'മോദി സര്‍ക്കാര്‍ വലതുപക്ഷ നയങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു, ഇടതു സര്‍ക്കാരിന്റേത് വ്യത്യസ്ത നയം, കേന്ദ്രത്തിന്റെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ല'; കേന്ദ്ര സര്‍ക്കാരിനെ ആഞ്ഞടിച്ച് മുഖ്യമന്ത്രി..

ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പല സര്‍വേകളും രാജ്യത്ത് നടക്കുന്നുണ്ട് എന്നായുരുന്നു പിണറായിയുടെ പ്രധാന ആരോപണം. എന്നാല്‍ കേന്ദ്രം മാത്രമല്ല കേരളവും സര്‍വെ നടത്താറുണ്ട്. അതൊരിക്കലും ജനങ്ങളെ ഭിന്നിപ്പിക്കാനല്ല. പരമദരിദ്രരായ കുടുംബങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനാണ് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പോരായ്മകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഓരോന്നും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കാണ് ഇടതുസര്‍ക്കാര്‍ പ്രധാന ശ്രദ്ധ നല്‍കുന്നത്. സമഗ്രമായ വികസനമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യം. അത് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയാണ്
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന അജണ്ടയില്‍ നിന്നും വ്യത്യസ്തമായ നിലപാടുകളാണ് കേരളം സ്വീകരിക്കുന്നത്. മാത്രമല്ല ജനങ്ങള്‍ക്കെതിരായ നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നതെങ്കില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനങ്ങളാണ് ഇടത് പക്ഷം സ്വീകരിച്ചത്. ജനങ്ങളെ ദ്രോഹിക്കുന്ന തരത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കരുതെന്ന് കേന്ദ്രത്തോട് ആദ്യം അഭ്യര്‍ത്ഥിക്കുന്നു. പിന്നോട്ടില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നിടത്ത് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനം നടത്താന്‍ ഞങ്ങളെ ഏല്‍പ്പികുവെന്ന് സംസ്ഥാനം ആവശ്യപ്പെടുന്നു. എന്നാല്‍ അതില്‍ നിന്നും സംസ്ഥാനത്തെ ഒഴിവാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളം വരെ അതിന്റെ ഉദാഹരണമാണ്. സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി വരെ സ്വകാര്യ മേഖലക്ക് നല്‍കാന്‍ കേന്ദ്രം ശ്രമിക്കുന്നു. കേന്ദ്രത്തിന്റേത് രണ്ട് നയമാണ്. ഒന്ന് പൊതുമേഖലാ സ്ഥാപനം തകര്‍ക്കുന്നു. രണ്ടാമത് പൊതുമേഖലാ സ്ഥാപനത്തെ സംരക്ഷിച്ച് തുടര്‍ന്ന് കൊണ്ടുപോകാന്‍ സംസ്ഥാനം ശ്രമിക്കുന്നു.
അതേസമയം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ കേരളം ഏറെ മുന്നിലാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ജീവനക്കാരെ എടുക്കാന്‍ തയ്യാറല്ല. കാരണം അനുമതിയില്ല. എന്നാല്‍ അതിനോട് സംസ്ഥാനത്തിന് ഒട്ടും യോജിപ്പില്ല. ആവശ്യമായ ജീവനക്കാരെ നിയമിക്കുകയെന്ന നിലപാടുമായാണ് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
കേന്ദ്രത്തിന്റെ നിലപാടുകള്‍ക്ക് സംസ്ഥാനം എതിരാണ് എന്നതിനുള്ള മറ്റൊരു ഉദാഹരണമാണ് പൗരത്വ നിയമ ഭേദഗതിയില് എടുത്ത നിലപാട്. പൗരത്വ നിയമ ഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ലെന്നാണ് നിലപാടെടുത്തത്. മതനിരപേക്ഷത സംരക്ഷിക്കാനാണ് ഭരണഘടന ഉറപ്പ് നല്‍കുന്നത്. ഭരണ ഘടനാ വിരുദ്ധമായി പരത്വം നിര്‍ണയിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഭരണ ഘടന അനുസരിച്ചുള്ള തീരുമാനമാണ് സംസ്ഥാനം സ്വീകരിച്ചത്. ആ നിര്‍ണായക ഘട്ടത്തിലെല്ലാം സംസ്ഥാനം സ്വന്തം നിലപാടിലുറച്ച് നില്‍ക്കുകയാണ് ചെയ്തത്. ഇതായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തിലുടനീളം നടന്ന എന്റെ കേരളം പ്രദര്‍ശനത്തിന്റെ സമാപന സമ്മേളത്തിലാണ് മുഖ്യമന്ത്രി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണെിപ്പറഞ്ഞത്. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന സമ്മേളനം അദ്ദേഹം ഉത്ഘാടനം ചെയ്തു. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തന പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ചടങ്ങില്‍ പ്രകാശനം ചെയ്തു.
https://www.facebook.com/Malayalivartha

























