ഇവിഎം ഒന്നാം റൗണ്ട് പൂര്‍ത്തിയായി.... രണ്ടാം റൗണ്ട് എണ്ണുന്നു, വോട്ടിംഗ് യന്ത്രത്തിലെ ആദ്യഫലം ഉടന്‍, ആദ്യറൗണ്ടില്‍ ഉമ തോമസ് മുന്നില്‍, 21 ബൂത്തിലും ഉമ തോമസിന് മുന്നേറ്റം

ഇവിഎം ഒന്നാം റൗണ്ട് പൂര്‍ത്തിയായി.... വോട്ടിംഗ് യന്ത്രത്തിലെ ആദ്യഫലം ഉടന്‍, ആദ്യറൗണ്ടില്‍ ഉമ തോമസ് മുന്നില്‍. തൃക്കാക്കരയില്‍ ആദ്യ ലീഡുനില യു ഡി എഫിന് അനുകൂലമാണ്. പോസ്റ്റല്‍ വോട്ടുകളില്‍ ഉമാ തോമസിനാണ് ലീഡ്. ആറുവോട്ടുകള്‍ ഉമ നേടിയപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് നാലുവോട്ടുകള്‍ ലഭിച്ചു. ബി ജെ പിക്ക് ഒന്നും ലഭിച്ചില്ല.
ആദ്യ റൗണ്ടില്‍ ഉമയ്ക്ക് 597 വോട്ടിന്റെ ലീഡാണുള്ളത്. 21 ബൂത്തിലും ഉമ തോമസിന് മുന്നേറ്റം.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 21 ടേബിളുകളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മുഴുവന്‍ വോട്ടുകളും എണ്ണിത്തീരാന്‍ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടില്‍ 21 ബൂത്തുകളാണ് എണ്ണുന്നത്. ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ 15 വരെ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. തുടര്‍ന്ന് മറ്റു ബൂത്തുകളിലേതും.
ആദ്യത്തെ 11 റൗണ്ടുകളില്‍ 21 ബൂത്തുകള്‍ വീതവും, അവസാന റൗണ്ടില്‍ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.നാടിളക്കി പ്രചാരണം നടത്തിയിട്ടും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് മൂന്ന് മുന്നണികള്‍ക്കും ചെറുതല്ലാത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷനിലാണ് മുന്നണികളുടെ പ്രതീക്ഷ തെറ്റിയത്. കോര്‍പ്പറേഷനിലെ പല ബൂത്തുകളിലും 50 ശതമാനത്തില്‍ താഴെയാണ് പോളിംഗ്.
ഇതില്‍ പലതും യുഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. എന്നാല്‍ സാധാരണ 40 പോലും എത്താത്ത ബൂത്തുകളില്‍ 50 ശതമാനം എത്തിയത് തന്നെ വലിയ കാര്യമാണെന്നും ഈ ബൂത്തുകളില്‍ ചെയ്ത വോട്ടുകള്‍ അധികവും നേട്ടമാകുമെന്നും യുഡിഎഫ് പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കുന്ന തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ മിക്ക ബൂത്തുകളിലും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്.
തങ്ങള്‍ക്ക് കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം കിട്ടുമെന്ന് യു ഡി എഫ് പറയുമ്പോള്‍ വിജയം തങ്ങള്‍ക്കാണെന്നാണ് എല്‍ ഡി എഫ് പറയുന്നത്. ബി ജെ പി അട്ടിമറി പ്രതീക്ഷയിലും.
https://www.facebook.com/Malayalivartha

























