ചേര്‍ത്തലയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്.... തലയ്‌ക്കേറ്റ 13 പരുക്കുകള്‍ ഉള്‍പ്പെടെ ആകെ 28 പരുക്കുകള്‍ മൃതദേഹത്തിലുണ്ടായിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഭര്‍ത്താവ് അറസ്റ്റില്‍, പ്രതിയെ ഇന്നു തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും

ചേര്‍ത്തലയില്‍ നവവധുവിനെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്....
കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ചേര്‍ത്തല കാളികുളം അനന്തപുരം വീട്ടില്‍ ഹേന (42) കഴിഞ്ഞ 26ന് കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് അപ്പുക്കുട്ടന്‍ (50) അറസ്റ്റിലായി. തലയ്ക്ക് ഉള്‍പ്പെടെ സാരമായി പരുക്കേറ്റ ഹേനയെ അപ്പുക്കുട്ടനും സുഹൃത്തുക്കളും ചേര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുളിമുറിയില്‍ തലയിടിച്ചുവീണ് പരുക്കേറ്റെന്നായിരുന്നു ആശുപത്രിയില്‍ ഇവര്‍ പറഞ്ഞത്. പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. രണ്ടു ദിവസം കഴിഞ്ഞാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചത്. തലയ്‌ക്കേറ്റ 13 പരുക്കുകള്‍ ഉള്‍പ്പെടെ ആകെ 28 പരുക്കുകള്‍ മൃതദേഹത്തിലുണ്ടായിരുന്നെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ ഹേനയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.
തുടര്‍ന്ന് ചേര്‍ത്തല സിഐ ബി.വിനോദ്കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്നു തെളിഞ്ഞത്. കുളിമുറിയില്‍ തെന്നി വീണാണ് ഹേന മരിച്ചതെന്ന മൊഴിയില്‍ അപ്പുക്കുട്ടന്‍ ഉറച്ചുനിന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കൊല്ലം കരിങ്ങന്നൂര്‍ ഏഴാംകുറ്റി 'അശ്വതി' യില്‍ എസ്.പ്രേംകുമാറിന്റെയും ഇന്ദിരയുടെയും മകളാണ് ഹേന. കഴിഞ്ഞ ഒക്ടോബര്‍ 25ന് ആയിരുന്നു വിവാഹം.കൂടുതല്‍ സ്ത്രീധനത്തിനായി കഴിഞ്ഞ 7 മാസം ഹേന നേരിട്ടത് കടുത്ത പീഡനമാണെന്ന് വീട്ടുകാര്‍ പറയുന്നു. ഹേനയ്ക്ക് ചെറുപ്പം മുതല്‍ നേരിയ മാനസികാസ്വാസ്ഥ്യമുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് പാരമ്പര്യ വൈദ്യനായ അപ്പുക്കുട്ടനുമായി വീട്ടുകാര്‍ വിവാഹം നടത്തിയത്.
മകളെ പൊന്നുപോലെ നോക്കാമെന്നായിരുന്നു അപ്പുക്കുട്ടന്റെ ഉറപ്പ്. 80 പവന്‍ സ്ത്രീധനം നല്‍കിയാണ് വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ ഉടന്‍ ഭര്‍തൃവീട്ടിലേക്ക് വാഷിങ് മെഷീന്‍, ഫ്രിജ്, ടെലിവിഷന്‍ എന്നിവ വാങ്ങി നല്‍കി. മകളുടെ ചെലവിലേക്കായി മാസം തോറും 15000 രൂപ നല്‍കിയിരുന്നെന്നും ഹേനയുടെ വീട്ടുകാര്‍ പറയുന്നു.
പാരമ്പര്യ ആയുര്‍വേദ വൈദ്യനാണ് അപ്പുക്കുട്ടന്‍. അപ്പുക്കുട്ടന്‍ പലതവണയായി ഭാര്യാ പിതാവിനോടു പണവും സാധനങ്ങളും ആവശ്യപ്പെട്ടിരുന്നു. സ്ഥലത്തിന്റെ ആവശ്യത്തിലേക്ക് 7 ലക്ഷം രൂപ അടുത്തിടെ ആവശ്യപ്പെട്ടത് ഭാര്യാപിതാവ് നല്‍കിയില്ല. ഇതാണോ കൊലപാതകത്തിലേക്കു നയിച്ചതെന്നും പരിശോധിക്കുന്നുണ്ട്.
വിവാഹ സമയത്ത് ഹേനയ്ക്ക് വീട്ടുകാര്‍ 80 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നു. താന്‍ ചെയ്യുന്ന ജോലികള്‍ക്ക് അപ്പുക്കുട്ടന്‍ കുറ്റം പറയാറുണ്ടെന്നും മര്‍ദിക്കാറുണ്ടെന്നും ഹേന വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ കൂട്ടിക്കൊണ്ടുവരാന്‍ പോയപ്പോള്‍ വരുന്നില്ലെന്നായിരുന്നു ഹേനയുടെ മറുപടിയെന്നും പിതാവ് പറഞ്ഞു. പ്രതിയെ ഇന്നു തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും.
"
https://www.facebook.com/Malayalivartha

























