മഴ കനക്കുന്നു... സംസ്ഥാനത്ത് കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തമാകാന്‍ സാധ്യത; നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത; ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത; ഇന്ന് 5 ജില്ലയില്‍ യെല്ലോ ജാഗ്രത; പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം

പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. അതിനിടെ സംസ്ഥാനത്ത് കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് വ്യാഴാഴ്ച വ്യക്തമാക്കിയത്. ജൂണ്‍ 3,5,6 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത.
അതേസമയം രാജ്യത്ത് കാലവര്‍ഷം എത്തിയതിന് പിന്നാലെ പ്രളയ മുന്നൊരുക്കങ്ങളുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ ദുരന്ത നിവാരണ സേന ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാലുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. 67 സംഘങ്ങളെ വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും. എല്ലാ സംസ്ഥാനങ്ങളുമായും തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടിക്കാഴ്ചയില്‍ എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. 14 സംഘങ്ങളെ നേരത്തെ വിന്യസിച്ചെന്നും അതുല്‍ കര്‍വാല്‍ പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ആറാം തിയതിവരെ വിവിധ ജില്ലകളില്‍ യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലര്‍ട്ട്. മറ്റന്നാള്‍ പത്തനംതിട്ട, ഇടുക്കി ജില്ലയിലും ആറാം തീയതി ഇടുക്കി ജില്ലയിലുമാണ് യെല്ലോ ജാഗ്രത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം കേരള തീരത്ത് നിന്ന് ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിച്ചിട്ടുണ്ട്.
ജൂണ്‍ ആദ്യ ആഴ്ച തെക്കന്‍ കേരളത്തില്‍ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഈ കാലയളവില്‍ സാധാരണ ലഭിക്കുന്ന മഴയെക്കാള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയെന്നാണ് പ്രവചനം. മറ്റുള്ള ജില്ലകളില്‍ ആദ്യ സാധാരണയെക്കാള്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യത. രണ്ടാമത്തെ ആഴ്ചയില്‍ എല്ലാ ജില്ലകളിലും സാധാരണ ഈ കാലയളവില്‍ ലഭിക്കുന്ന മഴയെക്കാള്‍ കുറവ് മഴ ലഭിക്കാനാണ് സാധ്യതയെന്നും പ്രവചനമുണ്ട്.
അതേസമയം മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്‌നാട് തീരം, തെക്ക്പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക്കിഴക്കന്‍ അറബിക്കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേല്‍പ്പറഞ്ഞ പ്രദേശങ്ങളിലും തീയതികളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. എല്ലാവരും ജാഗ്രതാ നിര്‍ദേശം കൃത്യമായി പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
" f
https://www.facebook.com/Malayalivartha

























