ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഈ മാസം ഏഴിന് പരിഗണിക്കും; ബാലചന്ദ്രകുമാര്‍ സംഭാഷണം റെക്കോഡ് ചെയ്ത ഉപകരണം കണ്ടെത്തണമെന്ന് കോടതി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഈ മാസം ഏഴിന് വീണ്ടും കോടതി പരിഗണിക്കും. പ്രോസിക്യൂഷന്‍ പഴയ രേഖകളാണ് ഹാജരാക്കുന്നതെന്ന് വ്യാഴാഴ്ച കേസ് പരിഗണിക്കുന്നതിനിടെ പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ പറയുന്നസമയം ദിലീപ് ജയിലിലായിരുന്നു. ദിലീപിന്റെ വീട്ടുജോലിക്കാരനായ ദാസനെ അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാദം തെറ്റെന്നും അഭിഭാഷകന്‍ ബി രാമന്‍പിള്ള പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ ബാലചന്ദ്രകുമാര്‍ സംഭാഷണം റെക്കോഡ് ചെയ്ത ഉപകരണമെവിടെയെന്ന് വിചാരണ കോടതി. കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി പരിഗണിക്കവെയാണ് ചോദ്യം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയോ എന്നും കോടതി ചോദിച്ചു.നടിയെ അക്രമിച്ച കേസില്‍ അഭിഭാഷകര്‍ വിചാരണ കോടതിയിലേക്ക്അതിനുള്ള അപേക്ഷ നേരത്തെ നല്‍കിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ ആരോപണെത്തെയും വിചാരണ കോടതിയില്‍ പ്രതിഭാഗം നിഷേധിച്ചു. ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസനെ അഭിഭാഷകര്‍ ഇടപെട്ട് മൊഴിമാറ്റിച്ചുവെന്ന ആരോപണത്തെയും പ്രതിഭാഗം തള്ളി.
ദാസനുമായി കൂടിക്കാഴ്ച നടന്നുവെന്ന് പറയപ്പെടുന്ന ദിവസം താന്‍ കൊവിഡ് ബാധിതനായിരുന്നുവെന്നാണ് രാമന്‍പിള്ള കോടതിയെ അറിയിച്ചത്. കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാലിന് ദിലീപ് അയച്ചെന്ന് പറയപ്പെടുന്ന ഭീഷണിക്കത്ത് അന്വേഷണസംഘം വ്യാജമായി സൃഷ്ടിച്ചതാണെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു.
https://www.facebook.com/Malayalivartha

























