ബസ് കയറി നാലുവയസുകാരിക്ക് ദാരുണാന്ത്യം

ചെറുതോണിയില്‍ സ്‌കൂള്‍ ബസ് കയറി പ്ലേ ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സ്‌കൂള്‍ മാനേജ്‌മെന്റ്. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ക്ലാസ് മുറിയിലേക്ക് കുട്ടികള്‍ വഴി തെറ്റിച്ചോടിയതാണ് അപകടകാരണമെന്നും സ്‌കൂള്‍ അധികൃതര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. അപകടം നടക്കുന്ന സമയത്ത് രണ്ട് അദ്ധ്യാപകരും ആയമാരും ഉണ്ടായിരുന്നുവെന്നും അപകടത്തിന്റെ ഞെട്ടലില്‍ നിന്നും ആരും മുക്തരായിട്ടില്ലെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഹെയ്‌സല്‍ ബെന്‍ (നാല്) സ്‌കൂള്‍ ബസ് കയറി മരിച്ചത്. ഇനയ ഫൈസല്‍ എന്ന കുട്ടിക്ക് കാല്‍പാദത്തിനും ഗുരുതര പരിക്കേറ്റു. സ്‌കൂള്‍ ബസില്‍ നിന്നിറങ്ങിയ ശേഷം ഹെയ്‌സലും ഇനയയും ബസിന്റെ പുറകിലൂടെ ക്ലാസിലേക്ക് നടന്നു പോകുകയായിരുന്നു.
ഈ സമയമെത്തിയ മറ്റൊരു ബസ് കുട്ടികളെ ഇടിക്കുകയായിരുന്നു. ബസ് ഹെയ്‌സലിന്റെ ശരീരത്തില്‍ കൂടി കയറി ഇറങ്ങി. സംഭവം കണ്ട അദ്ധ്യാപകരും മറ്റ് ബസ് െ്രെഡവര്‍മാരും പരിക്കേറ്റ കുട്ടികളെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹെയ്‌സലിനെ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























