ക്രൈംബ്രാഞ്ച് ഹർജിയിൽ ഇന്ന് ഹൈക്കോടതി വിധി.. നടിയുടെ കണ്ണീർ തീരാശാപമായി തലയ്ക്ക് മുകളിൽ? കണ്ണുനിറഞ്ഞു മനമുരുകി പ്രാർത്ഥന; ഹൈക്കോടതിയിലേക്ക് പാഞ്ഞു.. ചേർത്ത് പിടിച്ച് രാമൻപിള്ള

നടിയെ ആക്രമിച്ച കേസിൽ അധിക കുറ്റപത്രം നൽകാൻ സമയം നീട്ടി നൽകണമെന്ന ക്രൈം ബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കൗസർ എടപഗത്താണ് ഹർജിയിൽ വിധി പറയുക. മൂന്ന് മാസം സമയം നീട്ടി നൽകണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ട് പ്രതികൾക്കെതിരെ നിരവധിയായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ, അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരേയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത് വിശ്വസനീയമല്ല. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണ്. പിന്നെ എന്തിനാണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്.
അതേസമയം, കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ ആശങ്കയുണ്ടെന്നും ദൃശ്യം ലീക്ക് ആകുമോ എന്ന് ഭയം ഉണ്ടെന്നും അതിജീവിത കോടതി അറിയിച്ചിട്ടുണ്ട്. കേസിൽ സ്വതന്ത്രമായ അന്വേഷണത്തിന് കൂടുതൽ സാവകാശം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് രണ്ട് തവണ ആക്‌സസ് ചെയ്യപ്പെട്ടു എന്നുളള ഫോറന്‍സിക് റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ലാബ് റിപ്പോര്‍ട്ട് 2020 ജനുവരി 29ന് വിചാരണ കോടതിയിലേക്ക് അയച്ചെങ്കിലും ഇക്കാര്യം 2022 ഫെബ്രുവരി വരെ പ്രോസിക്യൂഷനെ അറിയിച്ചില്ലെന്നും പരാതി ഉന്നയിച്ചിരിക്കുന്നു. മാത്രമല്ല ദൃശ്യങ്ങള്‍ പ്രതിയായ ദിലീപിന്റെ പക്കലുണ്ടെന്ന വാദവും ക്രൈംബ്രാഞ്ച് ആവര്‍ത്തിക്കുന്നു.
ദൃശ്യങ്ങള്‍ ചോര്‍ത്തുകയോ ദൃശ്യങ്ങളില്‍ കൃത്രിമത്വം വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് തന്റെ ജീവിതത്തെ ബാധിക്കുമെന്ന് അതിജീവിത ഹൈക്കോടതിയില്‍ വ്യക്തമാക്കി. മാത്രമല്ല കഴിഞ്ഞ 5 വര്‍ഷമായി തന്റെ ജീവിതം ഇരുട്ടിലാണെന്നും താന്‍ വിഷാദത്തിലാണെന്നും അതിജീവിത പറയുന്നു. ദൃശ്യങ്ങള്‍ ചോര്‍ത്തിയെന്നും ഇത് പലരുടേയും ഫോണില്‍ ഉണ്ടെന്നും വാര്‍ത്തകളുളളതായും നടി ഹൈക്കോടതിയെ അറിയിച്ചു. ശേഖരിച്ച തെളിവുകളില്‍ കൃത്രിമത്വം ആര് നടത്തിയിട്ടുണ്ടെങ്കിലും അത് ഗൗരവകരമാണ്. അതുകൊണ്ട് തന്നെ നീതിപൂര്‍വ്വവും സ്വതന്ത്രവുമായ അന്വേഷണം നടത്താതെ ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കരുതെന്നും നടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha

























