പിസി എത്തിയത് ബിജെപിക്ക് വേണ്ടി, പക്ഷേ ജയിച്ചത് ഉമ തോമസ്.. സിപിഎം സെഞ്ച്വറി തകര്‍ത്തതും പിസി ജോര്‍ജ്ജ്? എല്ലാം മാറിമറിഞ്ഞത് തൃക്കാക്കരയിലെ ആഡയലേഗില്‍

തൃക്കാക്കരയില്‍ ഉമ തോമസ് വിജയിച്ചത് അക്ഷരാര്‍ത്ഥത്തില്‍ സിപിഎമ്മിനും ബിജെപിക്കും മാത്രമല്ല, ഇവരെ പിന്തുണച്ച മറ്റു ചിലര്‍ക്ക് കൂടി അടിയായിരിക്കുകയാണ്. അതില്‍ പ്രധാനപ്പെട്ടയാളാണ് പിസി ജോര്‍ജ്ജ്.
തൃക്കാക്കരയില്‍ കാടിളക്കിയുള്ള പ്രചാരണമാണ് മൂന്ന് മുന്നണികളും കാഴ്ച വെച്ചത്. കടുത്ത ത്രികോണ മത്സരമായിരുന്നതിനാല്‍ മൂന്ന് മുന്നണികള്‍ക്കും വിജയ പ്രതീക്ഷയുമുണ്ടായിരുന്നു. നേതാക്കളും മന്ത്രിമാരും എന്തിനേറെ മുഖ്യമന്ത്രിയടക്കം കളത്തിലിറങ്ങിയാണ് ഇടതുപക്ഷം പ്രചാരണം കൊഴുപ്പിച്ചിരുന്നത്. അതേസമയം ബിജെപിയാകട്ടെ ഒരു അകൗണ്ടെങ്കിലും തുറക്കാം എന്നുള്ള പ്രതീക്ഷയിലായിരുന്നു. അതിനായി തകൃതിയായ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപിയും നടത്തിയത്.
അവസാന ഘട്ട പ്രചാരണവേളയില്‍ സുരേഷ് ഗോപിയെ എത്തിച്ച് ബിജെപി റോഡ് ഷോ നടത്തിയത് ഏറെ ശ്രദ്ദേയമായിരുന്നു. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ ജനങ്ങളെ പിടിച്ചിരുത്തിയത് പിസി ജോര്‍ജ്ജിന്റെ മാസ് എന്‍ട്രിയായിരുന്നു. മത വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലാവുകയും ഒരു ദിവസം ജയിലില്‍ കഴിയുകയും ചെയ്ത പിസി ജാമ്യത്തിലിറങ്ങിയതും ഓടിയെത്തിയത് തൃക്കാക്കരയിലേക്കായിരുന്നു. അവിടെ ചെന്ന് സ്ഥാനാര്‍ത്ഥിയെ കണ്ട് വിജയം ഉറപ്പിച്ച ശേഷമാണ് പിസി മടങ്ങിയത്.
ഇപ്പോള്‍ ബിജെപിയേയും സിപിഎമ്മിനേയും തോല്‍പിച്ചുകൊണ്ട് കോണ്‍ഗ്രസ് മുന്നേറുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് പിസി ജോര്‍ജ്ജ് എന്താണ് പ്രതികരിക്കുക എന്നത് തന്നെയാണ്. കേരളം പ്രതീക്ഷിച്ചതുപോലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പിസി രംഗത്ത് എത്തിയിട്ടുണ്ട്.
പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്..
തന്റെ പ്രചരാണവും എന്‍ഡിഎക്ക് ഗുണം ചെയ്തില്ല. എന്‍ഡിഎയ്ക്ക് വരേണ്ട വോട്ടുകളും ഉമാ തോമസിന് പോയി, പിണറായി വിരുദ്ധതയാണ് ഇതിന് കാരണം. തൃക്കാക്കരയില്‍ പിണറായി വിരുദ്ധ തരംഗമാണ് ആഞ്ഞടിച്ചത്. അതുകൊണ്ട് തന്നെ ഒരു നിമിഷം താമസിക്കാതെ പിണറായി രാജി വയ്ക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, തൃക്കാക്കര സിപിഎമ്മിനെകൊണ്ട് തൊടീക്കില്ല എന്ന കോണ്‍ഗ്രസിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുമ്പോഴും അവിടേയും പിസി ജോര്‍ജ്ജ് എഫ്ക്ട് ഉണ്ടായില്ലേ എന്നതാണ്. കഴിഞ്ഞ കുറച്ച് നാളുകളായി പിസി ജോര്‍ജ്ജ് സിപിഎമ്മിനേയും പിണറായിയേയും വലിയ രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് തൃക്കാരയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ പിസി നടത്തിയ ചില പരാമര്‍ശങ്ങളാണ്.
വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് അറിയിച്ചിട്ടും പോലീസ് സ്‌റ്റേഷനില്‍ എത്താതെ തൃക്കാക്കരയിലേക്ക് പോയ ആളാണ് പിസി. അന്ന് പിണറായി വിജയനെ തേച്ചൊട്ടിച്ചാണ് പിസി മടങ്ങിയത്. മുഖ്യമന്ത്രിയുടെ കൗണ്‍ഡൗണ്‍ തുടങ്ങിയെന്നും തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.
എന്തായാലും പിസി ആ പറഞ്ഞത് കുറച്ചൊക്കെ തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ട് എന്നത് തീര്‍ച്ചയാണ്. അതിനിടെ കെറെയില്‍ അടക്കമുള്ള വിവാദങ്ങളും എതിരായതോടെ തൃക്കാക്കരയില്‍ സിപിഎം പൂര്‍ണ്ണമായും തോറ്റു.
https://www.facebook.com/Malayalivartha























