.
മെഹബൂബ് നഗര്‍ ജില്ലയിലെ ജൈനല്ലിപ്പൂരിലാണു സംഭവം നടന്നത്. നിര്‍മാണ തൊഴിലാളിയായ ദല്ലയ്യ കൃഷ്ണയ്യയാണ് ഇരുപത്തിമൂന്നുകാരിയായ മകള്‍ സരസ്വതിയെയും ഭാര്യ കാലമ്മയെയും തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.
ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷ്ണയ്യ അപകടനില തരണം ചെയ്തതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. മേയ് 8നായിരുന്നു സരസ്വതിയും അയല്‍ഗ്രാമത്തിലെ കര്‍ഷകനായ വെങ്കിടേഷും തമ്മിലുള്ള വിവാഹം.
കുറച്ചുനാള്‍ കഴിഞ്ഞ് സ്വന്തം വീട്ടിലെത്തിയ സരസ്വതി മടങ്ങിപ്പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ചു. തന്നെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചതാണെന്നും വെങ്കിടേഷിനെ ഇഷ്ടമല്ലെന്നും സരസ്വതി മാതാപിതാക്കളോടു പറഞ്ഞു. തന്റെ ഭാര്യയെ തിരച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് വെങ്കിടേഷ് കൃഷ്ണയ്യയെ വിളിച്ചു. സമ്മര്‍ദ്ദത്തിലായ ഇയാള്‍ ഭാര്യയോടു കാര്യം പറഞ്ഞെങ്കിലും കാലമ്മ മകളെ പിന്തുണയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച പന്ത്രണ്ടരയോടെ ഉറക്കത്തിലായ കാലമ്മയെയും സരസ്വതിയെയും കൃഷ്ണയ്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി.
ബന്ധുവായ കേശവുലുവിനെ വിളിച്ച് കൊലപാതകത്തെക്കുറിച്ചു പറഞ്ഞശേഷം താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും കൃഷ്ണയ്യ അറിയിച്ചു
കേശവുലു മറ്റ് ബന്ധുക്കളെയും കൂട്ടി വീട്ടിലെത്തിയപ്പോള്‍ മൂന്നുപേരും അബോധാവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മകളും ഭാര്യയും മരിച്ചു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൃഷ്ണയ്യ അപകടനില തരണം ചെയ്തു.
" f
https://www.facebook.com/Malayalivartha























